അത്തരം സക്‌സസ് സെലിബ്രേഷനുകളോട് എനിക്ക് താത്പര്യമില്ല: ജഗദീഷ്

/

വ്യക്തിപരമായി സെലിബ്രേറ്റ് ചെയ്യപ്പെടുന്നതിനോട് താത്പര്യമില്ലെന്ന് നടന്‍ ജഗദീഷ്.

സിനിമയില്‍ 40 വര്‍ഷം തികച്ചെന്ന് പറഞ്ഞുകൊണ്ടുള്ള ആഘോഷങ്ങളോട് താത്പര്യമില്ലെന്നും അതേസമയം താന്‍ അഭിനയിച്ച ഒരു സിനിമ വിജയമാകുമ്പോള്‍ അതിന്റെ ആഘോഷങ്ങളുടെ ഒരു ഭാഗമാകാനാണ് താന്‍ താത്പര്യപ്പെടുന്നതെന്നും ജഗദീഷ് പറഞ്ഞു.

‘ സെലിബ്രേറ്റ് ചെയ്യപ്പെടുക എന്നത് വ്യക്തിപരമായി ഇഷ്ടമല്ല. എന്റെ സിനിമ കണ്ട്, എന്റെ പെര്‍ഫോമന്‍സ് നന്നായിരിക്കുന്നു എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് ഉത്സവമാണ് ആഘോഷമാണ്.

അതല്ലാതെ അതിന്റെ പേരില്‍ ജഗദീഷ് 40 വര്‍ഷം പൂത്തിയാക്കി എന്നൊക്കെ പറയുന്നതിനോട് താത്പര്യമില്ല. വ്യക്തിപരമായ ആഘോഷങ്ങളോട് താത്പര്യമില്ല.

എന്തിനേയും അവര്‍ തെറ്റായി വ്യാഖ്യാനിക്കുകയല്ലേ: കുഞ്ചാക്കോ ബോബന്‍

നേരെ മറിച്ച് ഒരു സിനിമ, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി വലിയ വിജയമായാല്‍ അതിന്റെ സക്‌സസ് സെലിബ്രേഷന്‍ അത് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അത് വളരെ സന്തോഷമുള്ള കാര്യമാണ്.

ഇപ്പോള്‍ അജയന്റെ രണ്ടാം മോഷണത്തിന്റെ സക്‌സസ് സെലിബ്രേഷനില്‍ ഞാന്‍ പങ്കെടുത്തു. വലിയ സന്തോഷമുള്ള കാര്യമാണ്. മലയാള സിനിമയില്‍ ഒരു റെക്കോര്‍ഡ് ബ്രേക്ക് ചെയ്ത സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ത്രില്ലാണ് അത്.

അത്തരം സക്‌സസ് സെലിബ്രേഷനുകളാണ് വേണ്ടത്. അല്ലാതെ വ്യക്തിപരമായി ജഗദീഷ് എന്ന് പറഞ്ഞ് ആഘോഷിക്കുന്നതിനോട് താത്പര്യമില്ല.

ഈ അഭിമുഖം പോലും എന്നെ സംബന്ധിച്ച് ഒരു സെലിബ്രേഷനാണ്. നമ്മള്‍ എല്ലാവരും കൂടി ഒരു കലാസൃഷ്ടിയുടെ ഭാഗമാകുന്നു. അതിനെ കുറിച്ച് പറയുന്നത് സന്തോഷമാണ്. അതൊരു സെലിബ്രേഷനാണ്,’ ജഗദീഷ് പറഞ്ഞു.

ജാതകം കാരണം എന്റെ വിവാഹം നടന്നത് 19ാം വയസില്‍; ഒരു ജാതി ജാതകം നായിക ഐശ്വര്യ

നമ്മുടെ സിനിമ സംസാരിക്കുക, കഥാപാത്രങ്ങള്‍ ആളുകളുടെ മനസില്‍ നില്‍ക്കുക എന്നതാണ് ഏതൊരു കലാകാരനും ആഗ്രഹിക്കുന്ന കാര്യമെന്നായിരുന്നു ചോദ്യത്തോടുള്ള കുഞ്ചാക്കോ ബോബന്റെ മറുപടി.

ഇപ്പോഴത്തെ അവസ്ഥയില്‍ അതിനുള്ള വലിയൊരു പ്രതലം ഓപണ്‍ അപ് ചെയ്തിട്ടുണ്ട്.

നേരത്തെ എഴുതിത്തള്ളിയ ആള്‍ക്കാരുടെ കാര്യമാണെങ്കിലും അവരെക്കൊണ്ട് തിരിച്ച് പറയിപ്പിക്കുന്ന പ്രകടനങ്ങളും സിനിമകളുമായി വരുമ്പോള്‍ അത് ഭയങ്കരമായ ഒരു പ്രചോദനമാണ്. എല്ലാവര്‍ക്കും പ്രചോദനമാണ്,’ താരം പറഞ്ഞു.

Content Highlight: Actor Jagadhish about Sucess Celebrations

Exit mobile version