ഓസ്‌ട്രേലിയയും കാനഡയും, ഫോട്ടോയില്‍ കാണുന്നതല്ല സത്യം; രണ്ട് ദിവസം കൊണ്ട് തിരിച്ച് വീട്ടില്‍ വരാന്‍ തോന്നും: ബേസില്‍

/

പുറമെ കാണുന്ന ചില എക്‌സൈറ്റ്‌മെന്റുകളുടെ പുറത്ത് വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനും മറ്റുമായി പോകുന്നവര്‍ ചിന്തിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് പറയുകയാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്.

ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും അടക്കുമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കാണുന്നതായിരിക്കില്ല പലപ്പോഴും യാഥാര്‍ത്ഥ്യമെന്നും ഓസ്‌ട്രേലിയയിലേയും കാനഡയിലേയും സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്യുന്ന മനോഹരമായ ഫോട്ടോകളില്‍ മാത്രം അഭിരമിച്ച് അവിടെ എത്തുന്നവര്‍ക്ക് നിരാശയായിരിക്കും ഫലമെന്നാണ് ബേസില്‍ പറയുന്നത്.

‘കാനഡയിലോ ഓസ്‌ട്രേലിയയിലോ പോയ ഒരു സ്റ്റുഡന്റ് അവിടുത്തെ നല്ല കോസ്റ്റിയൂമൊക്കെ ഇട്ട്, നല്ല നൈറ്റ്
ലൈഫ് ഒക്കെ എന്‍ജോയ് ചെയ്യുന്ന പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത് കാണുമ്പോള്‍ ഇവിടെ ഇരിക്കുന്ന ഒരു ടീനേജറായ എനിക്കും ഒരു ആഗ്രഹം തോന്നും.

ഞാന്‍ ഇല്ലാതിരിക്കുന്ന ഒരു കാലം ആളുകള്‍ എന്നെ വിലയിരുത്തേണ്ടത് ഇങ്ങനെയായിരിക്കണം: മമ്മൂട്ടി

ഓ.. ഇതുപോലൊരു ലൈഫ് ഉണ്ടായിരുന്നെങ്കില്‍ എന്ന്. ഞാന്‍ എന്റെ ചുറ്റും നോക്കുമ്പോള്‍ കേരളം. എല്ലാരും അവിടെ, ഇവിടെ ഇങ്ങനെ നടക്കുന്നു. ഇതാണ് ഇവിടുത്തെ അവസ്ഥ.

അപ്പോള്‍ പിന്നെ അവിടേക്ക് പോകാനുള്ള ഒരു ഫാസിനേഷന്‍ തോന്നുന്നതില്‍ അത്ഭുതം തോന്നാറില്ല.

യൂറോപ്യന്‍ അല്ലെങ്കില്‍ ഓസ്‌ട്രേലിയന്‍ വെതറൊക്കെ നല്ല സോഫ്റ്റ് വെതര്‍ ആയതുകൊണ്ട് ഇടുന്ന ഫോട്ടോക്കൊക്കെ ഭയങ്കര ലുക്കുമായിരിക്കും.

അവിടെ എങ്ങനെയെങ്കിലും എത്തിപ്പെടുക എന്നതാണ് മിക്കപ്പോഴും അവരുടെ എക്‌സൈറ്റ്‌മെന്റ്. അതിന് ശേഷം മിക്കവരും സ്ട്രഗിള്‍ ചെയ്യുന്നത് നമ്മള്‍ കാണുന്നുണ്ട്

വീട്ടുകാരെ പ്രഷര്‍ ചെയ്ത് എഡ്യുക്കേഷന്‍ ലോണൈാക്കെ എടുത്ത് നമ്മള്‍ പോയിട്ട് വീട്ടുകാര്‍ അത് തിരിച്ചടക്കാന്‍ കഴിയാതെ പാടുപെടുന്നത് കാണുമ്പോഴാണ് അതിന്റെ റിയാലിറ്റി നമ്മള്‍ ആക്‌സെപ്റ്റ് ചെയ്യുക.

ബാറോസ് കുട്ടികള്‍ക്കുള്ള സിനിമയായി എടുക്കാന്‍ കാരണം അതാണ്: മോഹന്‍ലാല്‍

മഞ്ഞ് പുറമെ നിന്ന് നമ്മള്‍ ഇങ്ങനെ കാണുമ്പോള്‍, ഹാ,,, സ്‌നോ ഫാള്‍ എന്ന് തോന്നും. എന്നാല്‍ രണ്ട് ദിവസം നമ്മള്‍ അവിടെ നിന്ന് കഴിഞ്ഞാല്‍ തിരിച്ച് വീട്ടില്‍ വരണമെന്ന് തോന്നിപ്പോകും.

ഫോട്ടോയില്‍ കാണുന്ന ഭംഗിയൊന്നുമില്ല ആക്ച്വല്‍ റിയാലിറ്റിയില്‍,’ ബേസില്‍ പറയുന്നു.

ചിദംബരം സംവിധാനം ചെയ്ത ജാന്‍ എ മന്‍ എന്ന ചിത്രത്തില്‍ മഞ്ഞുനാട്ടില്‍ കിടന്ന് കഷ്ടപ്പെടുന്ന ജോയ് മോന്‍ എന്ന കഥാപാത്രത്തെ ബേസില്‍ അവതരിപ്പിച്ചിരുന്നു.

നഴ്‌സിങ് ജോലിക്കായി പോകുന്ന ജോയ് മോന്റെ അവിടുത്തെ കഷ്ടപ്പൊടുകളിലൂടെയായിരുന്നു ചിത്രം ആരംഭിക്കുന്ന് തന്നെ.

Content Highlight: Basil Joseph about Australia and Canada and the reality

Exit mobile version