പൃഥ്വിരാജ് അതൊക്കെ മറന്നോ എന്നൊരു സംശയമുണ്ട്, ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുത്താല്‍ നന്നായിരുന്നു: ലാല്‍ ജോസ്

/

പൃഥ്വിരാജിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ രവി തരകന്‍.

പൃഥ്വിരാജിനെ പ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യനാക്കിയ ചിത്രം കൂടിയായിരുന്നു അയാളും ഞാനും തമ്മില്‍.

ആ സിനിമയെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ലാല്‍ ജോസ്.

സോഷ്യല്‍ മീഡിയയില്‍ പൃഥ്വിരാജിനെതിരെ വലിയ ഹേറ്റ് ക്യാമ്പയിനുകള്‍ നടക്കുന്ന സമയത്തായിരുന്നു ചിത്രം റിലീസിനെത്തിയത്.

രായപ്പന്‍ എന്നൊക്കെ വിളിച്ച് അദ്ദേഹത്തെ ചിലര്‍ അധിക്ഷേപിച്ച സമയം കൂടിയായിരുന്നു അത്.

ഡബ്ല്യു.സി.സി സ്ഥാപകാംഗമായ നടിയുടെ മുറിയില്‍ സ്‌പെയര്‍ കീ ഉപയോഗിച്ച് റൂം ബോയ് കയറി, ഉറങ്ങിക്കിടന്ന അവരെ സ്പര്‍ശിച്ചു; നാണക്കേട് ഭയന്ന് നടി പരാതി പിന്‍വലിച്ചു: ആലപ്പി അഷ്‌റഫ്

അത്തരത്തില്‍ കരിയറില്‍ അല്‍പം മോശം അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ പൃഥ്വിരാജിനെ ടോപ്പിലെത്തിച്ച ഒരു കഥാപാത്രമായിരുന്നല്ലോ ഇത് എന്ന ചോദ്യത്തിന്, ‘ഇതൊന്ന് അവനോട് ആരെങ്കിലും പറഞ്ഞുകൊടുത്താല്‍ തനിക്ക് ഇപ്പോള്‍ ഒരു ഉപകാരം ആകുമെന്നായിരുന്നു’ ലാല്‍ ജോസിന്റെ മറുപടി.

അവന്‍ അതൊക്കെ മറന്നുപോയോ എന്നൊരു സംശയം തനിക്കുണ്ടെന്നും ലാല്‍ ജോസ് മറുപടിയില്‍ പറഞ്ഞു.

‘ ഇങ്ങനെയൊക്കെ ആള്‍ക്കാര്‍ ചിന്തിക്കുന്നുണ്ട് എന്ന് പൃഥ്വിരാജ് അറിഞ്ഞിരുന്നെങ്കില്‍ എനിക്ക് ഡേറ്റ് കിട്ടാനൊക്കെ സൗകര്യമുണ്ടാകുമായിരുന്നു.

അയാളും ഞാനും ചെയ്യുന്ന സമയത്ത് രാജു സോഷ്യല്‍ മീഡിയയില്‍ വലിയ അറ്റാക്ക് നേരിടുന്ന സമയമായിരുന്നു.

എനിക്ക് മലയാളത്തില്‍ സംസാരിക്കാന്‍ പേടിയാണ്; മറ്റുള്ളവര്‍ക്ക് വേദനിക്കുമോയെന്ന ഭയമാണ്: സായ് പല്ലവി

ആ സമയത്ത് കസിന്‍സ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ഡേറ്റിന് വേണ്ടി ഇവന്റേ പിന്നാലെ നടക്കുന്ന സമയമാണ്.

ഇവന്‍ തന്നെയാണ് എന്നെ വിളിച്ച് ഒരു കഥ കേട്ടെന്നും ഇഷ്ടമായെന്നും പറയുന്നത്.

ഇത് ലാലുചേട്ടന്‍ ഡയറക്ട് ചെയ്യുകയാണെങ്കില്‍ ഞാന്‍ അഭിനയിക്കാം എന്നും പറഞ്ഞു. ലാലു ചേട്ടന്‍ ഓക്കെ പറഞ്ഞാല്‍ ഞാന്‍ അഡ്വാന്‍സ് വാങ്ങിക്കാം എന്ന് പറഞ്ഞു.

പുതിയ ഏതോ ആള്‍ക്കാര്‍ വന്ന് കഥ പറഞ്ഞതായിരിക്കുമെന്ന് ഞാന്‍ കരുതി.

അവരോട് കഥ പറയാന്‍ വന്നോളാന്‍ പറഞ്ഞു. അപ്പോഴാണ് പറയുന്നത് വരുന്നത് കറിയാച്ചന്‍ സാറും ബോബി സഞ്ജയുമാണെന്ന്.

അവര്‍ വലിയ റൈറ്റേഴ്‌സ് ആണ്. നീ ഇങ്ങനെയൊക്കെയാണോ അവരുടെ മുന്‍പില്‍ വെച്ച് പറയുന്നത് എന്ന് ഞാന്‍ പൃഥ്വിയോട് ചോദിച്ചു.

അതില്‍ ഒരു കാര്യമുണ്ട് ചേട്ടന്‍ കഥ കേട്ടാല്‍ മനസിലാകുമെന്ന് പറഞ്ഞു. അങ്ങനെ ബോബിയും സഞ്ജയും കഥ പറഞ്ഞു.

ആ കഥ ഇന്നുള്ള സിനിമ പോലെയല്ല. അതില്‍ ചില ഏരികകളില്‍ എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.

