മലയാളികളെ മാത്രമല്ല ലോകത്തെമ്പാടുമുള്ള സിനിമാ ആസ്വാദകരെ ഒന്നടങ്കം ത്രില്‍ അടിപ്പിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം.
ഒന്നാം ഭാഗം നേടിയ വലിയ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗവും വന്നു. ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം കൂടി വരുന്നുണ്ടെന്ന തരത്തില്‍ നേരത്തെയൊക്കെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ അങ്ങനെയൊരു തിരക്കഥ രൂപപ്പെട്ടിട്ടില്ലെന്നും ചിത്രത്തിന്റെ ക്ലൈമാക്‌സ് പക്ഷേ തന്റെ മനസില്‍ ഉണ്ടെന്നും സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞിരുന്നു.
എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകള്‍, പ്രാര്‍ത്ഥനകളോടെ സസ്‌നേഹം മമ്മൂട്ടി
ഇപ്പോഴിതാ ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തങ്ങള്‍ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.
ദൃശ്യം ഷൂട്ട് ചെയ്യുന്നതിന് അഞ്ച് വര്‍ഷം മുമ്പ് തന്നെ അതിന്റെ തിരക്കഥ സംവിധായകന്റെ കൈയിലുണ്ടായിരുന്നെന്നും അദ്ദേഹം ഒരുപാട് പേരോട് ഈ തിരക്കഥ പറഞ്ഞെങ്കിലും ആര്‍ക്കും കണ്‍വിന്‍സ് ആയില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.
‘ആന്റണി പെരുമ്പാവൂരാണ് ഇങ്ങനെ ഒരു സബ്ജക്റ്റ് ഉണ്ട്, കേള്‍ക്കാമോ എന്ന് ചോദിച്ചത്. കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവിശ്വസനീയമായ ഒന്നായിരുന്നു അതിന്റെ തിരക്കഥ.
ഒരു സിനിമ ഹിറ്റാകുന്നത് എങ്ങനെയാണ്? അതില്‍ എന്തെങ്കിലും ഉണ്ടാകണം. സിനിമ കണ്ടു കഴിഞ്ഞാല്‍ എന്തെങ്കിലും വീട്ടിലേക്ക് കൊണ്ടുപോകാനുണ്ടാകണം.
ആ വേഷം ചെയ്യേണ്ടിയിരുന്നത് സുരേഷ് ഗോപി, ബിജു മേനോന്‍ ആയിരുന്നില്ല: ബെന്നി പി. നായരമ്പലം
അതൊരു പക്ഷേ ഒരു പാട്ടായിരിക്കാം. ഒരു സീനായിരിക്കാം. ഇതില്‍ പക്ഷേ കുടുംബത്തിന് വേണ്ടിയുള്ള സ്നേഹമായിരുന്നു കീ പോയിന്റ്.
ഒന്നാം ഭാഗത്തിനും ആറ് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ ദൃശ്യം 2 പ്ലാന്‍ ചെയ്തപ്പോള്‍ കൊവിഡ് വന്നു. എന്നാല്‍ ആ കൊവിഡും ദൃശ്യം രണ്ടാം ഭാഗവും മലയാള സിനിമക്ക് തുറന്ന് നല്‍കിയത് വലിയ വാതിലുകളാണ്.
ലൂസിഫറിന് ശേഷം വന്ന ആ ഓഫറുകളെല്ലാം പൃഥ്വി നിരസിച്ചു: മോഹന്‍ലാല്‍
ദൃശ്യം 2 കണ്ടതിന് ശേഷം നിരവധി പേരാണ് മലയാളം സിനിമകള്‍ കാണാന്‍ ആരംഭിച്ചത്. മലയാളത്തിനെ പാന്‍ ഇന്ത്യനാക്കിയ പടമാണ് ദൃശ്യം. ഇപ്പോള്‍ ഞങ്ങള്‍ ദൃശ്യം 3 ചെയ്യാനുള്ള ശ്രമത്തിലാണ്’, മോഹന്‍ലാല്‍ പറഞ്ഞു.
മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. 2013 ഡിസംബര്‍ 19 ന് പുറത്തിറങ്ങിയ ചിത്രം അന്നുവരെയുള്ള എല്ലാ റെക്കോര്‍ഡുകളുമാണ് തകര്‍ത്തെറിഞ്ഞത്.
75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററില്‍ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
Content Highlight: Mohanlal about Drishyam 3