നവാഗതനായ ജിതിൻ ലാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. അജയൻ, കുഞ്ഞിക്കേളു, മണിയൻ എന്നീ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അജയന്റെ രണ്ടാം മോഷണം ടൊവിനോയ്ക്ക് ഒരു ഇന്ത്യൻ താരമെന്ന പരിവേഷം നൽകുമെന്ന് നടൻ ജഗദീഷ് പറയുന്നു. ചിത്രത്തിന് അതിനുള്ള വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ജഗദീഷ് എത്തുന്നുണ്ട്.
ആ മലയാള ചിത്രത്തിന്റെ റീമേക്ക് എന്റെ ഐ സൈറ്റിനെ ബാധിച്ചു: വിക്രം
‘ഞാൻ പ്രതീക്ഷിക്കുന്നത് അജയന്റെ രണ്ടാം മോഷണം ടൊവിനോക്ക് ഓൾ ഇന്ത്യ ലെവലിൽ ഒരു സ്ഥാനം നേടി കൊടുക്കുമെന്നാണ്. ഒരു ഇന്ത്യൻ ഹീറോ പരിവേഷം ടൊവിനോക്ക് കിട്ടാൻ സാധ്യതയുണ്ട്. മിന്നൽ മുരളി ഒ.ടി.ടിയിൽ ഇറങ്ങിയതല്ലേ. ഇത് നേരിട്ട് തിയേറ്ററിലേക്ക് വന്നതല്ലേ. മിന്നൽ മുരളിയിലൂടെ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.
പാൻ ഇന്ത്യൻ എന്നാണോ പറയുകയെന്ന് എനിക്കറിയില്ല. പക്ഷെ അജയന്റെ രണ്ടാം മോഷണത്തിലൂടെ വലിയൊരു സാധ്യതുണ്ട്. ഒരു ഇന്ത്യൻ ഹീറോ എന്നുള്ള പരിവേഷം ചിലപ്പോൾ ലഭിച്ചേക്കാം. ഹിന്ദിയിലേക്കൊക്കെ പോയാൽ ജിതിന്റെ അടുത്ത പടത്തിന് കാത്തിരിക്കേണ്ടി വരും,’ജഗദീഷ് പറയുന്നു.
ഇത്രയും കാലം സിനിമകൾ തെരഞ്ഞെടുത്ത പോലെ തന്നെയാണ് അജയന്റെ രണ്ടാം മോഷണവും സെലക്ട് ചെയ്തതെന്നും മലയാള സിനിമകൾക്ക് ഇനിയും പ്രേക്ഷകർ കൂടണമെന്നതാണ് തന്റെ ആഗ്രഹമെന്നും ടൊവിനോയും കൂട്ടിച്ചേർത്തു.
‘ഇത്രയും കാലം എങ്ങനെയാണോ സിനിമകൾ തെരഞ്ഞെടുത്തത്, അതുപോലെ തന്നെയാണ് അജയന്റെ രണ്ടാം മോഷണം ഞാൻ സെലക്ട് ചെയ്തത്. അതുപോലെ തന്നെ,ചെറുതും വലുതും ഇടത്തരവുമായിട്ടുള്ള സിനിമകളുമായി മുന്നോട്ട് പോവാൻ തന്നെയാണ് ഞാൻ കരുതുന്നത്. മലയാള സിനിമയുടെ പ്രേക്ഷകർ ഇപ്പോൾ ഉള്ളതിനേക്കാൾ കൂടണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്.
സിനിമയിലേക്കെത്താന്‍ എന്നെ ഏറ്റവുമധികം ഇന്‍ഫ്‌ളുവന്‍സ് ചെയ്ത നടനാണ് അയാള്‍: ആന്റണി വര്‍ഗീസ് പെപ്പെ
ഞാൻ ഏറ്റവും അഭിമാനിച്ചിട്ടുള്ളതും മലയാള സിനിമകൾ പുറത്തുവെച്ച് നിറഞ്ഞ സദസിൽ കണ്ടപ്പോഴാണ്,’ടൊവിനോ പറഞ്ഞു.
Content Highlight: Jagadeesh Talk About Tovino Thomas