നടന്മാര്‍ സിനിമകള്‍ നിര്‍മിക്കാന്‍ പാടില്ലെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തോട് ഒരിക്കലും യോജിക്കാനാകില്ലെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍.
അത്തരുമൊരു സ്‌റ്റേറ്റ്‌മെന്റ് ഫെയര്‍ അല്ലെന്നും ഇന്‍ഡസ്ട്രിയില്‍ ആര് സിനിമ ചെയ്യണമെന്നതില്‍ ബെഞ്ച് മാര്‍ക്കോ റൂള്‍ ബുക്കോ ഒന്നും ഇല്ലല്ലോ എന്നും ഉണ്ണി മുകുന്ദന്‍ ചോദിക്കുന്നു.
‘ഒരു പ്രൊഡ്യൂസര്‍ എന്ന നിലയില്‍ ഞാന്‍ ഭയങ്കര റീസണബിള്‍ ആണ്. ഞാന്‍ നല്ല സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിച്ച് വന്ന പ്രൊഡ്യൂസറാണ്. എന്റെ പൈസ, എന്റെ ഇഷ്ടത്തിന് സിനിമ എടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അത് എന്റെ അവകാശമാണ്.
പിന്നെ ആ പൈസ കൊണ്ട് ഞാന്‍ എന്ത് ചെയ്താലും ആരും അതിനെ കുറിച്ച് ചോദ്യം ചോദിക്കാന്‍ പാടില്ലെന്നതാണ് ബേസിക് മാന്യത. പ്രൊഡ്യൂസ് ചെയ്ത സിനികമളൊക്കെ നല്ലതാണെന്നാണ് വിശ്വാസം.
കല്യാണം കഴിക്കില്ലെന്ന് പറയുന്നത് തഗ്ഗല്ല, അങ്ങനെ ആക്കുന്നത് നിങ്ങളാണ്: നിഖില
എനിക്ക് എന്റെ ലാഭവും നഷ്ടവും ആരോടും ഡിസ്‌കസ് ചെയ്യേണ്ട കാര്യം പോലുമില്ല. ഒരു നടനോട് പടം പ്രൊഡ്യൂസ് ചെയ്യാന്‍ പാടില്ലെന്ന് പറയാനാകുമോ?
ഇന്‍ഡസ്ട്രിയില്‍ ആര് സിനിമ ചെയ്യണമെന്നതില്‍ ബെഞ്ച് മാര്‍ക്ക് ഇല്ല. ഐ.ടി ഫീല്‍ഡില്‍ നിന്ന് ജോലിയൊക്കെ മാറ്റിവെച്ച് സിനിമ ചെയ്യുന്ന ആള്‍ക്കാരില്ലേ.
മറ്റു ഭാഷകളില്‍ നിന്ന് വിളി വരുന്നുണ്ട്, പോകാത്തതിന്റെ കാരണം അതുമാത്രമാണ്: പെപ്പെ
ഞാന്‍ സിനിമ പഠിച്ച് വന്ന് സിനിമ ചെയ്യുന്ന ആളല്ല. പ്രൊഡക്ഷന്‍ എന്താണെന്ന് പോലും അറിയില്ലായിരുന്നു. െൈലഫ് എക്‌സ്പീരിയന്‍സ് കൊണ്ടൊക്കെ ഇങ്ങനെ ആയിത്തീര്‍ന്നതാണ്.
അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളോട് എനിക്ക് വിയോജിപ്പുണ്ട്. നല്ല സിനിമകള്‍ ചെയ്യാനാണ് ഇതൊക്കെ ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി എനിക്ക് ശമ്പളമില്ല. ഞാന്‍ എന്റെ കമ്പനിയില്‍ തന്നെയാണ് വര്‍ക്ക് ചെയ്യുന്നത്,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
Content Highlight: Actor Unni Mukundan about Internal Issues In Cinema