പഴയ കാല സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നല്ല കഥകള്‍ ഇന്ന് ലഭിക്കുന്നില്ലെന്ന് നടന്‍ മോഹന്‍ലാല്‍.
പുതിയ ജനറേഷനില്‍ ഒരു പാട് നല്ല സംവിധായകരുണ്ടെന്നും എന്നാല്‍ മികച്ച കഥകള്‍ ലഭിക്കുന്നില്ലെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.
ഭരതന്‍, മണിരത്നം, പത്മരാജന്‍, അരവിന്ദന്‍ ഉള്‍പ്പെടെയുള്ള നിരവധി മികച്ച ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ തനിക്ക് സാധിച്ചിരുന്നെന്നും അന്നത്തേതൊക്കെ വളരെ മികച്ച സിനിമകളും കഥകളുമായിരുന്നെന്നും മോഹന്‍ലാല്‍ പറയുന്നു.
‘ എനിക്കും ഇച്ചാക്കയ്ക്കുമൊക്കെ മികച്ച കുറേ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. മികച്ച സിനിമകളും കഥകളുമായിരുന്നു അതൊക്കെ.
കോട്ടിന് 650 രൂപയാണ് വാടക, ചെറിയ സ്‌മെല്ലും ചെറുതായിട്ട് ചൊറിച്ചിലുമുണ്ട്: ലിസ്റ്റിനെ ട്രോളി ഗ്രേസ്
ഭരതന്‍, മണിരത്നം, പത്മരാജന്‍, അരവിന്ദന്‍ ഉള്‍പ്പെടെയുള്ള ആളുകളുടെയൊക്കെ സിനിമകള്‍ ചെയ്യാനായി. പുതിയ ജനറേഷന് ഒരുപാട് നല്ല സംവിധായകരുണ്ട്. എന്നാല്‍ നല്ല കഥകള്‍ ലഭിക്കുന്നില്ല.
അന്ന് ചെയ്തിരിക്കുന്ന കഥാപാത്രങ്ങളുടെ വലിപ്പം കൊണ്ടാണ് ഈ സ്‌നേഹം ആളുകളില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചത്. പഴയ സിനിമകള്‍ വീണ്ടും കാണാനായി ഇന്ന് ഒരുപാട് മാര്‍ഗങ്ങളുണ്ട്.
രാമചന്ദ്ര ബോസ് ആന്‍ഡ് കോ ഇതുവരെ ഒ.ടി.ടിയില്‍ വരാത്തതിന്റെ കാരണം അതാണ്: ലിസ്റ്റിന്‍ സ്റ്റീഫന്‍
പഴയ സിനിമകള്‍ ഇപ്പോള്‍ വീണ്ടും തിയേറ്ററില്‍ വരുന്നുണ്ട്. ന്യൂജനറേഷനിലെ ആളുകള്‍ക്ക് അത്തരം സിനിമകളോട് വലിയ താത്പര്യമുണ്ട്.
അവര്‍ ഇപ്പോഴുള്ള സിനിമകളുമായി അതിനെ താരതമ്യം ചെയ്യുമ്പോള്‍ അന്നത്തെ സിനിമകളില്‍ കൂടുതല്‍ കോമഡികളും സെന്റിമെന്റ്‌സുമൊക്കെ കാണുന്നുണ്ട്, മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal about New Genaration Directors and script