മലയാളത്തില്‍ ഇറങ്ങിയ സിനിമകളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫൈറ്റ് സീക്വന്‍സിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.
നമ്മള്‍ എന്ത് ചെയ്യുമ്പോഴും അത് ജസ്റ്റിഫൈ ചെയ്യപ്പെടുന്നുണ്ടെങ്കില്‍ മാത്രമേ അത് പ്രേക്ഷകനും അതേ രീതിയില്‍ സീക്വരിക്കുകയുള്ളൂവെന്നും അത് ആക്ഷന്‍ രംഗങ്ങളില്‍ ആണെങ്കില്‍ പോലും അങ്ങനെ ആണെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.
മോഹന്‍ലാലിന്റെ എവര്‍ഗ്രീന്‍ ചിത്രമായ കിരീടത്തിലെ ക്ലൈമാക്‌സിലുള്ള ഫൈറ്റ് സീക്വന്‍സാണ് തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഫൈറ്റ് രംഗമെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.
ഒരിക്കലും നമ്മള്‍ ഒരു സ്ഥലത്ത് സെറ്റില്‍ഡ് ആയിപ്പോകരുത്, വളരാനാവില്ല: ബേസില്‍
ബോഗെയ്ന്‍വില്ലയില്‍ ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ അടിച്ചുവീഴ്ത്തുന്ന ആ രംഗം അത്രയും കണ്‍വിന്‍സിങ്ങായി ചെയ്തതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനായിരുന്നു ചാക്കോച്ചന്റെ മറുപടി.
പിന്നെ ടെക്‌നിക്കല്‍ സൈഡ് നമ്മളെ സഹായിച്ചിട്ടുണ്ട്. ചുമ്മാ വന്ന് രണ്ടി ഇടി ഇടിക്കുന്നതിന് അപ്പുറം ഒരു കാരണം അതിന് പിന്നിലുണ്ട്. അത് ജസ്റ്റിഫൈ ചെയ്യപ്പെടുന്നതാണോ.
അങ്ങനെ ഉണ്ടെങ്കില്‍ മാത്രമാണ് അയാള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ആള്‍ക്കാര്‍ അതേ രീതിയില്‍ സ്വീകരിക്കുകയുള്ളൂ.
കൂടെ അഭിനയിച്ചവരില്‍ എനിക്ക് ഏറ്റവും ഇഷ്ടം അദ്ദേഹത്തെ; നടന്‍ മാത്രമല്ല, നന്മയുള്ള വ്യക്തി: പ്രിയ മണി
ഒരു ഉദാഹരണം പറഞ്ഞാല്‍ മലയാള സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫൈറ്റ് സീക്വന്‍സ് എന്ന് പറയുന്നത് കിരീടത്തിലെ ക്ലൈമാക്‌സ് ഫൈറ്റാണ്.
അത്രയും അജാനുബാഹുവായിട്ടുള്ള കീരിക്കാടന്‍ ജോസിനെ അങ്ങനെ അടിയും ഇടിയും പരിചയമില്ലാത്ത സേതുമാധവന്‍ അടിച്ച് കൊല്ലണമെങ്കില്‍ അതിന് പിന്നില്‍ ഒരു ഇമോഷണല്‍ സപ്പോര്‍ട്ട് വേണം.
അങ്ങനെ എന്തെങ്കിലും ജസ്റ്റിഫൈ ചെയ്യുന്ന കാര്യമുണ്ടെങ്കിലേ നമ്മള്‍ കൊടുക്കുന്ന ഓരോ ഇടിക്കും ഒരു പവര്‍ ഫീല്‍ ചെയ്യുള്ളൂ. റോയ്‌സിന്റെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Content Highlight: Kunchacko Boban about his favourite action sequence in malayalam movie