ഇനിയൊരു മാറ്റം വരും, എനിക്ക് വിശ്വാസമുണ്ട്: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് വലിയ ആശ്വാസം : ഹണി റോസ്

/

തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി വലിയ ആശ്വാസം തരുന്നെന്ന് നടി ഹണി റോസ്.

ഇന്നലെ മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ അവസരം ലഭിച്ചെന്നും വേണ്ട നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയെന്നും ഹണി റോസ് പറയുന്നു.

ഇത്രയും നാള്‍ വിചാരിച്ചത് സൈബര്‍ അറ്റാക്കിന് ഒരു നിയന്ത്രണം കൊണ്ടുവരാന്‍ കഴിയില്ല എന്നായിരുന്നെന്നും പക്ഷെ അതിനൊരു മാറ്റം വരുമെന്ന് ഇപ്പോള്‍ ഉറച്ച വിശ്വാസമുണ്ടെന്നും ഹണി റോസ് പറയുന്നു.

‘ഇന്നലെ എനിക്ക് മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ ഒരു അവസരം ചോദിച്ചിരുന്നു. അങ്ങനെ എനിക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍ അവസരം ലഭിച്ചു.

നെപ്പോ കിഡ് അല്ലേ, കാശില്‍ കിടന്ന് വളര്‍ന്നവന് എന്തും പറയാമെന്നായിരുന്നു വിമര്‍ശനം: അര്‍ജുന്‍ അശോകന്‍

അദ്ദേഹം പറഞ്ഞു തീര്‍ച്ചയായും വേണ്ട നടപടികള്‍ സ്വീകരിക്കാം എന്ന്. അങ്ങനെ ഒരു വാക്ക് കേള്‍ക്കുന്നത് വലിയ ആശ്വാസമാണ്. അത് കഴിഞ്ഞു ഞാന്‍ ഡി.ജി.പി സാറിനോടുമൊക്കെ സംസാരിച്ചിരുന്നു. അവര്‍ പറഞ്ഞത് വേണ്ട നടപടി ഉടനേ സ്വീകരിക്കും എന്നാണ്.

അതുപോലെ തന്നെ അവര്‍ വേണ്ട നടപടി സ്വീകരിച്ചു എന്നാണു തോന്നുന്നത് അല്ലെങ്കില്‍ ഇത്രയും പെട്ടെന്ന് ഒരു അറസ്റ്റ് ഉണ്ടാകില്ലല്ലോ. എന്തായാലും വലിയ ആശ്വാസമാണ് തോന്നുന്നത്.

ഇത്രയും നാള്‍ നമ്മള്‍ വിചാരിച്ചത് സൈബര്‍ അറ്റാക്കിന് ഒരു നിയന്ത്രണം കൊണ്ടുവരാന്‍ കഴിയില്ല എന്നായിരുന്നു. ആര്‍ക്കും എന്തും പറയാം എന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയിരുന്നു പക്ഷെ അതിനൊരു മാറ്റം വരുമെന്ന് ഇപ്പോള്‍ എനിക്ക് ഉറച്ച വിശ്വാസം വരുന്നുണ്ട്.’ ഹണി റോസ് പറയുന്നു.

പൈസയൊന്നും കിട്ടില്ലെന്നറിഞ്ഞിട്ടും നീ വന്ന് അഭിനയിച്ചില്ലേ എന്ന് മമ്മൂക്ക ചോദിച്ചു: ആസിഫ് അലി

തന്നെക്കുറിച്ച് തുടര്‍ച്ചയായി അശ്ലീല പരാമര്‍ശം നടത്തിയതിന് വ്യവസായിയായ ബോബി ചെമ്മണ്ണൂരിനെതിര നടി ഹണി റോസ് ഇന്നലെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് സത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി പൊലീസ് കേസെടുത്തിരുന്നു. ഐ.ടി ആക്ടും ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുണ്ട്.

വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നാണ് കൊച്ചിയില്‍ നിന്നെത്തിയ അന്വേഷണ സംഘമാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.

Content Highlight: Honey Rose About Boby Chemmannur Arrest

Exit mobile version