എന്റെ മറിയത്തെയാണ് അപ്പോള്‍ ഓര്‍ത്തത്; അവന്റെ കാര്യത്തില്‍ ഞാന്‍ എക്‌സ്ട്രാ പ്രൊട്ടക്ടീവ് ആയിരുന്നു; ദുല്‍ഖര്‍ സല്‍മാന്‍

/

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ ദീപാവലി ദിനമായ ഇന്ന് പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്.

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രത്തില്‍ മീനാക്ഷി ചൗധരിയാണ് നായികാ വേഷത്തിലെത്തുന്നത്.

വലിയൊരു ഇടവേളക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രമാണ് ലക്കി ഭാസ്‌ക്കര്‍.

ചിത്രത്തില്‍ ദുല്‍ഖറിന്റെ മകന്റെ കഥാപാത്രത്തിലെത്തിയത് ബാലതാരമായ ഋത്വിക്ക് ആയിരുന്നു. ഋത്വിക്കിനെ കുറിച്ച് സംസാരിക്കുകയാണ് ദുല്‍ഖര്‍. അസാധ്യ പെര്‍ഫോമറാണ് ഋത്വിക്കെന്നും ടെറിഫിക്കാണെന്നുമായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.

നൈല നല്ല സുന്ദരിയാണ്, ആര്‍ക്കും ഒന്ന് പ്രണയിക്കാന്‍ തോന്നും, പക്ഷേ കാര്യമില്ല: ജോജു ജോര്‍ജ്

ഋത്വിക്കിന്റെ കാര്യത്തില്‍ താന്‍ ഒരു എക്‌സ്ട്രാ പ്രൊട്ടക്ടീവ് ആയിരുന്നെന്നും താരം പറയുന്നു.

‘ഈ സിനിമയില്‍ ഒരുപാട് ആര്‍ടിസ്റ്റുകളുണ്ട്. സീനിയേഴ്‌സ് എല്ലാവരും ഉണ്ട്. എന്നാല്‍ ഋത്വികിന്റെ ഒരൊറ്റ ടേക്ക് പോലും സെക്കന്റ് ടേക്ക് ആയിട്ടില്ല.

ഒരു റീ ടേക്കും ഇല്ല. അവന്‍ വെല്‍ പ്രിപ്പയേര്‍ഡ് ആണ്. എന്താണ് ചെയ്യേണ്ടത് എന്ന് അവന് കൃത്യമായി അറിയാം. ബ്രില്യന്റ് ആണ് അവന്‍. എന്റെ ഒരു ശ്രദ്ധ എപ്പോഴും അവനില്‍ ഉണ്ടാകും.

സിനിമക്കിടയില്‍ ആക്‌സിഡന്റായി ഹോസ്പിറ്റലിലായി; അന്ന് കൂടെ നിന്നത് ആ നടനാണ്: ഗൗരവ്

അവന്റെ പേരന്റ്‌സ് സെറ്റില്‍ ഉണ്ടെങ്കിലും അവര്‍ ഒതുങ്ങി നില്‍ക്കുന്ന ആളുകളാണ്. അപ്പോള്‍ തന്നെ ഞാന്‍ എക്‌സ്ട്രാ പ്രൊട്ടക്ടീവ് ആയി. ഒരുപാട് ആളുകളുള്ള ഒരു സെറ്റാണല്ലോ.

അവന്റെ ജോലി വേഗത്തില്‍ തീര്‍ത്തുകൊടുക്കാനുള്ള കാര്യങ്ങള്‍ നോക്കി. ഒരു ദിവസം അവന് വയ്യാതായി. അപ്പോഴൊക്കെ എനിക്ക് വല്ലാത്ത വിഷമം തോന്നി. ഒരുപക്ഷേ മറിയം ഉള്ളതുകൊണ്ടായിരിക്കാം എനിക്ക് അത് പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ പറ്റും.

നമ്മളെപ്പോലെ അല്ലല്ലോ കുട്ടികള്‍. അവരെ ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതൊക്കെ എനിക്കു കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. നൈറ്റ് ഷൂട്ടൊക്കെ വരുമ്പോള്‍ പ്രത്യേകിച്ചും, ‘ ദുല്‍ഖര്‍ പറയുന്നു.

Content Highlight: Actor Dulquer Salmaan about Daughter Maryam and Lucky Bhaskar actor Rithvik

Exit mobile version