നടന്‍ മാത്രമല്ല ഒരു മികച്ച സംവിധായകന്‍ കൂടി തന്നിലുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് പണി എന്ന ചിത്രത്തിലൂടെ ജോജു ജോര്‍ജ്.
സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ജോജുവിലെ സംവിധായകന്റെ മിടുക്കിന് കയ്യടിക്കുന്നുണ്ട്. അത്രയേറെ ഗംഭീരമായി ആദ്യ സിനിമ പ്രേക്ഷകരിലെത്തിക്കാന്‍ ജോജുവിന് സാധിച്ചിട്ടുണ്ട്.
വളരെ ചെറിയ റോളുകളില്‍ മാത്രമായി മലയാള സിനിമയില്‍ ഒതുങ്ങിയിരുന്ന ജോജുവിന് കരിയറില്‍ ഒരു ബ്രേക്കായ ചിത്രം ജോസഫായിരുന്നു.
സിനിമക്കിടയില്‍ ആക്‌സിഡന്റായി ഹോസ്പിറ്റലിലായി; അന്ന് കൂടെ നിന്നത് ആ നടനാണ്: ഗൗരവ്
പിന്നാലെയെത്തിയ പൊറിഞ്ചു മറിയം ജോസ് ജോജുവിനെ മലയാള സിനിമയിലെ നായക നിരയിലെ സ്ഥാനം ഉറപ്പിച്ചു.
ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ പൊറിഞ്ചുവും മറിയവുമായി നൈലയും ജോജുവും നിറഞ്ഞാടി. തിയേറ്ററില്‍ ഗംഭീരപ്രതികരണം നേടിയ സിനിമ ഇരുവരുടേയും കരിയറിലെ പ്രധാന ചിത്രമായി മാറി.
ഒരു തെന്നിന്ത്യൻ നടിയെന്ന ഇമേജ് നൽകിയത് ആ ചിത്രമാണ്: മമിത ബൈജു
‘നൈല എന്റെ ഒരുപാട് വര്‍ഷമായിട്ടുള്ള സുഹൃത്താണ്. പിന്നെ നൈല നല്ല സുന്ദരിയാണ്. ആര്‍ക്കും ഒരു പ്രണയം തോന്നുന്ന തരത്തിലുള്ള രീതിയിലാണ് നൈലയുടെ പൊറിഞ്ചുവിലെ പെര്‍ഫോമന്‍സ്,’ ജോജു പറഞ്ഞു.
അത്തരത്തില്‍ കോ സ്റ്റാര്‍ ആയി അഭിനയിക്കുമ്പോള്‍ നൈലയോട് പ്രണയം തോന്നിയോ എന്ന ചോദ്യത്തിന് തോന്നിയിട്ട് ഒരു കാര്യവുമില്ലെന്നും പോയി പണി നോക്കാന്‍ നൈല പറയുമെന്നുമായിരുന്നു ജോജുവിന്റെ മറുപടി.
എന്നോട് നായകനാവാൻ പറഞ്ഞത് ഇന്നസെന്റാണ്, മോഹൻലാലിനുള്ള വേഷമായിരുന്നു അത്: ശ്രീനിവാസൻ
കാരണം ഭയങ്കര രസമുള്ള സീനുകളായിരുന്നു പൊറിഞ്ചു മറിയം ജോസിലുള്ളതെല്ലാം.
ആ സീന്‍സ് ചെയ്യാന്‍ നല്ല കോസ്റ്റാറിനെ കിട്ടിയതാണ് എന്റെ ഭാഗ്യം. നൈല ആ സീന്‍സ് വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്,’ ജോജു പറഞ്ഞു.
പൊറിഞ്ചു മറിയം ജോസിനുശേഷം ആന്റണിയിലും ജോജുവിന്റെ നായിക നൈലയായിരുന്നു.
Content Highlight: Joju George about Naila Usha and crush