കൂട്ടുകാര്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന ആളല്ല ഞാന്‍: ജഗദീഷ്

/

സിനിമയിലേയും പുറത്തേയും സൗഹൃദങ്ങളെ കുറിച്ചും അതിന് താന്‍ കല്‍പ്പിക്കുന്ന വാല്യുവിനെ കുറിച്ചുമൊക്കെ പറയുകയാണ് നടന്‍ ജഗദീഷ്.

സൗഹൃദം ഉണ്ടെങ്കിലും കൂട്ടുകാര്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന ആളല്ല താനെന്ന് ജഗദീഷ് പറയുന്നു.

തനിക്ക് കൂട്ടുകാര്‍ തന്നിട്ടുള്ള സ്‌നേഹത്തിന്റെ അത്ര തിരിച്ചു കൊടുത്തിട്ടില്ല എന്ന് കുറ്റബോധത്തോടെ പറയുന്നതില്‍ തനിക്ക് ബുദ്ധിമുട്ടില്ലെന്നും ജഗദീഷ് പറയുന്നു.

എന്നും വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്ന രീതി പ്രാക്ടിക്കല്‍ അല്ല എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും താരം പറഞ്ഞു.

എന്റെ സീന്‍ കട്ട് ചെയ്താല്‍ സിനിമയില്ല എന്ന് തോന്നുന്ന തിരക്കഥകളേ ഇപ്പോള്‍ തിരഞ്ഞെടുക്കാറുള്ളൂ: റംസാന്‍

‘സത്യസന്ധമായി പറഞ്ഞാല്‍ കൂട്ടുകാര്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന ആളല്ല ഞാന്‍. എനിക്ക് കൂട്ടുകാര്‍ തന്നിട്ടുള്ള സ്‌നേഹത്തിന്റെ അത്ര തിരിച്ചു കൊടുത്തിട്ടില്ല എന്ന് കുറ്റബോധത്തോടെ പറയും.

എന്റെ മുന്‍പില്‍ എപ്പോഴും ഒരു ആക്ടര്‍ എന്ന സംഭവം എന്നെ എപ്പോഴും ഭരിച്ചിട്ടുണ്ട്. ഒരു നാടക സമിതിയിലൊക്കെ പോകുമ്പോള്‍ ആ കഥാപാത്രം ആ നാടകം വിജയിക്കണമെന്നതാണ് എന്റെ ഏറ്റവും വലിയ ചിന്ത.

ആ സമയത്ത് ഞാന്‍ പരിചയപ്പെടുന്ന നടന്മാര്‍ എന്നെ സംബന്ധിടത്തോളം എന്റെ നാടകത്തില്‍ അഭിനയിക്കുന്ന മറ്റ് കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന നടന്മാര്‍ എന്ന നിലയിലുള്ള ഫ്രണ്ട്ഷിപ്പ് ആണ് എനിക്ക്.

ഒരു പരിധി വിട്ട് അവരോട് കൂടുതല്‍ സമയം ചിലവഴിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. നേരെ മറിച്ച് അവര്‍ എനിക്ക് കൂടുതല്‍ സ്‌നേഹം തന്നിട്ടുണ്ട്. അതില്‍ ഞാന്‍ എന്റെ പരിമിതി തുറന്നുപറയാം.

ഓവറാക്കി ചളമാക്കുമോ എന്നായിരുന്നു എന്റെ പേടി: അനശ്വര രാജന്‍

എന്റെ സുഹൃത്തുക്കള്‍ ഇങ്ങോട്ട് തന്നിട്ടുള്ള സ്‌നേഹത്തിന്റെ അത്ര ഞാന്‍ അങ്ങോട്ട് കൊടുത്തിട്ടില്ല. സിനിമയാണെങ്കിലും അങ്ങനെ തന്നെ. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയെന്ന ഞാനും ചാക്കോച്ചനും ഒരുമിച്ചഭിനയിച്ച സിനിമ തന്നെ എടുക്കാം.

ഈ സിനിമയുടെ ഷൂട്ടിങ് സമയത്തുള്ള സൗഹൃദം. അത് കഴിഞ്ഞ് ചാക്കോച്ചന്‍ വയനാട്ടിലേക്ക് മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിനായി പോയി. ഞാനും മറ്റൊരു പടത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

എന്നും വിളി അങ്ങനെ ഒന്നും ഇല്ല. അത് പ്രാക്ടിക്കല്‍ അല്ല യഥാര്‍ത്ഥത്തില്‍. അതാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadhish about Friendship and his stand

Exit mobile version