ആ ഒരൊറ്റ കാരണം കൊണ്ട് അത്തരം വേഷങ്ങളൊക്കെ ഞാന്‍ ഒഴിവാക്കി: മഞ്ജു പിള്ള

വ്യത്യസ്തമാര്‍ന്ന അമ്മ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ഒരിടവേളയ്ക്ക് ശേഷം സജീവമാകുകയാണ് നടി മഞ്ജു പിള്ള.

ഹോമിലേയും ഫാലിമിയിലേയും മലയാളി ഫ്രം ഇന്ത്യയിലേയുമൊക്കെ അമ്മ വേഷങ്ങള്‍ മഞ്ജുവിന്റെ കയ്യില്‍ ഭദ്രമായിരുന്നു.

അമ്മ വേഷത്തില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന ഭയമുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മഞ്ജു.

ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതെ നോക്കുക എന്നത് എല്ലാവരെയും സംബന്ധിച്ച് നടക്കുന്ന കാര്യമാകണമെന്നില്ലെന്നാണ് മഞ്ജു പിള്ള പറയുന്നത്.

ആഗ്രഹം കൊണ്ട് സിനിമയില്‍ വന്നിട്ട് സിനിമകളില്ലാതായിപ്പോകുമോ എന്ന് ഭയന്ന് കിട്ടുന്ന വേഷങ്ങള്‍ ചെയ്യേണ്ടി വരുന്നവരുണ്ടെന്നും പക്ഷേ ദൈവാനുഗ്രഹം കൊണ്ട് ടൈപ്പ് കാസ്റ്റിങ്ങ് ചെയ്യപ്പെടാതെ മുന്നോട്ട് പോകാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും മഞ്ജു പിള്ള പറയുന്നു.

ബാങ്ക് ബാലന്‍സില്‍ നല്ല മാറ്റമുണ്ടാക്കിയ സിനിമ: ആസിഫ് അലി പറയുന്നു

‘അമ്മ വേഷങ്ങളുടെ ഒരു കുത്തൊഴുക്ക് എനിക്ക് വന്നിരുന്നു. പലതും കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി ഫൈറ്റ് ചെയ്ത് ജീവിക്കുന്ന അമ്മ വേഷങ്ങള്‍. അത് ഞാന്‍ ഒഴിവാക്കി.

ഒരിക്കലും ഇനി അമ്മവേഷം ചെയ്യില്ലെന്നല്ല പറഞ്ഞത്. വ്യത്യസ്തമായ അമ്മ വേഷങ്ങള്‍ ഇനി ചെയ്യാം. ഉര്‍വശി ചേച്ചിയൊക്കെ ചെയ്യുന്ന കോമഡിയൊക്കെ പറയുന്ന അമ്മ റോള്‍ ഇല്ലേ, അങ്ങനത്തെ ഒക്കെ നോക്കാം.

പുതിയ ചിത്രം സ്വര്‍ഗത്തിലേത് അത്തരത്തിലൊരു അമ്മ വേഷമാണ്, മഞ്ജു പിള്ള പറഞ്ഞു.

ചെയ്യാനാഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍ എത്തരത്തിലുള്ളതാണെന്ന ചോദ്യത്തിന് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് തന്നെയാണ് ഓരോ അഭിനേതാവും ആഗ്രഹിക്കുന്നത്.

ആ തെറ്റിദ്ധാരണ മുതലെടുക്കുക എന്നുള്ളതാണ് ഞങ്ങളും ചെയ്തത്, ആ മുതലെടുപ്പ് വിജയിച്ചു: കുഞ്ചാക്കോ ബോബന്‍

എനിക്ക് പക്കാ ഒരു നെഗറ്റീവ് വേഷം ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമാണെന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി.

‘എന്റടുത്ത് എന്റെ മോളുള്‍പ്പടെ പലരും ചോദിച്ചിട്ടുണ്ട്, അത് വേണോ അമ്മ എന്ന്. ഇത്രയും ജനങ്ങളുടെ സ്‌നേഹം കിട്ടീട്ട്., അമ്മമാരും കുഞ്ഞുങ്ങളും ഉള്‍പ്പടെ സ്‌നേഹത്തില്‍ പൊതിയുന്ന ഒരുപാട് പേരുണ്ട്.

മഞ്ജുമ്മ എന്ന് വിളിച്ച് ഓടി വരുന്ന കുഞ്ഞുങ്ങളുടെയൊക്കെ മനസില്‍ വേറൊരു മുഖം പതിയില്ലേ അത് വേണോ എന്ന് ചോദിച്ചിട്ടുണ്ട്. പക്ഷേ എന്നെങ്കിലും നല്ലൊരു നെഗറ്റീവ് വേഷം, പക്കാ വില്ലത്തി റോള്‍ ഞാന്‍ ചെയ്യും,’ മഞ്ജു പറഞ്ഞു.

അഭിനയമെന്ന് പറയാനാവില്ല; ആ നടന്റെ പെര്‍ഫോമന്‍സില്‍ അത്ഭുതം തോന്നുന്നു: വിനയ പ്രസാദ്

ഈ അമ്മ വേഷങ്ങളെനിക്ക് ഒരുപാട് സ്‌നേഹം തരുന്നുണ്ട്. ഇപ്പോഴത്തെ ഞാനുള്‍പ്പടെയുള്ള അമ്മമാരൊക്കെ ദേഷ്യം തീര്‍ക്കുന്നതും സ്‌നേഹം കാണിക്കുന്നതും ഒക്കെ പിള്ളേരെ ചീത്തപറഞ്ഞിട്ടല്ലേ.

ഇന്നത്തെ കുട്ടികളില്‍ പലരും അവരുടെ അമ്മയേ പോലെ തന്നെയുണ്ട് എന്നാണ് ഹോമിലെ കുട്ടിയമ്മയെയും ഫാലിമിയിലെ രമയെയും കുറിച്ച് പറയുന്നത്.

ന്യൂ ജനറേഷന്‍ എന്ന് വിശേഷിപ്പിക്കുന്ന ഈ കുട്ടികളും കുടുംബചിത്രങ്ങളിഷ്ടപ്പെടുന്നു എന്നുള്ളത് ഏറെ സന്തോഷം തരുന്ന കാര്യമാണ്.

ചേച്ചിയെ കാണുമ്പോള്‍ എനിക്കെന്റെ അമ്മയെ ഓര്‍മ വരും, ചേച്ചി എന്റെ അമ്മയെ പോലെയാണ് എന്ന് ഒരുപാട് പേര്‍ എന്നോട് പറഞ്ഞിട്ടുണ്ട്,’ മഞ്ജു പിള്ള പറഞ്ഞു.

Content Highlight: Actress Manju Pillai About Amma Roles

Exit mobile version