ഷൂട്ടിങ്ങിന്റെ അവസാന ആഴ്ചയില്‍ അവിടെ വെച്ച് എനിക്ക് വിചിത്രമായ ചില അനുഭവങ്ങള്‍ ഉണ്ടായി; ചിത്തിനി നായിക മോക്ഷ

കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ ബംഗാളി നടിയാണ് മോക്ഷ. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്തിനി എന്ന ചിത്രത്തിലും മോക്ഷ തന്നെയാണ് നായികാ വേഷത്തില്‍ എത്തുന്നത്.

ആക്ഷന്‍ ഹൊറര്‍ ഴോണറിലാണ് ചിത്തിരി ഒരുക്കിയിരിക്കുന്നത്. ചിത്തിനിയിലേക്ക് എത്തിയതിനെ കുറിച്ചും ഷൂട്ടിങ്ങിനിടെ തനിക്കുണ്ടായ ചില വിചിത്രമായ അനുഭവങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മോക്ഷ.

‘ഷൂട്ടിങ്ങിന്റെ അവസാന ആഴ്ചയില്‍ എനിക്ക് വിചിത്രമായ ചില അനുഭവങ്ങള്‍ ഉണ്ടായിരുന്നു. ഒരു വലിയ ബംഗ്ലാവിലായിരുന്നു ഷൂട്ട്. ക്രൂവില്‍ വര്‍ക്ക് ചെയ്തിരുന്നവരില്‍ പലര്‍ക്കും അത്തരം തോന്നലുകളുണ്ടായി എന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കി. പിന്നീട് ചില പൂജകളൊക്കെ അവിടെ നടത്തിയെന്ന് അറിയാന്‍ കഴിഞ്ഞു,’ മോക്ഷ പറയുന്നു.

ഇതുവരെ സംസ്ഥാന അവാര്‍ഡൊന്നും കിട്ടിയില്ലല്ലേ എന്ന അയാളുടെ പരിഹാസത്തിന് എനിക്ക് പകരം മറുപടി പറഞ്ഞത് അദ്ദേഹമായിരുന്നു: ഹരിശ്രീ അശോകന്‍

മലയാള സിനിമയിലെ തന്റെ യാത്ര ആരംഭിക്കുന്നത് കള്ളനും ഭഗവതിയും എന്ന സിനിമയോടുകൂടിയാണെന്നും ഓഡിഷനിലൂടെയാണ് കള്ളനും ഭഗവതിയും എന്ന ചിത്രത്തിലേക്ക് എത്തുന്നതെന്നും താരം പറഞ്ഞു.

കള്ളനും ഭഗവതിയും റിലീസായി കുറച്ച് മാസങ്ങള്‍ക്ക് ശേഷമാണ് വിജയന്‍ സര്‍ ചിത്തിനി എന്ന ചിത്രത്തെ കുറിച്ച് എന്നോട് പറഞ്ഞത്. തിരക്കഥ വായിച്ചപ്പോള്‍ തന്നെ നന്നായി പെര്‍ഫോം ചെയ്യാനുള്ള കഥാപാത്രമാണെന്ന് മനസിലായി.

വീട്ടില്‍ പട്ടിണിയായിരിക്കും, എന്നാലും നല്ല ഡ്രസിട്ടേ പുറത്തിറങ്ങിയിരുന്നുള്ളൂ: സൗബിന്‍

സര്‍ എല്ലാ കഥാപാത്രങ്ങളേയും വളരെ ആഴത്തിലാണ് എഴുതിയിരിക്കുന്നത്. അത്രയേറെ ശക്തമായതുമാണ് ഓരോ കഥാപാത്രവും. അതുകൊണ്ടു തന്നെയാണ് ഈ സിനിമ ചെയ്യണമെന്ന് ഞാന്‍ തീരുമാനിക്കാന്‍ കാരണം, മോക്ഷ പറഞ്ഞു.

ഈ വര്‍ഷം തുടരെ ഹിറ്റുകള്‍ അടിക്കുന്ന മലയാളം സിനിമയെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. മലയാള സിനിമയുടെ ഏറ്റവും മികച്ച സമയമാണ് ഈ വര്‍ഷം. അത് ഒരു നടി എന്ന നിലയില്‍ എന്റെ വളര്‍ച്ചയ്ക്കും വലിയ പ്രതീക്ഷയാണ്. മലയാളം സിനിമയില്‍ ഇത്രയും നല്ല അവസരങ്ങള്‍ ലഭിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, മോക്ഷ പറഞ്ഞു.

Content Highlight: I had some strange experiences there during the last week of shooting; Chitini heroine Moksha

Exit mobile version