മലയാളത്തിലും തെലുങ്കിലുമായി തിരക്കേറിയ സമയമാണ് മഞ്ജു വാര്യര്‍ക്കിത്. മലയാളത്തില്‍ നിരവധി സിനിമകള്‍ പണിപ്പുരയിലാണ്. തമിഴില്‍ രജിനികാന്തിന്റെ വേട്ടയ്യനിലാണ് മഞ്ജു ഒടുവില്‍ എത്തിയത്.
അതിന് മുന്‍പ് വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ എന്ന ചിത്രത്തിലെ പച്ചൈയമ്മാള്‍ എന്ന കഥാപാത്രം മഞ്ജുവിന് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. പിന്നാലെ എച്ച്. വിനോദ് സംവിധാനം ചെയ്ത തുനിവിലും ഒരു മികച്ച കഥാപാത്രത്തെ ചെയ്യാന്‍ മഞ്ജുവിനായി.
തുനിവും വേട്ടയ്യനും തന്നെ തേടിയെത്തുമ്പോള്‍ അതില്‍ നായകന്‍മാര്‍ ആരാമെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും അത് അറിയാതെ തന്നെ ഓക്കെ പറഞ്ഞ ചിത്രങ്ങളാണ് ഇത് രണ്ടുമെന്നും മഞ്ജു പറയുന്നു.
ഞാന്‍ ആ സിനിമ ഇട്ടേച്ച് പോയിരുന്നെങ്കില്‍ അദ്ദേഹം എന്നെ വെട്ടിക്കൊന്നേനെ: പെപ്പെ
‘വിനോദ് വിളിച്ചപ്പോള്‍ തന്നെ ഞാന്‍ ഓക്കെ പറയുകയായിരുന്നു. കഥ കേട്ടപ്പോള്‍ ഇഷ്ടമായി. ഓക്കെ പറഞ്ഞു. നായകന്‍ ആരാണെന്ന് അന്വേഷിച്ചിരുന്നില്ല.
കണ്ടാലുടനെ കരച്ചില്‍ വരുന്ന സിനിമ; എപ്പോള്‍ കണ്ടാലും കരയും: സായ് പല്ലവി
കഥ കേട്ടതും ചെയ്യാം സാര്‍ എന്ന് പറഞ്ഞു. അപ്പോഴും രജിനിസാറാണ് ലീഡ് റോള്‍ ചെയ്യുന്നതെന്ന് അറിയില്ലായിരുന്നു. കഥ പറഞ്ഞ ശേഷമാണ് രജിനിസാറാണ് നായകവേഷം ചെയ്യുന്നത് എന്ന് അറിഞ്ഞത്.
ഒരു നിമിഷം എനിക്കത് വിശ്വസിക്കാനായില്ല. ഉറപ്പിക്കാനായി ഒന്നുകൂടി ചോദിച്ചു, മഞ്ജു പറയുന്നു.
Content Highlight: Manju Warrier about her Tamil Movies