പ്രേക്ഷകരുടെ പിന്തുണയില്ലെങ്കില്‍ എത്ര വലിയ നടനായാലും ഇമേജ് ഷെഡ് ചെയ്യാന്‍ സാധിക്കില്ലെന്ന് നടന്‍ ജഗദീഷ്. പ്രേക്ഷകര്‍ സ്വീകരിച്ചില്ലെങ്കില്‍ അത് അവിടെ അവസാനിപ്പിക്കേണ്ടി വരുമെന്നും ജഗദീഷ് പറഞ്ഞു.
‘ഞാനായാലും ചാക്കോച്ചനായും കടപ്പെട്ടിരിക്കുന്നത് പ്രേക്ഷകരോടാണ്. കാരണം ഇമേജ് ഷെഡ് ചെയ്യുക എന്ന് പറയുമ്പോള്‍ പ്രേക്ഷകരുടെ പിന്തുണയില്ലെങ്കില്‍ നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല.
ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നത് പണ്ട് ഇറങ്ങിയ ‘അഴകുള്ള സെലീന’ എന്ന ഒരു സിനിമയെ കുറിച്ചാണ്. സേതുമാധവന്‍ സാര്‍ സംവിധാനം ചെയ്ത് നസീര്‍ സാര്‍ പക്കാ നെഗറ്റീവ് റോള്‍ ചെയ്ത ഒരു സിനിമയായിരുന്നു അത്.
അദ്ദേഹത്തിന്റെ അതുവരെയുള്ള ഇമേജില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ ഒന്ന്. നായികയും നായകനും മരിക്കാന്‍ കാരണക്കാരനായി മാറുന്ന കഥാപാത്രം.
മലയാളത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫൈറ്റ് സീക്വന്‍സ് ആ സിനിമയിലേത്: കുഞ്ചാക്കോ ബോബന്‍
പക്ഷേ സാമ്പത്തികമായി ആ സിനിമ വലിയ പരാജയമായി മാറി. നസീര്‍ സാറിന്റെ അഭിനയം മോശമായതുകൊണ്ടല്ല. ആ ഇമേജില്‍ പ്രേക്ഷകകര്‍ അദ്ദേഹത്തെ സ്വീകരിച്ചില്ല.
എന്റെ ക്യാരക്ടര്‍ ഷിഫ്റ്റില്‍ എന്നെ വിളിച്ച് അഭിനന്ദിച്ച ആളാണ് ചാക്കോച്ചന്‍. ആ സമയത്ത് ഇറങ്ങിയ എന്റെ പുതുമയുള്ള കഥാപാത്രങ്ങള്‍ കണ്ട് ചാക്കോച്ചന്‍ തുടരെ വിളിച്ചപ്പോള്‍ സന്തോഷം തോന്നി.
അത് കീന്‍ ആയിട്ട് ഒബ്‌സേര്‍വ് ചെയ്ത് പറഞ്ഞു. ചാക്കോച്ചന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ ന്നാ താന്‍ കേസ് കൊട് വലിയ സര്‍പ്രൈസ് ആയിരുന്നു.
അഞ്ചാം പാതിര ഗുഡ് ആണ്. പക്ഷേ ഇതില്‍ ചോക്ലേറ്റ് ഇമേജൊക്കെ മാറ്റിയിട്ട് അത് തന്നെ കൊണ്ട് കഴിയുമെന്ന് തെളിയിച്ചത് വലിയ ചലഞ്ചാണ്, വലിയ ടേണിങ് പോയിന്റാണ്.
ഒരിക്കലും നമ്മള്‍ ഒരു സ്ഥലത്ത് സെറ്റില്‍ഡ് ആയിപ്പോകരുത്, വളരാനാവില്ല: ബേസില്‍
സീരിയസ് റോളുകള്‍ അദ്ദേഹം വേറേയും പടങ്ങളില്‍ ചെയ്തിട്ടുണ്ട്. അത് പ്രൂവ് ചെയ്ത് തുടങ്ങിയ പിരീഡ് ഉണ്ടായിരുന്നു. പക്ഷേ ന്നാ താന്‍ കേസ് കൊട് ചാക്കോച്ചന്‍ വളര്‍ന്നുവന്ന സാഹചര്യത്തിലുള്ള ആളായിട്ടല്ല അഭിനയിച്ചത്.
ഉദയ പോലെ വലിയൊരു സ്റ്റുഡിയോയുടെ ഉടമയും വലിയൊരു സംവിധായകന്‍രേയും ഗ്രാന്റ് സണ്‍ആയി ജനിച്ച് ന്നാ താന്‍ കേസ് കൊടിലെ കഥാപാത്രമായി മാറുക എന്ന് പറയുന്നത്, അതും കുടിയനൊക്കെയായിട്ടൊക്കെ, അത് റിയല്‍ ചലഞ്ചാണ്.
കഥാപാത്രമായി മാറാനുള്ള നമ്മുടെ ആഗ്രഹത്തിന് ഒരു സാക്ഷാത്ക്കാരം കിട്ടുമ്പോഴാണ് നമുക്ക് സന്തോഷം വരിക. നെഗറ്റീവ് ആയിട്ടോ പോസിറ്റീവ് ആയിട്ടോ ഇമോഷണല്‍ ആയിട്ടോ സെന്റിമെന്റ് ആയിട്ടോ ഇഡിയറ്റ് ആയിട്ടോ എന്തുമായിക്കോട്ടെ, ക്യാരക്ടറായി മാറാന്‍ കഴിഞ്ഞാല്‍ നമ്മള്‍ ഹാപ്പിയാണ്,’ ജഗദീഷ് പറഞ്ഞു.
Content Highlight: Jagadhish about Negative shades and roles