‘പെണ്ണുങ്ങള്‍ വളയ്ക്കാനോ ഒടിക്കാനോ തിരിക്കാനോ പറ്റുന്നവരല്ല, ബഹുമാനിക്കാന്‍ പഠിക്കൂ’

മലയാളികളുടെ പ്രിയ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. നിരവധി മലയാള സിനിമകള്‍ സംഗീതം നിര്‍വഹിച്ച ഗോപി സുന്ദര്‍ അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ലിവിങ് ടുഗതെര്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചതും ഗായിക അമൃത സുരേഷിനൊപ്പം ജീവിതം ആരംഭിച്ചതും പിന്നാലെ ആ ബന്ധവും അവസാനിപ്പിച്ചതുമെല്ലാം ഗോപി സുന്ദറിനെതിരായ ഹേറ്റ് ക്യാമ്പയിനായി മാറി.

ആ തെറ്റിദ്ധാരണ മുതലെടുക്കുക എന്നുള്ളതാണ് ഞങ്ങളും ചെയ്തത്, ആ മുതലെടുപ്പ് വിജയിച്ചു: കുഞ്ചാക്കോ ബോബന്‍

ഏത് സ്ത്രീയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചാലും വലിയ തെറിവിളികളും മോശം കമന്റുകളുമാണ് ഗോപി സുന്ദറിന് ലഭിക്കുന്നത്. അത്തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത മോശം കമന്റിന് മറുപടി നല്‍കുകയാണ് ഗോപി സുന്ദര്‍.

അധിക്ഷേപകരമായ കമന്റിനു കൊടുത്ത മറുപടിയുടെ സ്‌ക്രീന്‍ഷോട്ടും ഗോപി സുന്ദര്‍ പങ്കുവെച്ചിട്ടുണ്ട്.

‘മണിമണ്ടന്മാരേ, ഇതിലേ ഇതിലേ. ഇത് നിങ്ങള്‍ക്കുള്ള സ്ഥലമാണ്’ എന്ന അടിക്കുറിപ്പോടുകൂടിയാണ് ഗോപി സുന്ദര്‍ തന്റെ മറുപടി കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കു വച്ചത്. ഗോപി സുന്ദറിന്റെ പോസ്റ്റില്‍ മോശം കമന്റ് നല്‍കിയ ആളിന്റെ പേര് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

ആ ഒരൊറ്റ കാരണം കൊണ്ട് അത്തരം വേഷങ്ങളൊക്കെ ഞാന്‍ ഒഴിവാക്കി: മഞ്ജു പിള്ള

‘പെണ്ണുങ്ങളെ ബഹുമാനിക്കാന്‍ പഠിക്കൂ. നിങ്ങള്‍ കരുതുന്നതുപോലെ പെണ്ണുങ്ങള്‍ വളയ്ക്കാനോ ഒടിക്കാനോ തിരിക്കാനോ പറ്റുന്നവരല്ല. ജീവനുള്ള ഒരു മനുഷ്യനു ജന്മം നല്‍കാന്‍ കഴിവുള്ള ആ പുണ്യജന്മത്തെ വില കുറച്ചു കാണാന്‍ മാത്രമേ നിനക്ക് കഴിയൂ എന്നതില്‍ അത്ഭുതമില്ല’ എന്നാണ് ഗോപി സുന്ദര്‍ കുറിച്ചത്.

Content Highlight: Music Director Gopi Sundar reply on Hate Comment

Exit mobile version