മലയാള സിനിമയില്‍ പതിറ്റാണ്ടുകളായി നിറഞ്ഞു നില്‍ക്കുന്ന അഭിനയ പ്രതിഭാസമാണ് മമ്മൂട്ടി. അദ്ദേഹം ചെയ്യാത്തതായുള്ള വേഷങ്ങള്‍ വിരളമാണ്. ഇന്നും അഭിനയത്തിന്റെ മറ്റൊരു തലം പരീക്ഷിക്കുകയാണ് മമ്മൂട്ടി.
തന്നിലെ നടനെ വീണ്ടും വീണ്ടും പുതുക്കിപ്പണിഞ്ഞുകൊണ്ടേയിരിക്കുന്ന മമ്മൂട്ടി അഭിനയത്തോടുള്ള തന്റെ തീരാത്ത അഭിനിവേശത്തെ കുറിച്ച് പലപ്പോഴായി സംസാരിച്ചിട്ടുണ്ട്.
മരണത്തെ കുറിച്ചും താന്‍ ഇല്ലാതാവുന്ന ഒരു കാലത്ത് ആളുകള്‍ തന്നെ വിലയിരുത്തേണ്ടത് എങ്ങനെ ആയിരിക്കണമെന്നതിനെ കുറിച്ചുമൊക്കെ മമ്മൂട്ടി സംസാരിക്കുന്ന ഒരു പഴയകാല വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
Mammootty was a good actor and a good person എന്ന് ആളുകള്‍ പറയണമെന്നാണ് തന്റെ ആഗ്രഹമെന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. ഒപ്പം തന്റെ വാപ്പച്ചിയുടെ മരണത്തെ കുറിച്ചും അഭിമുഖത്തില്‍ മമ്മൂട്ടി സംസാരിക്കുന്നുണ്ട്.
ബാറോസ് കുട്ടികള്‍ക്കുള്ള സിനിമയായി എടുക്കാന്‍ കാരണം അതാണ്: മോഹന്‍ലാല്‍
‘ഞാന്‍ ഇല്ലാതിരിക്കുന്ന ഒരു കാലം ആളുകള്‍ എന്നെ വിലയിരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നത് മമ്മൂട്ടി ഒരു നല്ല അഭിനേതാവായിരുന്നു, നല്ലൊരു വ്യക്തിയായിരുന്നു എന്ന് പറയുന്നതാണ്. അതിന് അപ്പുറത്ത് ഒരു ആഗ്രഹവുമില്ല.
മരണത്തെ കുറിച്ച് ചിന്തിക്കാറുണ്ടോ എന്ന ചോദ്യത്തിന് മരണത്തെ കുറിച്ച് താന്‍ ആദ്യമായി ചിന്തിക്കുന്നത് തന്റെ വാപ്പ മരിച്ചപ്പോഴാണ് എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
അവര്‍ നല്‍കിയ സപ്പോര്‍ട്ട് കാരണമാണ് ഞാന്‍ കാതലില്‍ അഭിനയിച്ചത്: ജ്യോതിക
‘അതൊരു വലിയ നഷ്ടമായിരുന്നു. എ റിയല്‍ ലോസ്. എനിക്ക് ഒരാളെ നഷ്ടപ്പെട്ടു എന്ന് പറയുന്നത്, ചെറുപ്പത്തില്‍ എന്റെ വാപ്പയുടെ അനിയന്‍ മരിച്ചുപോയിട്ടുണ്ട്, അല്ലാതെയും അടുത്ത ചിലര്‍ മരിച്ചിട്ടുണ്ട്.
പക്ഷേ എന്റെ വാപ്പ മരിക്കുമെന്ന് ആ സമയത്ത് ഞാന്‍ വിചാരിച്ചിരുന്നില്ല. പെട്ടെന്നായിരുന്നു. അന്ന് ഞാന്‍ ഇവിടെയില്ല. അന്നാണ് മരണം എന്നതിനെ പറ്റി ഞാന്‍ ആദ്യമായി ചിന്തിക്കുന്നത്. എന്റെ ആദ്യത്തെ വിയോഗം, എന്നില്‍ നിന്നും ഒരാള്‍ നഷ്ടപ്പെട്ടു പോകുന്നത് അന്നാണ്,’ മമ്മൂട്ടി പറഞ്ഞു.
Content Highlight: Mammootty about his father loss and death