എന്റെ സീന്‍ കട്ട് ചെയ്താല്‍ സിനിമയില്ല എന്ന് തോന്നുന്ന തിരക്കഥകളേ ഇപ്പോള്‍ തിരഞ്ഞെടുക്കാറുള്ളൂ: റംസാന്‍

/

കുഞ്ചാക്കോ ബോബനെ നായകനാക്കി ജീത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി.

കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം ഒരു കേസ് തെളിയിക്കാന്‍ ശ്രമിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്.

ചിത്രത്തില്‍ നടന്‍ റംസാനും ഒരു നിര്‍ണായക കഥാപാത്രമായി എത്തുന്നുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്ബായിരുന്നു റംസാന്റെ ഒടുവിലത്തെ ചിത്രം.

സിനിമയുടെ കഥാഗതിയെ തന്നെ മാറ്റിക്കളയുന്ന ഒരു നിര്‍ണായക കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ റംസാന്‍ അവതരിപ്പിച്ചത്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ കഥാപാത്രവും അങ്ങനെ തന്നെയാണെന്നാണ് റംസാന്‍ പറയുന്നത്.

ഓവറാക്കി ചളമാക്കുമോ എന്നായിരുന്നു എന്റെ പേടി: അനശ്വര രാജന്‍

നമ്മുടെ സീന്‍ കട്ട് ചെയ്യില്ലെന്ന് ഉറപ്പുള്ള കഥാപാത്രങ്ങള്‍ മാത്രമേ ഇപ്പോള്‍ തിരഞ്ഞെടുക്കാറുള്ളൂവെന്നും കട്ട് ചെയ്ത് കളഞ്ഞാല്‍ പലരോടും മറുപടി പറയേണ്ടതായി വരുമെന്നും റംസാന്‍ പറയുന്നു.

‘ റൈഫില്‍ ക്ലബ്ബില്‍ നിന്നും വലിയ വ്യത്യാസമൊന്നുമില്ല. നമുക്ക് ഇപ്പോള്‍ സിനിമയൊക്കെ കമ്മിറ്റ് ചെയ്യുമ്പോള്‍ പേടിയാണ്. എങ്ങാനും നമ്മുടെ സീന്‍സ് കട്ട് ചെയ്ത് കളഞ്ഞാല്‍ കൂട്ടുകാര്‍ കളിയാക്കും.

അവരുടെ അടുത്ത് വിശദീകരണം പറയണം. ഒരുപാട് പേരോട് ഉത്തരം പറയണമല്ലോ. ഞാന്‍ ഇപ്പോള്‍ സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ കഥ നോക്കി അതില്‍ എന്താണ് എന്റെ റോള്‍ എന്ന് മനസിലാക്കും.

ഇത് കട്ട് ചെയ്താല്‍ സിനിമയില്ല എന്നൊരു പോയിന്റുണ്ട്. അതുപോലെ ഇതിലും എന്നെ ഒഴിവാക്കാന്‍ പറ്റാത്ത ഒരു പോയിന്റുണ്ട്. അത് കാരണം കട്ട് ചെയ്യില്ലെന്ന് ഉറപ്പാണ്. അങ്ങനെയാണ് ഇപ്പോള്‍ സിനിമ തിരഞ്ഞെടുക്കുന്നത്. ഒരു പാവം കഥാപാത്രമാണ്,’ എന്നായിരുന്നു റംസാന്‍ പറഞ്ഞത്.

ലെറ്റര്‍ എഴുതാന്‍ മടിയായിട്ട് പ്രണയം നേരിട്ട് പോയി പറഞ്ഞു: സജിന്‍ ഗോപു

ഇതോടെ നല്ല പാവമാണെന്നായിരുന്നു ചിരിയോടെയുള്ള കുഞ്ചാക്കോ ബോബന്റെ മറുപടി.

റംസാന്‍ ഒരു സിനിമയില്‍ ഉണ്ടെങ്കില്‍ റംസാന്‍ ഉണ്ടെന്ന അഡീഷണല്‍ വെയ്‌റ്റേജ് കിട്ടുന്ന കാലത്താണ് നമ്മള്‍ ഇപ്പോള്‍ കഴിയുന്നതെന്നായിരുന്നു ഇതോടെ നടന്‍ ജഗദീഷ് പറഞ്ഞത്.

റംസാന്‍ ഭയങ്കര ആക്ടര്‍ എന്ന നിലയിലല്ല. പക്ഷേ റംസാനെ കാണുന്നത് ആളുകള്‍ക്ക് ഇഷ്ടമാണ്. അതിന്റെ ഗുണം നമുക്ക് കിട്ടുമെന്നാണ് വിശ്വാസം,’ അദ്ദേഹം പറഞ്ഞു.

Content Highlight: Actor Ramzan about his movies and concern

Exit mobile version