പണിയുടെ തിരക്കഥ എഴുതുമ്പോള്‍ മനസിലുണ്ടായിരുന്ന നടന്‍മാര്‍: ജോജു ജോര്‍ജ്

ഡ്രൈ ആയിപ്പോകുമോ എന്ന് പേടിയുണ്ടായിരുന്നു. പ്രണയം എന്റെ നിര്‍ബന്ധത്തില്‍ വന്നതാണ്. അമ്മ മരിക്കുന്നതായിട്ടായിരുന്നു ആദ്യത്തെ കഥ. അത് കാമുകിയെ നഷ്ടപ്പെടുന്നതാക്കുന്നത് എന്റെ നിര്‍ദേശമായിരുന്നു.

അതില്‍ അന്നവര്‍ക്ക് വിയോജിപ്പിച്ച് ഉണ്ടായിരുന്നു. കാമുകിയെ നഷ്ടപ്പെടുമ്പോള്‍ ദേഷ്യം വരുന്നത് ക്ലീഷേ ആണ് എന്ന് അവര്‍ പറഞ്ഞു. ക്ലീഷേ ആണെന്ന് പറഞ്ഞിട്ട് നമ്മള്‍ നമ്മുടെ അച്ഛനെ അളിയാ എന്ന് വിളിക്കാറില്ലല്ലോ എന്ന് ഞാന്‍ ചോദിച്ചു.

കാലങ്ങളായി വിളിക്കുന്നതാണെന്ന് പറഞ്ഞ് അച്ഛനെ നമ്മള്‍ അളിയാ എന്ന് മാറ്റി വിളിക്കില്ലല്ലോ. എല്ലാ കാലത്തും പ്രണയം ഉണ്ടാക്കുന്ന വേദന പോലെ മറ്റൊന്നും ഇല്ല.

ഇന്നാണെങ്കില്‍ എനിക്ക് രാജുവിനെ കൊണ്ട് അങ്ങനെ ഒരു വേഷം ചെയ്യിക്കാന്‍ ധൈര്യം വരില്ല.

അദ്ദേഹത്തിന് ഒരു യോദ്ധാവിന്റെ ശരീരമാണ്. അതില്‍ നിന്ന് കംപ്ലീറ്റ്‌ലി ഉടഞ്ഞുപോയ ആളായി മാറുകയെന്നത് ബുദ്ധിമുട്ടാണ്.

ജോജുവിനെ കാണാനില്ല, ഗിരിയെ മാത്രമെ കാണുന്നുള്ളു, ഒന്ന് ഉറപ്പാണ് ജോജു പണി തുടങ്ങിയിട്ടേയുള്ളു: ഹരീഷ് പേരടി

മനസില്‍ അത് സ്വീകരിച്ചാലേ ചെയ്യാന്‍ കഴിയുള്ളൂ. അദ്ദേഹത്തിന്റെ ഫിസിക് അങ്ങനെ തന്നെയായിരുന്നു.

പക്ഷേ അകത്ത് ഒരാള്‍ തകര്‍ന്നാല്‍ അയാളുടെ മുഖം എങ്ങനെ ഉണ്ടായിരിക്കും എന്ന് വളരെ മനോഹരമായി ആ സിനിമയില്‍ രാജു ചെയ്തു കാണിച്ചു.

രാജുവിന്റെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പെര്‍ഫോമന്‍സും ഇതാണ്. അതില്‍ എനിക്ക് ഒരു ക്രഡിറ്റുമില്ല. അയാള്‍ അത്രയും നന്നായി കണ്‍സീവ് ചെയ്തു. ഇന്നര്‍ ആക്ടിങ് എന്ന കാര്യം സംഭവിക്കണം.

അതുപോലെ സിനിമയ്ക്ക് വേറെ ഒരു പേരായിരുന്നു ആദ്യം സജസ്റ്റ് ചെയ്യത്. അവസാനമാണ് സഞ്ജയും ബോബിയും വന്നിട്ട് അയാളും ഞാനും തമ്മില്‍ എന്ന പേര് പറയുന്നത്.

കരഞ്ഞിരിക്കുന്ന ആസിഫിനെയാണ് അന്ന് ലൊക്കേഷനിൽ കണ്ടത്: സിബി മലയിൽ

ആ പേരിന് വേണ്ടിയായിരുന്നു ഞാനും കാത്തിരുന്നത്. ആ പേരാണ് സിനിമയുടെ ജോണറും ക്ലാസും ഫിക്‌സ് ചെയ്യുന്നത്

ആ സമയത്ത് രായപ്പന്‍ എന്ന് വിളിച്ച് സോഷ്യല്‍ മീഡിയയില്‍ രാജുവിനെ അധിക്ഷേപിക്കുന്ന സമയമാണ്.

തിയേറ്ററില്‍ ഒരു ഇമോഷണല്‍ സീനിലൊക്കെ രായപ്പാ എന്ന് ആരെങ്കിലും വിളിച്ചുകഴിഞ്ഞാല്‍ സിനിമ പൊളിഞ്ഞുപോകുമെന്നൊക്കെ എന്നോട് പറഞ്ഞവരുണ്ട്.

കാസ്റ്റിങ് മാറ്റിക്കൂടേ എന്ന് ചോദിച്ചവരുണ്ട്. പക്ഷേ ഞാന്‍ വിശ്വസിക്കുന്നത് സിനിമയിലാണ്. തരകനെ ആദ്യത്തെ സീക്വന്‍സില്‍ തന്നെ ആളുകള്‍ ഏറ്റെടുത്തിരുന്നു,’ ലാല്‍ ജോസ് പറഞ്ഞു.

Content Highlight: Lal Jose About Ayalum Njanum Thammil Movie and Prithviraj

Exit mobile version