മലയാളി അല്ലെങ്കിലും മലയാള പ്രേക്ഷകരുടെ ഇഷ്ടനടിമാരില്‍ ഒരാളാണ് സായ് പല്ലവി. പ്രേമം എന്ന സിനിമയിലെ മലര്‍മിസ്സ് എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ തന്നെ മലയാളത്തിലെ തന്റെ സ്ഥാനം സായി ഉറപ്പിച്ചു കഴിഞ്ഞു.
മലയാള സിനിമകള്‍ എന്നും തനിക്ക് പ്രിയപ്പെട്ടതാണെന്നും താന്‍ ചെയ്യാന്‍ ആഗ്രഹിച്ച നിരവധി വേഷങ്ങള്‍ ഉണ്ടായിരുന്നെന്നും താരം പറയുന്നു.
ചില സിനിമകള്‍ കണ്ടപ്പോള്‍ അതിലെ കഥാപാത്രം തനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയെന്നും സായ് പല്ലവി പറഞ്ഞു. എഫ്.ടി.ക്യു വിത്ത് രേഖാ മേനോന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സായ് പല്ലവി.
സംവിധായകനോട് ഓക്കെ പറഞ്ഞ ശേഷമാണ് നായകന്‍ ആരാണെന്ന് അറിഞ്ഞത്, അതോടെ ഞെട്ടി: മഞ്ജു വാര്യര്‍
‘ മലയാളത്തില്‍ ഒരുപാട് സിനിമകള്‍ അത്തരത്തിലുണ്ട്. നമുക്ക് ഭാഗമാകണമെന്ന് തോന്നിയ ഒരു സിനിമയാണ് എന്ന് നിന്റെ മൊയ്തീന്‍. എന്തൊരു നല്ല സിനിമയായിരുന്നു. അതിലൊക്കെ ഒരുഭാഗമാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് എനിക്ക് തോന്നി.
അതുപോലെ ഉള്ളൊഴുക്ക് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്. അതില്‍ പക്ഷേ പാര്‍വതിയും ഉര്‍വശിയും അല്ലാതെ മറ്റൊരാള്‍ യോജിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
മലയാളത്തില്‍ നിന്ന് രണ്ട് മൂന്ന് പ്രൊജക്ടുകള്‍ വന്നിട്ടുണ്ട്. സ്‌ക്രിപ്റ്റ് ഫൈനല്‍ സ്റ്റേജില്‍ ആയാല്‍ മാത്രമേ അത് പറയാന്‍ പറ്റുള്ളൂ,’ സായ് പല്ലവി പറഞ്ഞു.
ഞാന്‍ ആ സിനിമ ഇട്ടേച്ച് പോയിരുന്നെങ്കില്‍ അദ്ദേഹം എന്നെ വെട്ടിക്കൊന്നേനെ: പെപ്പെ
ഒരു സിനിമയുടെ ഡബ്ബിങ് കഴിയുന്നതോടെ ആ സിനിമ താന്‍ വിടുമെന്നും പക്ഷേ സിനിമയെന്നത് ഒരു ജോലി മാത്രമായിട്ടല്ല താന്‍ കാണുന്നതെന്നും സായ് പല്ലവി പറഞ്ഞു.
ചില സിനിമകള്‍ ചെയ്തുകഴിയുമ്പോള്‍ നമ്മള്‍ ആകെ അസ്വസ്ഥരാകും.. ആ സമയത്ത് ചെറിയൊരു ബ്രേക്ക് എടുക്കാറാണ് ചെയ്യുക,’ സായ് പല്ലവി പറഞ്ഞു. താന്‍ ചെയ്ത സിനിമകളോ ഡാന്‍സോ ഒരു തവണയില്‍ കൂടുതല്‍ കാണാറില്ലെന്നും താരം പറഞ്ഞു.
Content Highlight: Sai Pallavi about his favourite malayalam movies