മറ്റു പല നടന്മാരുടേയും പാന്‍ ഇന്ത്യന്‍ യാത്ര ആഘോഷിക്കപ്പെടുന്നതുപോലെ സ്വന്തം യാത്ര വേണ്ടരീതിയില്‍ ആഘോഷിക്കപ്പെടുന്നില്ലെന്ന് തോന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടന്‍ നീരജ് മാധവ്.
തീര്‍ച്ചയായും അങ്ങനെ തോന്നിയിട്ടുണ്ടെന്നായിരുന്നു നീരജ് മാധവിന്റെ മറുപടി. അതിന് പല കാരണങ്ങള്‍ ഉണ്ടെന്നും തന്റെ ചില നേട്ടങ്ങളൊന്നും സംഭവിച്ചത് എല്ലാവരും ശ്രദ്ധിക്കുന്ന ഒരു സമയത്തായിരുന്നില്ലെന്നും നീരജ് പറയുന്നു.
‘ മറ്റു പല നടന്മാരുടേയും പാന്‍ ഇന്ത്യന്‍ യാത്ര ആഘോഷിക്കപ്പെടുന്നതുപോലെ തന്റെ യാത്ര വേണ്ടരീതിയില്‍ ആഘോഷിക്കപ്പെട്ടില്ലേ എന്ന് ചോദിച്ചാല്‍ ഒരു പക്ഷേ അത് സത്യമായിരിക്കാം.
പച്ച കാര്‍ വാങ്ങാന്‍ എക്‌സ് പറഞ്ഞു, കാര്‍ കിട്ടുന്നതിന് മുന്‍പേ ബ്രേക്ക് അപ്പ് ആയി: സജിന്‍ ഗോപു
അത്തരത്തില്‍ എന്നെ സെലിബ്രേറ്റ് ചെയ്യപ്പെടുകയോ അക്‌നോളജ് ചെയ്യപ്പെടുകയോ ചെയ്തിട്ടില്ല. അതിന് പല കാരണങ്ങള്‍ ഉണ്ടാകാം. കുറച്ച് എ ഹെഡ് ഓഫ് ദി ടൈം ആയിരുന്നു എന്റെ നേട്ടങ്ങളെല്ലാം.
എല്ലാവരേടുയം അറ്റന്‍ഷന്‍ വരുന്ന സമയത്തല്ല അത് സംഭവിച്ചത്. പലപ്പോഴും സെലിബ്രേറ്റ് ചെയ്യപ്പെടുന്നതിന്റെ കാറ്റലിസ്റ്റ് എന്നത് സപ്പോര്‍ട്ട് സിസ്റ്റമാണ്.
നമ്മള്‍ ഒരു സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ ഭാഗമാണോ എന്നൊരു ചോദ്യമുണ്ട്. ഞാന്‍ മോസ്റ്റ്‌ലി ഒരു ഇന്‍ഡിവിജ്വല്‍ ആണ്. കുറച്ച് സുഹൃത്തുക്കള്‍ ഉണ്ടെന്നല്ലാതെ നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു പ്രസ്്ഥാനമോ ഒന്നും ഇല്ല.
അക്കാരണം കൊണ്ട് തന്നെ ദൃശ്യം എനിക്കൊരു ഭാരമാണ്: ജീത്തു ജോസഫ്
അതും ഒരു ഘടകമായിരിക്കാം. ഞാന്‍ വിചാരിക്കുന്നത് ഒരു ഹൈ കിട്ടിയാല്‍ നമ്മള്‍ ഇതുവരെ ചെയ്തുവെച്ച എല്ലാം ആളുകള്‍ പിന്നീട് ചര്‍ച്ച ചെയ്യുമെന്ന് തന്നെയാണ്.
അങ്ങനെ ഒരു നാഴികകല്ല് സംഭവിക്കുമ്പോഴായിരിക്കാം ഇയാള്‍ ഇതൊക്കെ ചെയ്തിട്ടുണ്ടല്ലേ എന്ന് ആളുകള്‍ പറയുന്നത്. അങ്ങനെയുള്ള ഒരു ബിഗ് ബ്രേക്കിനായാണ് ഞാനും കാത്തിരിക്കുന്നത്,’ നീരജ് മാധവ് പറഞ്ഞു.
Content Highlight: Neeraj Madhav about His Movie success