എനിക്ക് ഇവനെ നേരത്തെ അറിയുക പോലുമില്ല, പക്ഷേ ആദ്യദിവസം തന്നെ ഞങ്ങള്‍ സെറ്റായി: ലിജോ മോള്‍

/

ദാവീദ് എന്ന ചിത്രത്തെ കുറിച്ചും നടന്‍ ആന്റണി വര്‍ഗീസ് പെപ്പെയെ കുറിച്ചും സംവിധായകന്‍ ഗോവിന്ദിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി ലിജോ മോള്‍ ജോസ്.

സിനിമയില്‍ കണ്ടല്ലാതെ ആന്റണിയെ തനിക്ക് നേരത്തെ പരിചയമുണ്ടായിരുന്നില്ലെന്നും എന്നാല്‍ ആദ്യ ദിവസം സെറ്റില്‍ എത്തിയപ്പോള്‍ തന്നെ തങ്ങള്‍ നല്ല സുഹൃത്തുക്കളായെന്നുമായിരുന്നു ലിജോ മോള്‍ പറഞ്ഞത്.

‘എനിക്ക് ഇവന്‍ ഭയങ്കര കംഫര്‍ട്ടബിള്‍ ആയിരുന്നു, ഇവന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍. ഞങ്ങള്‍ പെട്ടെന്ന് സുഹൃത്തുക്കളായെന്ന് പറയാം. എനിക്ക് ഇവനെ നേരത്തെ അറിയില്ല. ഞാനും സിനിമകളിലേ കണ്ടിട്ടുള്ളൂ.

സെറ്റില്‍ വന്നിട്ട് ഇവന്‍ ആണെങ്കിലും ഞാന്‍ ആന്റണി വര്‍ഗീസ് പെപ്പെ ആണ് എന്ന രീതിയിലൊന്നുമല്ല. എല്ലാര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന എല്ലാവര്‍ക്കും വന്ന് സംസാരിക്കാന്‍ പറ്റുന്ന ആളാണ്.

ഞാനായിരുന്നെങ്കില്‍ മാറി നിന്നേനെ, അദ്ദേഹം മാറി നില്‍ക്കണമെന്ന് പറയാന്‍ എനിക്ക് പറ്റില്ല: ജഗദീഷ്

ഭയങ്കര കംഫര്‍ട്ടബിള്‍ ആയിരുന്നു. ആദ്യത്തെ ഒന്ന് രണ്ട് ദിവസം കൊണ്ട് തന്നെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന രീതിയ്ക്ക് ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഡിസ്‌കസ് ചെയ്താണ് സീനുകള്‍ ചെയ്തിട്ടുള്ളത്.

എനിക്ക് ഈ സിനിമയില്‍ കൂടുതല്‍ കോമ്പിനേഷനും ആന്റണിക്കൊപ്പമാണ്. സൈജു ചേട്ടനൊപ്പം രണ്ട് സീനോ മറ്റോ ഉള്ളൂ. പിന്നെ ഞങ്ങളുടെ മോള്‍ ആയിട്ട് ചെയ്ത കുട്ടിയ്‌ക്കൊപ്പവും.

പിന്നെ സെറ്റ് വളരെ രസമായിരുന്നു. ഇതിന്റെ സംവിധായകന്‍ ഗോവിന്ദ്. അദ്ദേഹത്തിന്റെ ആദ്യത്തെ മൂവിയാണ്. സെറ്റ് എപ്പോഴും ഓണ്‍ ആക്കി നിര്‍ത്തുന്നത് അദ്ദേഹമാണ്.

ലാലേട്ടന്റെ ആ മറുപടി ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല, വല്ലാത്തൊരു ഭാരമായിരുന്നു: തരുണ്‍ മൂര്‍ത്തി

ഒരു സീന്‍ കഴിഞ്ഞ് അടുത്തതിലേക്ക് പ്ലേസ് ചെയ്യുമ്പോള്‍ ഒരു ബ്രേക്ക് ഉണ്ടാകുമല്ലോ. അപ്പോഴൊക്കെ പാട്ട് പ്ലേ ചെയ്ത് നമ്മളെ ഓണ്‍ ആക്കി നിര്‍ത്തും.

ഈ പടത്തിന്റെ ഏറ്റവും വലിയ സ്‌ട്രെങ്ത് ഗോവിന്ദ് തന്നെയായിരുന്നു. ഞാന്‍ അങ്ങനെ ഒരു സെറ്റ് ഇതിന് മുന്‍പ് കണ്ടിട്ടില്ല. നമ്മള്‍ വരുന്നു, പോര്‍ഷന്‍ ചെയ്യുന്നു, മാറി ഇരിക്കുന്നു. അങ്ങനെ ആണല്ലോ.

അതിന്റെ ഇടയ്ക്ക് നമ്മുടെ അടുത്തേക്ക് സീനിനെ കുറിച്ചോ ചെയ്തതിനെ കുറിച്ചോ കമ്യൂണിക്കേറ്റ് ചെയ്യാന്‍ സംവിധായകന്‍ വരുമെന്നല്ലാതെ ആ പ്രോസസ് മുഴുവന്‍ എന്‍ജോയ് ചെയ്യുന്ന ഒരു ഡയറക്ടറെ കാണുന്നത് ഫസ്റ്റ് ടൈം ആണ്,’ ലിജോ മോള്‍ പറഞ്ഞു.

Content Highlight: Lijomol Jose about Antony Varghese Peppe

Exit mobile version