ജയസൂര്യക്കെതിരെ പുതിയ പരാതി; ലൊക്കേഷനില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് നടി; ജാമ്യമില്ലാ വകുപ്പ് ചുമത്തി

നടന്‍ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി. തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് ജയസൂര്യ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി.

തിരുവനന്തപുരം സ്വദേശിനിയായ നടി നല്‍കിയ പരാതി തൊടുപുഴ പൊലീസിന് കൈമാറി. ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

സെക്രട്ടേറിയറ്റില്‍ സിനിമയുടെ ചിത്രീകരണത്തിനിടെ വാഷ്റൂമിന് സമീപം വെച്ച് ലൈംഗികാതിക്രമത്തിനിരയായെന്ന കൊച്ചി സ്വദേശിനിയുടെ പരാതില്‍ ഇന്നലെ നേരത്തെ ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു.

ഞാന്‍ സിനിമ വിടാനുണ്ടായ കാരണം; മോഹന്‍ലാലും മമ്മൂട്ടിയും തെറ്റ് തെറ്റാണെന്ന് തുറന്നുപറയാനുള്ള ആര്‍ജ്ജവം കാണിക്കണം: സുപര്‍ണ ആനന്ദ്

ഐ.പി.സി 354, 354 എ, 509 വകുപ്പുകളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്.

കൊച്ചി സ്വദേശിനിയായ മറ്റൊരു നടി നല്‍കിയ ഏഴ് പരാതികളില്‍ ഒന്നില്‍ ജയസൂര്യ ഉള്‍പ്പെട്ടിട്ടുണ്ട്. നടിയുടെ പരാതിയില്‍ ജയസൂര്യയെ കൂടാതെ നടനും എം.എല്‍.എയുമായ മുകേഷ്, ഇടവേള ബാബു, മണിയന്‍പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് വിഎസ് ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

രാജുവിന്റെയും ബേസിലിന്റെയും ആ ഡയലോഗ് മോശമല്ലേയെന്ന് സുപ്രിയ ചോദിച്ചു, ഞാനൊരു മറുപടി നൽകി: വിപിൻ ദാസ്

അതേസമയം തനിക്കെതിരായ ആരോപണത്തില്‍ പ്രതികരണവുമായി ഇതുവരെ ജയസൂര്യ രംഗത്തെത്തിയിട്ടില്ല. ജയസൂര്യ കേരളത്തിലില്ലെന്നാണ് സൂചന.

 

Exit mobile version