നടന്‍ മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ചും മമ്മൂട്ടിയുമായി കണക്ട് ചെയ്യുന്ന തന്റെ സിനിമകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ആസിഫ് അലി.
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമകളിലെ തന്റെ സാന്നിധ്യത്തെ കുറിച്ചും റൊഷാക്കിനെ കുറിച്ചുമൊക്കെയാണ് ആസിഫ് പറയുന്നത്.
‘എന്റെ ആദ്യത്തെ സിനിമ ഋതുവിന്റെ ഡിസ്ട്രിബ്യൂഷന്‍ ചെയ്യുന്നത് പ്ലേ ഹൗസാണ്. മമ്മൂക്ക കമ്പനിയുടെ ആദ്യത്തെ ഡിസ്ട്രിബ്യൂഷനായിരുന്നു അത്.
ആ ഫ്രീഡം മമ്മൂക്ക തന്നിട്ടുമുണ്ട്. റൊഷാക്കിന്റെ കഥ നിസാം എന്നോട് പറയുമ്പോള്‍ ഫുള്‍ കേട്ട് കഴിഞ്ഞപ്പോള്‍ ഈ ക്യാരക്ടര്‍ ആണോ എന്ന് ഞാന്‍ ചോദിച്ചു. അതല്ല അത് മമ്മൂക്കയാണെന്ന് പറഞ്ഞു.
മമ്മൂക്കയുമായുള്ള ഷൂട്ട് പ്രശ്‌നമായിരിക്കുമെന്നാണ് എന്നോട് അവര്‍ പറഞ്ഞിരുന്നത്: ജോഫിന്‍ ടി. ചാക്കോ
പിന്നെയാണ് ദിലീപ് ആണെന്ന് പറയുന്നത്. അത് കേട്ടതും ഞാന്‍ ഇങ്ങനെ ഒന്ന് സ്റ്റക്കായി. പണ്ട് നമ്മള്‍ തമാശയ്ക്ക് പറയുമല്ലോ മുഖംമൂടി ഊരുമ്പോഴാണ് പ്രേം നസീര്‍ ആണെന്ന് മനസിലാകുക എന്നൊക്കെ.
അതുപോലെ ഇതില്‍ എന്റെ ശബ്ദവുമില്ല, മുഖവുമില്ല. ഞാന്‍ എന്തിന് ഇത് ചെയ്യണം എന്ന് ചോദിക്കുമ്പോള്‍ നിസാം അവന്റെ ഇന്റര്‍പ്രറ്റേഷന്‍പറഞ്ഞു. അങ്ങനെ ഞാന്‍ ലൊക്കേഷനിലേക്ക് പോകുകയാണ്.
മമ്മൂട്ടി കമ്പനിയാണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. അവിടെ എത്തിയപ്പോള്‍ തന്നെ മമ്മൂക്ക പറയുന്നത് ‘പൈസയൊന്നും കിട്ടൂലെന്ന് അറിഞ്ഞിട്ടും നീ അഭിനയിക്കാന്‍ വന്നല്ലോ’ എന്നാണ് (ചിരി).
അപ്പോള്‍ ഞാന്‍ തമാശയ്ക്ക് പറഞ്ഞു ഇപ്പോള്‍ റോളക്‌സ് കൊടുക്കുന്നതാണ് ട്രെന്‍ഡ് എന്ന്. അതുപോലെ തന്നെ അദ്ദേഹം അതെനിക്ക് സമ്മാനിക്കുകയും ചെയ്തു. അങ്ങനെയൊരു സ്‌പേസ് എപ്പോഴും മമ്മൂക്കയുമായി കിട്ടിയിട്ടുണ്ട്.
രേഖാചിത്രത്തില്‍ മമ്മൂക്കയുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്ക് പറയാനുള്ള മറുപടി മമ്മൂക്കയുടെ സമ്മതമില്ലാതെ ഈ സിനിമ നടക്കില്ല എന്നതാണ്.
മഞ്ഞുമ്മല്‍ മാത്രമല്ല ഇയ്യോബിന്റെ പുസ്തകവും ചാപ്പാ കുരിശും; പിന്മാറിയ ചിത്രങ്ങളെ കുറിച്ച് ആസിഫ് അലി
സിനിമയുടെ ബേസ് ആയി വരുന്ന ഇന്‍സിഡന്റ് റീ ക്രിയേറ്റ് ചെയ്യണമെങ്കില്‍ ഏറ്റവും വലിയ പെര്‍മിഷന്‍ തരേണ്ടത് മമ്മൂക്കയാണ്.
ജോഫിന്‍ മമ്മൂക്കയെ വെച്ച് ആദ്യ സിനിമ ചെയ്ത ആളാണ്. അദ്ദേഹം ആദ്യം സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചത് ഈ സിനിമ ആയിരുന്നു. അന്നായിരുന്നു ഈ സിനിമ ചെയ്യാന്‍ ശ്രമിച്ചിരുന്നതെങ്കില്‍ നടക്കില്ലായിരുന്നു.
കാരണം ഈ പ്രൊഫൈല്‍ അദ്ദേഹത്തിന് വന്നതുകൊണ്ടാണ് ഇത്രയും ഈസിയായി ഇത് ചെയ്യാന്‍ പറ്റിയത്,’ ആസിഫ് അലി പറഞ്ഞു.
Content Highlight: Asif Ali about Mammootty and His Production Company