സിനിമയിലേക്ക് എത്താനായി നടത്തിയ ശ്രമങ്ങളെ കുറിച്ചും കഷ്ടപ്പാടുകളെ കുറിച്ചും ജീവിതത്തില്‍ പുണ്യാളനായി വന്ന ഒരു വ്യക്തിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ അര്‍ജുന്‍ അശോകന്‍.
ഒരു കോളേജില്‍ ചെന്ന് താന്‍ വളരെ തമാശയായി പറഞ്ഞ ഒരു കാര്യത്തെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചതിനെ കുറിച്ചും അര്‍ജുന്‍ സംസാരിക്കുന്നുണ്ട്.
‘എന്റെ ജീവിതത്തില്‍ പുണ്യാളന്‍ ആയി വന്നത് സൗബിക്കയാണ്. അദ്ദേഹമാണ് എനിക്ക് തുടക്കവും ലൈഫും കൊണ്ടുതന്നത്. ഒരു പ്രകാശം കൊണ്ട് തന്നത് അദ്ദേഹമാണ്.
അച്ഛന് എന്നെ സിനിമയിലേക്ക് വിടാന്‍ വലിയ പേടിയായിരുന്നു. കാരണം ഒരു പോയിന്റ് എത്തിയപ്പോള്‍ അച്ഛന് സിനിമയില്ലാതായി. ആ സമയത്ത് വീട്ടില്‍ നല്ല ദാരിദ്ര്യവും പരിപാടിയുമായിരുന്നു.
പൈസയൊന്നും കിട്ടില്ലെന്നറിഞ്ഞിട്ടും നീ വന്ന് അഭിനയിച്ചില്ലേ എന്ന് മമ്മൂക്ക ചോദിച്ചു: ആസിഫ് അലി
പറവയില്‍ എനിക്കൊരു ചാന്‍സ് കിട്ടിയ സമയം എന്ന് പറയുന്നത് സിനിമയില്‍ തുടര്‍ച്ചയായി ഞാന്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന സമയമാണ്. അച്ഛന്‍ സിനിമയില്‍ ആണെങ്കിലും ഒരു ചാന്‍സ് കിട്ടാന്‍ വേണ്ടി ഒരുപാട് നടന്നിട്ടുണ്ട്.
അച്ഛന്റെ അടുത്ത് പലരുടേയും കോണ്‍ടാക്ട്‌സ് ഉണ്ടെങ്കിലും അച്ഛന് തന്നെ സിനിമ കിട്ടുന്നത് ചുരുക്കമായിരുന്നു. ചാപ്പാ കുരിശൊക്കെ എനിക്ക് ഇഷ്ടപ്പെട്ട പടമായിരുന്നു. അമലേട്ടനേയും സമീര്‍ക്കയേയുമൊക്കെ ഞാന്‍ കാണാന്‍ പോയിട്ടുണ്ട്.
ബിസിനസ് പരമായി എന്തെങ്കിലും നോക്കണമെന്നായിരുന്നു അച്ഛന്. എന്റെ ക്വാളിഫിക്കേഷന്‍ ബികോം വിത്ത് മൂന്ന് സപ്ലി. അതുകൊണ്ട് തന്നെ എവിടേയും ജോലിയും കിട്ടില്ല.
മമ്മൂക്കയുമായുള്ള ഷൂട്ട് പ്രശ്‌നമായിരിക്കുമെന്നാണ് എന്നോട് അവര്‍ പറഞ്ഞിരുന്നത്: ജോഫിന്‍ ടി. ചാക്കോ
അപ്പോഴാണ് പുണ്യാളനെപ്പോലെ സൗബിക്ക വന്ന് പറവയില്‍ ചാന്‍സ് തരുന്നത്. നമുക്ക് ബാക്ക് അപ്പ് ഉണ്ടെങ്കിലും സിനിമയില്‍ കയറിപ്പറ്റാന്‍ വലിയ ബുദ്ധിമുട്ടാണ്.
അതുപോലെ ഞാന്‍ ചില കോളേജിലൊക്കെ പരിപാടിക്ക് പോയിരുന്നു. പ്രസംഗിക്കുമ്പോള്‍ വളരെ തമാശയായി പറയുന്ന ഒരു കാര്യമാണ് കുറച്ച് പഠിക്കുക മാക്‌സിമം അലമ്പാക്കുക എന്ന്.
ഇത് വലിയ വാര്‍ത്തയായി. നെപ്പോ കിഡ്ഡിന് എന്തും പറയാം. അവര്‍ കാശില്‍ കിടന്ന് വളര്‍ന്നവരാണ് എന്നായിരുന്നു വാര്‍ത്ത. ഇവിടെ പാവപ്പെട്ട പിള്ളേര്‍ കോളേജില്‍ പോയി പഠിക്കുമ്പോള്‍ അവരോട് ഇങ്ങനെ പറയുകയാണോ എന്നൊക്കെയായിരുന്നു വിമര്‍ശനം.
ഞാനൊക്കെ പറഞ്ഞാല്‍ പിള്ളേര്‍ പഠിക്കുമെങ്കില്‍ ഞാനൊരു മാഷായി മാറിയേനെ. ഞാനത് തമാശയ്ക്ക് പറഞ്ഞതാണ്. കുറച്ച് പഠിക്കുക മാക്‌സിമം അലമ്പാക്കുക എന്ന്. കാരണം കോളേജ് ലൈഫില്‍ നമുക്ക് ഓര്‍ത്തുവെക്കാന്‍ അതൊക്കെയേ ബാക്കിയുണ്ടാവൂ എന്നത് കൊണ്ട് പറഞ്ഞതാണ്,’ അര്‍ജുന്‍ പറയുന്നു.
Content Highlight: Arjun Ashokan about His Struggles and Criticism