രാജുവിന്റെയും ബേസിലിന്റെയും ആ ഡയലോഗ് മോശമല്ലേയെന്ന് സുപ്രിയ ചോദിച്ചു, ഞാനൊരു മറുപടി നൽകി: വിപിൻ ദാസ്

വിപിന്‍ ദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരന്‍ – ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിച്ച ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയില്‍. ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തില്‍ പറഞ്ഞത്. അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവര്‍ ഉള്‍പ്പെടെ വലിയ താരനിര തന്നെ സിനിമക്കായി ഒന്നിച്ചിരുന്നു.

ആ ചിത്രം എട്ടുനിലയിൽ പൊട്ടുമെന്ന് എനിക്കും അമ്പിളി ചേട്ടനും ഡബ്ബിങ് സമയത്ത് തന്നെ മനസിലായി: സായ് കുമാർ

സുപ്രിയ മേനോനായിരുന്നു ചിത്രം നിർമിച്ചത്. സിനിമയിലെ പല കോമഡി രംഗങ്ങളും നെഗറ്റീവായി ബാധിക്കുമോ എന്നതിൽ സുപ്രിയക്ക് സംശയമുണ്ടായിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ വിപിൻ ദാസ്. ജോമോൻ ജ്യോതിറിന്റെ പിക്കപ്പ് ലൈനിലെല്ലാം സുപ്രിയ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാൽ താനാണ് സുപ്രിയയെ പറഞ്ഞു മനസിലാക്കിയതെന്നും വിപിൻ ദാസ് പറഞ്ഞു.

‘ഗുരുവായൂരമ്പല നടയിൽ സിനിമയിൽ ഒരു സീനിൽ രാജുവും ബേസിലും സ്ത്രീകളെ കുറിച്ച് മോശമായി പറയുന്നുണ്ട്. അത് കണ്ടപ്പോൾ സുപ്രിയ ചോദിച്ചു, അത് മോശമല്ലേ അങ്ങനെ പറയുന്നത്.

ഗുരുവായൂരപ്പന്റെ ഒരു റോളുണ്ട് അഭിനയിക്കാമോ എന്നായിരുന്നു കോള്‍, ഞെട്ടിപ്പോയി; ഗുരുവായൂരമ്പല നടയെ കുറിച്ച് അരവിന്ദ്

ഞാൻ പറഞ്ഞു ബേസിലും പൃഥ്വിരാജുമാണ് പറയുന്നതെങ്കിൽ അത് മോശമാണ് പക്ഷെ ആ കഥാപാത്രങ്ങൾ രണ്ടും മണ്ടന്മാരാണ്, രണ്ടാളും നെഗറ്റീവ് കഥാപാത്രങ്ങളുമാണ്. ആ സിനിമ കാണുന്നവർക്ക് അത് മനസിലാവും. രണ്ട് പേരും പോസിറ്റീവ് അല്ല. അവർ ഹീറോസ് അല്ല. അതുകൊണ്ട് അവർക്ക് നെഗറ്റീവ് പറയാം.

പിന്നെ സെൽഫ് ട്രോളായിട്ടാണ് കാണിക്കുന്നത്. ആ കളിയാക്കുന്നതിന്റെ റിസൾട്ടെല്ലാം പിന്നെ അവർക്കാണ് കിട്ടുന്നത്. അപ്പോൾ അതും അങ്ങനെ ക്ലിയർ ആവുമെന്ന് ഞാൻ പറഞ്ഞു. സുപ്രിയ മാഡം അങ്ങനെ കുറെ കാര്യങ്ങൾ ചോദിച്ചു.

ഗുരുവായൂരമ്പല നടയിലെ ആ സീനുകൾ ബോറായി തോന്നിയപ്പോൾ സിനിമയിൽ നിന്ന് ഒഴിവാക്കി: വിപിൻ ദാസ്

അതിൽ ജോർജ് പറയുന്ന പിക്കപ്പ് ലൈൻ നെഗറ്റീവല്ലേയെന്നും സുപ്രിയ ചോദിച്ചു, ഞാൻ പറഞ്ഞു ജോർജ് ഒരു സൈക്കോയാണ് അയാൾക്ക് പറയാമെന്ന്. ഇതിന്റെയെല്ലാം അവസാനം എല്ലാവരെയും കൊണ്ട് സോറി പറയിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ആ ഒരു ഏരിയ കൃത്യമായി ഞങ്ങൾ മീറ്റർ പിടിച്ച് പോയിട്ടുണ്ട്,’വിപിൻ ദാസ് പറയുന്നു.

 

Content Highlight: Vipin Das Talk About Guruvayurambalanadayil Movie And Supriya Menon

Exit mobile version