മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ വടക്കന്‍ വീരഗാഥ റീ റിലീസിന് ഒരുങ്ങുകയാണ് ചിത്രത്തെ കുറിച്ചുള്ള തന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ മമ്മൂട്ടി.
വടക്കന്‍ വീരഗാഥയെ കുറിച്ച് പറയുമ്പോള്‍ ഒരു കാര്യം പ്രത്യേകം എടുത്തുപറയാന്‍ ആഗ്രഹിക്കുന്നത് ഉണ്ണിയാര്‍ച്ചയുടെ നമ്മള്‍ കേട്ടുപഴകിയ കഥകളിലെ ഒരു രംഗം പോലും ഈ സിനിമയില്‍ ഉള്‍പ്പെടുത്താതിരുന്നിട്ടില്ല എന്നതാണെന്ന് മമ്മൂട്ടി പറയുന്നു.
‘ നമ്മള്‍ കേട്ട കഥയിലെ എല്ലാ സംഭവങ്ങളും ഈ സിനിമയിലുണ്ട്. ഉണ്ണിയാര്‍ച്ചയും ആരോമല്‍ ചേകവരും കുഞ്ഞിരാമനും കളരിയില്‍ വളര്‍ന്നതും അവിടെ ചന്തു വരുന്നതുമെല്ലാം.
പക്ഷേ ചന്തു ചതിയനാണ്. ആരോമല്‍ ചേകവരെ കുത്തിക്കൊന്ന ആളാണ്. കുത്തുവിളക്കിന്റെ തണ്ട് താഴ്ത്തിയ ആളാണ്. അതൊക്കെ ഒരക്ഷരം പോലും വിടാതെ സിനിമയില്‍ ഉണ്ട്.
പക്ഷേ സിനിമ കണ്ടിറങ്ങുമ്പോള്‍ ചന്തു ഒരു ഭാരമായി മനസിന്റെ ദുഖമായി ഒരു വീരനായകന്റെ പരിവേഷമുള്ള ആളായിട്ട് നമ്മുടെ കൂടെ പോരുന്നു എന്നത് സ്‌ക്രിപ്റ്റിന്റെ തന്റെ മഹത്വമാണ്.
ചന്തു പൂര്‍ണമായും ലൂസറാണ്. കാരണം വിജയിക്കുന്നവര്‍ മാത്രമല്ല വിട്ടുകൊടുക്കുന്നവരും വീരനാണ്. ധീരതയില്ലെങ്കില്‍ വിട്ടുകൊടുക്കാന്‍ പറ്റില്ല.
നെഞ്ചുവിരിച്ച് തോക്കിനോ വാളിനോ മുന്നില്‍ നില്‍ക്കുന്നത് ധീരനായതുകൊണ്ടാണ്. ഭീരു ആയതുകൊണ്ടല്ല. അങ്ങനെ ഒരുപാട് ധീരര്‍ ഉണ്ടായിട്ടുണ്ട്.
കുത്തിക്കൊല്ലാന്‍ പറഞ്ഞ് നിന്ന് കൊടുക്കുന്നത് ധീരതയല്ലേ. ആ ധീരതയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുകയാണ്. അങ്ങനെ ഒരു ആദരമാണ് ചന്തു നേടിയെടുക്കുന്നത്,’ മമ്മൂട്ടി പറയുന്നു.
Content Highlight: Mammmootty about vadakkan veeraghada script