ആ വീട് ടാര്‍ഗറ്റ് ചെയ്ത് കരോളിനൊപ്പം ഞാനും പോയി; ആ ക്രിസ്മസ് രാത്രി മറക്കില്ല: ചാക്കോച്ചന്‍

/

ക്രിസ്മസിനെ കുറിച്ചോര്‍ക്കുമ്പോള്‍ എന്നും നല്ല ഓര്‍മകളാണെന്നും എന്നാല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ചെറിയ ചില അബദ്ധങ്ങളൊക്കെ പറ്റിയിട്ടുണ്ടെന്നും പറയുകയാണ് മലയാളികളുടെ സ്വന്തം ചാക്കോച്ചന്‍.

ഒരു ക്രിസ്മസ് രാത്രിയില്‍ കരോളിനൊപ്പം ഒരു വീട്ടില്‍ കയറിയപ്പോള്‍ ഉണ്ടായ സംഭവത്തെ കുറിച്ചാണ് ചാക്കോച്ചന്‍ രസകരമായി സംസാരിക്കുന്നത്. സുന്ദരിമാരായ പെണ്‍കുട്ടികളുള്ള വീട്ടില്‍ കരോളിന് പോകാന്‍ ഒരു പ്രത്യേക താത്പര്യമായിരുന്നെന്നാണ് ചാക്കോച്ചന്‍ പറയുന്നത്.

അഭിനയത്തെ സീരിയസ് ആയി എടുത്തിരുന്നില്ല, ഇപ്പോഴത് സീരിയസാണ്: ഹനുമാന്‍ കൈന്‍ഡ്

‘പണ്ട് ക്രിസ്മസിന്റെ സമയത്ത് ഒരു കരോള്‍ ടീമിന്റെ കൂടെ ഞാനും കൂടെ പോയി. സ്വാഭാവികമായും സുന്ദരിമാരായ പെണ്‍കുട്ടികളുള്ള വീടുകളാണ് നമ്മുടെ ലക്ഷ്യം.

അങ്ങനെ ഒരു വീട് ടാര്‍ഗറ്റ് ചെയ്തിട്ടാണ് പോകുന്നത്. ആ വീടും ഗേറ്റും തമ്മില്‍ നല്ല ദൂരമുണ്ട്. വലിയ മുറ്റമാണ്. ഞങ്ങള്‍ ഇടിച്ചു പൊളിച്ച് അങ്ങോട്ട് കേറി.

നോക്കുമ്പോള്‍ ആ പെണ്‍കുട്ടി അവിടെ നിന്ന് ടാറ്റ കാണിക്കുന്നുണ്ട്. ഞങ്ങളും കൈവീശി കാട്ടി ജോളിയായി കേറി. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് പുള്ളിക്കാരി വരല്ലേ വരല്ലേ എന്നാണ് പറഞ്ഞതെന്ന് മനസിലായത്.

നല്ല ബുദ്ധിമുട്ടായിരുന്നു, ഇറങ്ങി ഓടിയാലോ എന്ന് തോന്നി, പറ്റാതായിപ്പോയി: പെപ്പെ

പുള്ളിക്കാരി തന്നെ അവിടെയുള്ള പട്ടിയെ പേടിച്ച് വീട്ടിനകത്ത് ഇരിക്കുകയാണ്. ആ സമയത്താണ് ഞങ്ങള്‍ ധൈര്യപൂര്‍വം അങ്ങോട്ട് കയറിച്ചെല്ലുന്നത്.

ആവേശം കാരണം ഞാനാണ് മുന്‍പില്‍ കയറിച്ചെന്നത്. അവിടെ എത്തിയപ്പോഴതാ ഒരുഗ്രന്‍ സാധനം ഇങ്ങനെ നില്‍ക്കുകയാണ്. സിനിമയില്‍ കാണുന്ന പോലെ തന്നെ എന്റെ കൂടെയുള്ള എല്ലാവരും ആ സെക്കന്റില്‍ രക്ഷപ്പെട്ടു.

ഗര്‍ഭിണിയെ ഉപദ്രവിക്കുന്ന ആ സീന്‍ ചെയ്ത ശേഷം അഞ്ച് ദിവസത്തേക്ക് എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല: കബീര്‍ ദുഹാന്‍ സിങ്

ഞാനും ഈ പട്ടിയും കൂടി ഇങ്ങനെ സ്റ്റക്കായി നില്‍ക്കുകയാണ്. ഒരുത്തന്‍ ഇങ്ങനെ ഒറ്റയ്ക്ക് വന്ന് നില്‍ക്കുന്നത് കണ്ടിട്ട് പട്ടിക്കും ഡൗട്ട്. ഞാനാണെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയാണ്.

ഭാഗ്യത്തിന് ആ വീട്ടിലെ ഈ പെണ്‍കുട്ടിയുടെ അച്ഛന്‍ വന്ന് പട്ടിയെ പിടിച്ചുകൊണ്ട് പോയി. ഇല്ലായിരുന്നെങ്കില്‍ ഈ പരുവത്തിലായിരിക്കില്ല ഞാന്‍ ഉണ്ടാവുക എന്ന് തോന്നുന്നു,’ ചാക്കോച്ചന്‍ പറയുന്നു.

Content Highlight: Kunchacko Boban about his X-mas Memories

Exit mobile version