സിനിമയിലെ വയലന്‍സിനെ കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ ജോണി ആന്റണി. ഒരു പരിധിയില്‍ കൂടുതല്‍ വയലന്‍സ് കാണാന്‍ പറ്റാത്ത ആളാണ് താനെന്ന് ജോണി ആന്റണി പറയുന്നു.
ഇത്തരം സിനിമകള്‍ ആളുകളെ സ്വാധീനിക്കുമോ എന്ന് ചോദ്യത്തിനും ജോണി ആന്റണി മറുപടി നല്‍കുന്നുണ്ട്.
‘ഞാന്‍ സിനിമ കണ്ട് തുടങ്ങുന്ന കാലത്തും സിനിമകള്‍ നമ്മളെ സ്വാധീനിച്ചിട്ടുണ്ട്.
എന്റെ പക്ഷേ എന്റെ മനസില്‍ മറ്റുള്ളവരെ സഹായിക്കുന്ന, കുടുംബം നല്ലവിധം നടത്തുന്ന നസീര്‍ സാറോ ജയന്‍ സാറോ ചെയ്തുവെച്ചിരിക്കുന്ന തരം കഥാപാത്രങ്ങളെയാണ് ഞാന്‍ റോള്‍ മോഡല്‍ ആക്കിവെച്ചിരിക്കുന്നത്.
എന്റെ ജീവിതത്തില്‍ ഞാന്‍ അനുകരിക്കാന്‍ ശ്രമിച്ചിട്ടുള്ളതും അങ്ങനെയുള്ള ആളുകളെയാണ്. ഗബ്ബാര്‍സിങ്ങിനെ ആയിരുന്നില്ല, അമിതാഭ് ബച്ചനെ തന്നെയായിരുന്നു എനിക്ക് ഇഷ്ടം. അതൊക്കെ ഓരോരുത്തര്‍ കാണുന്ന രീതിക്ക് അനുസരിച്ചിരിക്കും.
പിന്നെ കുട്ടികളിലെ വയലന്‍സ്. ബ്ലേഡ് കൊണ്ട് മുറിക്കുക പോലുള്ള കാര്യങ്ങള്‍. അതിനൊക്കെ ഒരു പരിധിവരെ വീടുകളിലെ സാഹചര്യം കാരണമാകാം.
കുട്ടികളുടെ കാര്യം നമുക്ക് പറയാന്‍ പറ്റില്ല. എപ്പോഴും അവരുടെ മേല്‍ ഒരു കണ്ണുണ്ടാകുക. കരുണ, ദയ ഇതൊക്കെ എന്താണെന്ന് മനസിലാക്കി കൊടുക്കുക.
നമ്മുടെ സ്വന്തം കുഞ്ഞിനെ അല്ലെങ്കില്‍ സഹോദരനെ മുറിക്കാന്‍ തോന്നുന്ന പോലെ തന്നെയാണ് വേറെ ഒരാളെ ചെയ്യുക എന്നത്. അതുകൊണ്ട് തന്നെ ഇത് സിനിമയുടെ മാത്രം പ്രശ്‌നമല്ല.
സിനിമ കാണാത്തവര്‍ കൊലപാതകം ചെയ്യുന്നില്ലേ. ഭയങ്കര കൊടും ക്രൂരനായ വില്ലന്റെ തല വെട്ടുന്ന ജയിലറിലെ ഒരു സീനില്‍ തിയേറ്ററില്‍ കയ്യടിയായിരുന്നു.
പച്ച കാര്‍ വാങ്ങാന്‍ എക്‌സ് പറഞ്ഞു, കാര്‍ കിട്ടുന്നതിന് മുന്‍പേ ബ്രേക്ക് അപ്പ് ആയി: സജിന്‍ ഗോപു
കാരണം അതിന് മുന്‍പ് അയാള്‍ സംസാരിക്കുന്നതും ചെയ്യുന്നതും അത്ര വൃത്തികെട്ട കാര്യമാണ്. ആ സിറ്റുവേഷനില്‍ അത് ഓക്കെയാണ്. എന്നാല്‍ വയലന്‍സിന് വേണ്ടി വയലന്‍സ് ആകരുത്.
വെട്ടി നുറുക്കി എന്നൊക്കെ പറയുന്നത് എന്തിനാണ്. ഞാന്‍ അടുത്ത കാലത്തിറങ്ങിയ ഒന്നുരണ്ട് പടങ്ങളൊന്നും കണ്ടിട്ടില്ല. എനിക്ക് ഭയമാണ്. അത് കാണുമ്പോള്‍ നമുക്ക് തന്നെ പറ്റില്ല.
നമ്മുടെ വീട്ടില്‍ സംഭവിക്കരുതേ എന്ന് കരുതുന്ന കാര്യങ്ങളാണല്ലോ. പക്ഷേ ഞാന്‍ ആ സീനിന് കണ്ണു പൊത്തുമ്പോള്‍ എന്റെ അടുത്തുള്ള ആള്‍ ഒരുപക്ഷേ ആ സീന്‍ ആസ്വദിക്കുന്നുണ്ടാകാകം. സിനിമ കണ്ടതുകൊണ്ട് ഒരാള്‍ മോശമാകില്ല. മോശമാകാന്‍ വിധിക്കപ്പെട്ടവര്‍ മോശമാകുക തന്നെ ചെയ്യും,’ ജോണി ആന്റണി പറഞ്ഞു.
Content Highlight: Johny Antony about Violance in Movies