ബോഗെയ്ന്‍വില്ല എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെ പ്രേക്ഷകരെ വീണ്ടു ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം ചാക്കോച്ചന്‍.
കരിയറിലെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി എന്ന ഗാനം പുറത്തുവന്നതോടെ ചാക്കോച്ചന്റേയും ജ്യോതിര്‍മയിയുടേയും പ്രകടനത്തിന് വലിയ അഭിനന്ദനം ലഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കുറേക്കാലമായി നൃത്തവുമായി ഒരു ബന്ധവുമില്ലാതിരുന്ന തന്നെ സംബന്ധിച്ച് വലിയൊരു ചലഞ്ച് തന്നെയായിരുന്നു ഡാന്‍സ് സ്റ്റെപ്പുകളെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍.
എന്ത് തെറ്റ് ചെയ്താലും ചിരിച്ചുകൊണ്ട് ചെയ്താല്‍ അത് ശരിയായി തോന്നുമെന്നും ആ തെറ്റിദ്ധാരണ മുതലെടുക്കുക എന്നുള്ളതാണ് തങ്ങളും ചെയ്തതെന്നും ആ മുതലെടുപ്പ് വിജയിച്ചു എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ചാക്കോച്ചന്‍ പറഞ്ഞത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിനയമെന്ന് പറയാനാവില്ല; ആ നടന്റെ പെര്‍ഫോമന്‍സില്‍ അത്ഭുതം തോന്നുന്നു: വിനയ പ്രസാദ്
‘മൈ സെല്‍ഫ് ആന്‍ഡ് മൈ മൂവ്സ് എന്ന കൊറിയോഗ്രാഫി ടീമാണ് ഡാന്‍സിന് കൊറിയോഗ്രഫി ചെയ്തത്. ജിഷ്ണുവും സുനീഷും. അവര്‍ കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് വിന്നേഴ്സ് ആണ്.
അവരോട് ഞാന്‍ പറഞ്ഞത് നിങ്ങളുടെ തെറ്റിദ്ധാരണ മാറ്റണം നിങ്ങളുടെ അടുത്ത് ശിഷ്യപ്പെടാന്‍ ആണ് ഞാന്‍ വന്നിരിക്കുന്നത് എന്നാണ്.
അങ്ങനെ പഠിച്ചു ചെയ്ത സംഭവമാണ്. അത് എന്‍ജോയ് ചെയ്താണ് ചെയ്തത്. ഞാന്‍ ഡാന്‍സ് നന്നായി ഇഷ്ടപ്പെടുന്ന ആളാണ്. പിന്നെ ഒന്നുണ്ടല്ലോ എന്ത് തെറ്റ് ചെയ്താലും ചിരിച്ചുകൊണ്ട് ചെയ്താല്‍ അത് ശരിയായി തോന്നും.
ആ തെറ്റിദ്ധാരണ മുതലെടുക്കുക എന്നുള്ളതാണ് ഞങ്ങളും ചെയ്തത്. ആ മുതലെടുപ്പ് വിജയിച്ചു എന്നറിയുന്നതില്‍ വളരെ സന്തോഷം’, ചാക്കോച്ചന്‍ പറഞ്ഞു.
ഫഹദിനെ നായകനാക്കി ചെയ്യുന്ന സിനിമ ആ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്: ലാല്‍ ജോസ്
‘എല്ലാവര്‍ക്കും ഒരു ധാരണയുണ്ട് ഞാന്‍ ഭയങ്കരമായി ഡാന്‍സ് ചെയ്യുന്ന ആളാണെന്ന്.ഞാന്‍ ഡാന്‍സ് പഠിച്ചിട്ടില്ല. ഭരതനാട്യം പഠിച്ചിട്ടുണ്ട് അതും ഒരു വര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍.
പിന്നീട് ആ പരിപാടി നിര്‍ത്തി. പക്ഷേ ഞാന്‍ ചെയ്ത സിനിമകളില്‍ നല്ല നല്ല ഡാന്‍സ് നമ്പറുകള്‍ ഉണ്ടാവുകയും അതെല്ലാം ഹിറ്റ് ആവുകയും ചെയ്തതുകൊണ്ടാണ് അങ്ങനെ ഒരു മുള്‍ക്കിരീടം എനിക്ക് വന്നത്.
മാത്രമല്ല ഇപ്പോള്‍ കുറെ നാളായി ഡാന്‍സ് ഒന്നുമില്ലാതെ ഒരല്പം സീരിയസ് ആയുള്ള കഥാപാത്രങ്ങളും മറ്റും ചെയ്ത മുമ്പോട്ട് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു.
ബാങ്ക് ബാലന്‍സില്‍ നല്ല മാറ്റമുണ്ടാക്കിയ സിനിമ: ആസിഫ് അലി പറയുന്നു
നമ്മള്‍ നിത്യവും ഇന്‍സ്റ്റയിലും മറ്റും കാണുന്നതാണ് ഓരോ പയ്യന്മാര്‍ കിടിലന്‍ ഡാന്‍സ് നമ്പറുകള്‍ക്ക് ചുവടുവയ്ക്കുന്നത്. അങ്ങനെയൊക്കെ ചെയ്തു കഴിഞ്ഞാല്‍ കൈയ്യും കാലുമൊക്കെ ഒടിയുമോ എന്ന സംശയം ഉണ്ടായിരുന്നു,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Content Highlight: Kunchacko Boban about Bougainvillea Movie and dance