ഇതുവരെ സംസ്ഥാന അവാര്‍ഡൊന്നും കിട്ടിയില്ലല്ലേ എന്ന അയാളുടെ പരിഹാസത്തിന് എനിക്ക് പകരം മറുപടി പറഞ്ഞത് അദ്ദേഹമായിരുന്നു: ഹരിശ്രീ അശോകന്‍

കോമഡി റോളുകളില്‍ നിന്നും പതിയെ ക്യാരക്ടര്‍ റോളുകളിലേക്ക് വഴിമാറിയിരിക്കുകയാണ് നടന്‍ അശോകന്‍. കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന അശോകന്‍ വ്യത്യസ്തമായ കഥാപാത്രങ്ങൡലൂടെ സിനിമയെ വീണ്ടും തന്നിലേക്ക് അടുപ്പിക്കുകയാണ്.

പഞ്ചാബി ഹൗസിലെ രമണനേയും പറക്കും തളികയിലെ സുന്ദരനേയും പാണ്ടിപ്പടയിലെ ഭാസിയേയുമൊന്നും മലയാളികള്‍ ഉള്ളിടത്തോളം കാലം മറക്കാന്‍ കഴിയാത്ത രീതിയില്‍ അശോകന്‍ ചെയ്തുവെച്ചിട്ടുണ്ട്.

കോമഡി വിട്ട് പതിയെ ക്യാരക്ടര്‍ റോളുകള്‍ പിടിച്ചുതുടങ്ങിയപ്പോള്‍ മിന്നല്‍ മുരളിയിലെ ദാസനും മഹാറാണിയിലെ അനിരുദ്ധിനേയുമൊക്കെ ഗംഭീരമാക്കാന്‍ അശോകനായി.

നായികയാക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞവര്‍ക്ക് സുരഭിയുടെ മറുപടി; ദേശീയ അവാര്‍ഡിന് ശേഷം ചാന്‍സ് ചോദിച്ച സംഭവത്തെ കുറിച്ച് താരം

ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പഞ്ചാബി ഹൗസിലെ രമണനെ കുറിച്ചും ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന പരിഹാസത്തെ കുറിച്ചുമൊക്കെ അശോകന്‍ സംസാരിക്കുന്നുണ്ട്.

‘ഒരിക്കല്‍ ഞാന്‍ ഒരു ചടങ്ങിന് പോയപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരാള്‍ സംസ്ഥാന അവാര്‍ഡൊന്നും കിട്ടിയില്ലേയെന്ന് ചോദിച്ച് എന്നെ ചെറുതായൊന്ന് പരിഹസിച്ചു.

ആ ചോദ്യം കേട്ട് അവിടെയുണ്ടായിരുന്ന പ്രശസ്തനായ ഒരാള്‍ പറഞ്ഞ മറുപടി എന്നെ വിസ്മയിപ്പിച്ചു. ‘ഇവന് കിട്ടിയ ഓസ്‌കാര്‍ അവാര്‍ഡല്ലേ രമണന്‍’ എന്നായിരുന്നു മറുപടി. സത്യത്തില്‍ അവാര്‍ഡ് കിട്ടിയതിനേക്കാള്‍ വലിയ അംഗീകാരമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.’, അശോകന്‍ പറഞ്ഞു.

വീട്ടില്‍ പട്ടിണിയായിരിക്കും, എന്നാലും നല്ല ഡ്രസിട്ടേ പുറത്തിറങ്ങിയിരുന്നുള്ളൂ: സൗബിന്‍

‘ ഞാന്‍ മറന്നാലും രമണനെ നാട്ടുകാര്‍ മറക്കില്ല. ആ വേഷത്തെപ്പറ്റി ഒരുപാടുപേര്‍ ചോദിക്കാറുണ്ട്. ആസ്വദിച്ച് ചെയ്ത വേഷമായിരുന്നു. റാഫിയും മെക്കാര്‍ട്ടിനും തന്ന സ്വാതന്ത്ര്യവും ദിലീപുമായുള്ള സൗഹൃദവുമൊക്കെ ആ വേഷം മനോഹരമാക്കാന്‍ സഹായിച്ചു.

രമണന്റെ പേരില്‍ ട്രോളുകള്‍ ഇറങ്ങുമ്പോള്‍ ഏറെ സന്തോഷം തോന്നും. ജനങ്ങളുടെ മനസ്സില്‍ ഞാനും രമണനും ഉണ്ടെന്നതിന്റെ അടയാളമല്ലേ ഈ ട്രോളുകളെല്ലാം.

കോമഡി റോളുകളില്‍ നിന്നും ക്യാരക്ടര്‍ റോളിലേക്ക് മാറാനുള്ള ചോദ്യത്തിന് കോമഡി വേഷങ്ങള്‍ സ്ഥിരമായി ചെയ്ത് തമാശക്കാരനായി മാറിയ ആളാണ് താനെന്നായിരുന്നു അശോകന്റെ മറുപടി.

ആദ്യമൊക്കെ സിനിമയില്‍ പിടിച്ചുനില്‍ക്കണമെന്ന കൊതിയില്‍ കിട്ടിയ എല്ലാ വേഷങ്ങളും ഓടി നടന്ന് ചെയ്തു. അപ്പോഴൊന്നും തിരഞ്ഞെടുപ്പ് എന്ന സാധ്യത മുന്നിലുണ്ടായിരുന്നില്ല. പക്ഷേ അപ്പോഴും ഇമോഷണലായ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചു.

ആ വീഡിയോ ഞാന്‍ എഡിറ്റ് ചെയ്ത് സോഷ്യല്‍മീഡിയയില്‍ ഇട്ടു; പിന്നെ ഒരു പോക്കായിരുന്നു, എട്ട് ദിവസം എട്ട് മില്യണ്‍: മനോജ് കെ. ജയന്‍

വലിയ കഥാപാത്രമൊന്നും വേണ്ട, ഒരു ഇമോഷണല്‍ ഡയലോഗ് പറയാന്‍ സാധിച്ചാല്‍ മതിയായിരുന്നെന്ന് തോന്നിയിട്ടുണ്ട്. ‘മാനത്തെ കൊട്ടാരം’ എന്ന സിനിമയില്‍ ദിലീപിനോട് ‘നിന്റെ അമ്മയ്ക്ക് ഭ്രാന്താണോ’ എന്ന് ഞാന്‍ ചോദിക്കുന്നുണ്ട്. തമാശയായിട്ടാണ് ചോദിച്ചതെങ്കിലും ‘അതേ, എന്റെ അമ്മയ്ക്ക് ഭ്രാന്താണ്’ എന്ന ദിലീപിന്റെ മറുപടി കേട്ട് വല്ലാതെ ഇമോഷണലായിപ്പോയി. ആ രംഗം വളരെ നന്നായി ചെയ്തെന്ന് സംവിധായകനും മറ്റും പറഞ്ഞപ്പോള്‍ ഇമോഷണല്‍ രംഗങ്ങള്‍ ചെയ്യുന്നതിന്റെ അനുഭവം ഞാനറിഞ്ഞു.’ അശോകന്‍ പറഞ്ഞു.

Content Highlight: Actor Harisree Ashokan Share a Bad Experiance he faced on a Function

Exit mobile version