ബറോസ് എന്ന ചിത്രത്തെ കുറിച്ചും മോഹന്‍ലാല്‍ എന്ന സംവിധായകനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ പൃഥ്വിരാജ്.
ലൂസിഫറിന്റെ സമയത്താണ് ലാല്‍ സാര്‍ താന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുകയാണെന്ന് തന്നോട് പറയുന്നതെന്നും അന്ന് അത് കേട്ടപ്പോള്‍ തനിക്ക് വലിയ സര്‍പ്രൈസ് ഒന്നും തോന്നിയില്ലെന്നുമാണ് പൃഥ്വി പറയുന്നത്. അതിന് ഒരു കാരണമുണ്ടായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു.
‘ലൂസിഫറിന്റെ ഷൂട്ട് നടക്കുന്ന സമയത്താണ് ലാലേട്ടന്‍ എന്നോട് ‘മോനേ ഞാനൊരു സിനിമ സംവിധാനം ചെയ്യാന്‍ പോകുകയാണെ’ന്ന് പറഞ്ഞത്. അത് കേട്ടപ്പോള്‍ എനിക്ക് ശരിക്കും വലിയ സര്‍പ്രൈസ് ഒന്നും തോന്നിയില്ല.
ബറോസില്‍ എന്നെ ബുദ്ധിമുട്ടിച്ചത് ആ ഒരു കാര്യമാണ്: മോഹന്‍ലാല്‍
ആണോ എന്ന് ചോദിച്ചു. ലൂസിഫറിന്റെ ഷൂട്ട് തുടങ്ങി ഒരു പത്ത് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ക്യാമറാമാന്‍ സുജിത്തിനോട് ലാലേട്ടനെ കുറിച്ച് ‘മൂപ്പര്‍ ഒരു നല്ല ഫിലിം മേക്കര്‍ ആണ് കേട്ടോ’ എന്ന് പറഞ്ഞിരുന്നു.
കാരണം സാധാരണ നമ്മള്‍ ഒരു ഷോട്ടൊക്കെ വെച്ച് കഴിയുമ്പോള്‍ മറ്റ് ആര്‍ടിസ്റ്റുകളോട് പോയിട്ട് ഷോട്ട് പറഞ്ഞുകൊടുക്കാറുണ്ടല്ലോ. ചേട്ടാ ട്രാക്ക് വരുമ്പോള്‍.. എന്നൊക്കെ നമ്മള്‍ വിശദീകരിക്കുമല്ലോ.
ലാലേട്ടനോട് നമ്മള്‍ അതൊന്നും പറയേണ്ട. കാരണം അദ്ദേഹത്തിനുള്ളില്‍ ഒരു ഫിലിം മേക്കറുണ്ട്. പിന്നെ പതിറ്റാണ്ടുകളുടെ ആക്ടിങ് എക്‌സ്പീരിയന്‍സ് ഉള്ള ഒരാള്‍ക്ക് അത് സ്വാഭാവികമാണ്. എന്നാല്‍ അതിന് അപ്പുറത്തേക്ക് സിനിമയേയും സിനിമ എന്ന മാധ്യമത്തേയും വളരെ ആഴത്തില്‍ അറിഞ്ഞിരിക്കുന്ന ആളാണ് അദ്ദേഹം.
ബറോസിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ എനിക്ക് തോന്നിയ ചില കാര്യങ്ങളുണ്ട്. ഒരു സിനിമ സംവിധാനം ചെയ്യാന്‍ വലിയ മാന്‍ മാനേജ്‌മെന്റ് സകില്‍സ് വേണം.
എന്തോ ചെയ്യാനാ സഹിച്ചേ പറ്റൂ ; ബറോസ് സെറ്റില്‍ ഞാന്‍ വഴക്കുണ്ടാക്കുമ്പോള്‍ ലാല്‍ പറയും
പിന്നെ ഇന്‍ഫ്രാസ്‌ട്രെക്ചറിനെ കുറിച്ചും ലാംഗ്വേജിനെ കുറിച്ചും നല്ല ധാരണ വേണം. പിന്നെ ഏറ്റവും പ്രധാനപ്പെട്ട ഘടകം നല്ല ഇമാജിനേഷന്‍ സ്‌കില്‍ വേണമെന്നതാണ്.
എഴുതിവെച്ചിരിക്കുന്ന ഒരു സാധനം ഇമാജിന്‍ ചെയ്യാന്‍ സാധിക്കുക എന്നതാണ്. ബറോസിന്റെ തിരക്കഥ വായിച്ചപ്പോള്‍ ആ സിനിമ എക്‌സ്ട്രീമിലി ടെക്‌നിക്കല്‍ അറിവുള്ള, നല്ല മാന്‍ മാനേജ്‌മെന്റ് സ്‌കില്‍ ഉള്ള, എന്നാല്‍ കൊച്ചു കുട്ടിയുടെ ഇമാജിനേഷന്‍ ഉള്ള ആള്‍ക്ക് മാത്രം സംവിധാനം ചെയ്യാന്‍ പറ്റുന്ന സിനിമാണെന്ന് തോന്നി.
ഈ സ്‌കില്ലും കഴിവുമുള്ള ലാലേട്ടനേക്കാള്‍ കൊച്ചു കുട്ടിയെ എനിക്ക് വേറെ പരിചയമില്ല. ബറോസ് എന്ന സിനിമ ഇന്ന് ലോകത്ത് സംവിധാനം ചെയ്യാന് എന്റെ അറിവില്‍ ഏറ്റവും നല്ല ആള്‍ ലാലേട്ടന്‍ മാത്രമാണ്’ പൃഥ്വി പറഞ്ഞു.
‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കിയത്.
മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി.കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
Content Highlight: Prithviraj about Barroz