മമ്മൂക്കയുടെ അനുഗ്രഹം വാങ്ങിയാണ് മാര്‍ക്കോയിലേക്ക് ഞാന്‍ ഇറങ്ങിയത്: ഷെരീഫ് മുഹമ്മദ്

/

നടന്‍ മമ്മൂട്ടിയില്‍ നിന്നും അനുഗ്രഹം വാങ്ങിയ ശേഷമാണ് മാര്‍ക്കോ എന്ന പ്രൊജക്ടിലേക്ക് താന്‍ ഇറങ്ങിയതെന്നും സിനിമയുടെ റിലീസിന്റെ തലേദിവസവും താന്‍ അദ്ദേഹത്തെ പോയി കണ്ടിരുന്നെന്നും നിര്‍മാതാവ് ഷെരീഫ് മുഹമ്മദ്.

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ ലെജന്റ്‌സുകള്‍ എന്നും തനിക്ക് ഇന്‍സ്പിരേഷന്‍ ആണെന്നും അവരോടൊക്കെ ആരാധനയേക്കാള്‍ കൂടുതല്‍ ബഹുമാനമാണ് ഉള്ളതെന്നും ഷെരീഫ് പറഞ്ഞു.

‘മമ്മൂക്കയുടെ അടുത്തു പോയി അനുഗ്രഹം വാങ്ങിച്ചാണ് മാര്‍ക്കോ ഞാന്‍ തുടങ്ങിയത്. അതിന് ശേഷം സിനിമയുടെ റിലീസിന്റെ തലേദിവസവും ഞാന്‍ മമ്മൂക്കയെ പോയി കണ്ടിരുന്നു.

അന്നും ഞാന്‍ അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയാണ് പോയത്. മമ്മൂക്ക എന്ന് പറയുന്ന ഒരു വ്യക്തി നമുക്ക് ലൈഫില്‍ വലിയൊരു ഇന്‍സ്പയറിങ് ആയ ആളാണ്.

ലാലേട്ടന്‍ മമ്മൂക്ക ഇവരൊക്കെ ലെജന്റ്‌സ് അല്ലേ. നമ്മള്‍ ആരാധിക്കുക മാത്രമല്ല റെസ്‌പെക്ട് ചെയ്യുന്നവരാണ് ഇവരെല്ലാം. മമ്മൂക്കയിലെ പല കാര്യങ്ങളിലും നമ്മള്‍ ഇന്‍സ്‌പെയര്‍ ആവാറുണ്ട്.

ആ വീട് ടാര്‍ഗറ്റ് ചെയ്ത് കരോളിനൊപ്പം ഞാനും പോയി; ആ ക്രിസ്മസ് രാത്രി മറക്കില്ല: ചാക്കോച്ചന്‍

പുള്ളി തുടങ്ങിവെച്ച ഇന്ത്യയിലെ എന്റെ ലോജിസ്റ്റിക്‌സ് എന്ന കമ്പനി സൂപ്പര്‍ സക്‌സസ് ആയിരുന്നു. ഈ സിനിമ ആയാലും മമ്മൂക്കയുടെ അടുത്ത് പോയി പറഞ്ഞ ശേഷമേ തുടങ്ങാവൂ എന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു,’ ഷെരീഫ് മുഹമ്മദ് പറയുന്നു.

കെ.ജി.എഫ്, അനിമല്‍ പോലുള്ള ചിത്രങ്ങള്‍ കണ്ട പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് മാര്‍ക്കോ എത്തിക്കുമ്പോള്‍ 100% കോണ്‍ഫിഡന്‍സ് തനിക്കുണ്ടായിരുന്നെന്നും ഷെരീഫ് പറയുന്നു.

‘നല്ലൊരു ഔട്ട്പുട്ട് ആണ് നമുക്ക് കിട്ടിയിട്ടുള്ളത്. അതിനുവേണ്ടി എല്ലാവരും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉണ്ണിക്ക് ഈ ഒരു സബ്‌ജെക്ടില്‍ ഉണ്ടായിരുന്ന കോണ്‍ഫിഡന്‍സാണ് എനിക്ക് ഏറ്റവും പ്രചോദനം ആയത്. ആക്ഷന്‍ പടത്തില്‍ ഉണ്ണി മുകുന്ദന്‍ ഏറ്റവും മികച്ച ഒരു ഓപ്ഷന്‍ ആണ്.

അഭിനയത്തെ സീരിയസ് ആയി എടുത്തിരുന്നില്ല, ഇപ്പോഴത് സീരിയസാണ്: ഹനുമാന്‍ കൈന്‍ഡ്

ഈ ഒരു സബ്ജക്റ്റില്‍ ഉണ്ണിയുടെ കോണ്‍ഫിഡന്‍സും ആക്ഷന്‍ ചെയ്യാനുള്ള കേപ്പബിലിറ്റിയും മാക്സിമം എക്സ്പോസ് ചെയ്താല്‍ നല്ലൊരു ആക്ഷന്‍ മൂവി മലയാളത്തില്‍ കൊണ്ടുവരാന്‍ സാധിക്കും എന്ന് തിരിച്ചറിഞ്ഞ നിമിഷത്തിലാണ് മാര്‍ക്കോ നിര്‍മ്മിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്, അദ്ദേഹം പറഞ്ഞു.

വയലന്‍സ് മൂവി കാറ്റഗറിയില്‍ ഒരു ബെഞ്ച് മാര്‍ക്ക് ആകണം മാര്‍ക്കോ എന്നാണ് തന്റെ ആഗ്രഹമെന്നും ഷെരീഫ് അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: Marco Producer about Mammootty

 

Exit mobile version