എന്തിനേയും അവര്‍ തെറ്റായി വ്യാഖ്യാനിക്കുകയല്ലേ: കുഞ്ചാക്കോ ബോബന്‍

/

സമൂഹത്തില്‍ ഇന്ന് നടക്കുന്ന അതിക്രമങ്ങളെ കുറിച്ചും എന്തിനേയും തെറ്റായി രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാഖ്യാനിക്കുന്ന ചിലരെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.

ഒരു കാര്യം ഏറ്റവും നല്ല രീതിയില്‍, നല്ല ചിന്താഗതിയില്‍ പറഞ്ഞാല്‍ പോലും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന ഒരു അവസ്ഥ സോഷ്യല്‍ മീഡിയയില്‍ ഉണ്ടെന്നും അവിടെയാണ് ഒരു തിരുത്തല്‍ സംഭവിക്കേണ്ടതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അതേപടി നമുക്ക് സിനിമയില്‍ കാണിക്കാന്‍ സാധിക്കില്ലെന്നും അങ്ങനെ കാണിച്ചാല്‍ സിനിമ കാണാന്‍ ആളുകളെ കിട്ടില്ലെന്നും അത്രയും വലിയ ക്രൂരത ഇന്ന് സമൂഹത്തില്‍ നടക്കുന്നുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ജാതകം കാരണം എന്റെ വിവാഹം നടന്നത് 19ാം വയസില്‍; ഒരു ജാതി ജാതകം നായിക ഐശ്വര്യ

‘നമ്മള്‍ ഒരു കാര്യം ഏറ്റവും നല്ല രീതിയില്‍ നല്ല ചിന്താഗതിയില്‍ പറഞ്ഞാല്‍ പോലും വേറൊരു രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന ഒരു അവസ്ഥ ഇന്നുണ്ട്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍.

അവിടെയാണ് ഒരു തിരുത്തല്‍ സംഭവിക്കേണ്ടത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പിന്നെ ലഹരി പോലുള്ള കാര്യങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍ അതിനെതിരെ വീടുകളില്‍ നിന്ന് പഠിപ്പിച്ചുതുടങ്ങണം.

എല്ലാ കാര്യങ്ങളുടേയും ബേസ് വീടുകള്‍ തന്നെയാണ്. മാതാപിതാക്കള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ കേട്ടിട്ടായിരിക്കും കട്ടികള്‍ പഠിക്കുന്നത്.

അദ്ദേഹത്തിന് നല്ല റോളുകള്‍ കിട്ടുന്നത് കണ്ട് മനസുകൊണ്ട് ഞാന്‍ സന്തോഷിച്ചു: കുഞ്ചാക്കോ ബോബന്‍

വീടുകളില്‍ ഉണ്ടാകുന്ന വഴക്കുകള്‍ കുട്ടിയുടെ ജീവിതത്തെ സ്വാധീനിക്കും. വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ അവന്‍ കുറച്ചുകൂടി റിബലും നൊട്ടൊറിയസും ആയി മാറാനുള്ള ഒരു സോഴ്‌സ് ഒരു പക്ഷേ അതായിരിക്കും.

അതുപോലെ ഒരിക്കലും യഥാര്‍ത്ഥ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ നമുക്ക് അതുപോലെ തന്നെ സിനിമയില്‍ കാണിക്കാന്‍ സാധിക്കില്ല. അങ്ങനെയാണെങ്കില്‍ സിനിമ കാണാനേ സാധിക്കില്ല.

കാരണം അത്രയും ഭീകരമായ കാര്യങ്ങളാണല്ലോ നമ്മുടെ സമൂഹത്തില്‍ നടക്കുന്നത്. അതിന്റെ അപകടങ്ങള്‍ എന്താണ്, എന്താണ് ചെയ്യേണ്ടത് ചെയ്യേണ്ടാത്തത് എന്ന് ഒരു സിനിമയിലൂടെ നമുക്ക് പറയാന്‍ സാധിക്കും. അത് മനസിലാക്കി എടുക്കുക എന്നത് പ്രേക്ഷകന്റെ യുക്തിക്ക് അനുസരിച്ചിരിക്കും,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchacko Boban about Socialmedia

 

Exit mobile version