ആ കാര്യത്തില്‍ നസ്‌ലനോട് എനിക്ക് അസൂയയാണ്: നിഖില വിമല്‍

ജോ ആന്‍ഡ് ജോ, 18 പ്ലസ്, അയല്‍വാശി തുടങ്ങിയ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചവരാണ് നിഖില വിമലും നസ്‌ലനും. ഇരുവരുടേയും കോമ്പോയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.

ഒരുമിച്ച് അഭിനയിക്കുന്ന താരങ്ങളോട് എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നിഖില. നസ്‌ലനോട് അസൂയ തോന്നിയിരുന്നോ എന്ന ചോദ്യത്തിനും താരം ഉത്തരം നല്‍കുന്നുണ്ട്.

നിവിന് മറുപടിയുമായി പരാതിക്കാരി; മയക്കുമരുന്നു നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചു; തന്നെ അറിയില്ലെന്ന വാദം കള്ളം

കോ ആക്ടേഴ്‌സിന്റെ അടുത്ത് കുശുമ്പ് തോന്നിയിട്ടുണ്ട്. ചിലരൊക്കെ ഭയങ്കര ഈസിയായി അഭിനയിക്കുന്നത് കാണുമ്പോള്‍ തീര്‍ച്ചയായും കുശുമ്പ് തോന്നും. അത് നമ്മുടെ കൂടെ അഭിനയിക്കുന്നത് ആരായാലും തോന്നും.

നസ്‌ലനൊക്കെ കുറേക്കൂടി നാച്ചുറലായി അഭിനയിക്കുന്ന ആളാണ്. കൂടെ നിന്ന് അഭിനയിക്കുമ്പോള്‍ നമുക്ക് അതൊരു കോമ്പറ്റീഷന്‍ പോലെയാണ്. അപ്പോള്‍ നമ്മളും കൂടുതല്‍ നന്നാക്കാന്‍ നോക്കും. അത് എല്ലാവര്‍ക്കും തോന്നുമെന്നാണ് ഞാന്‍ കരുതുന്നത്.

ലൊക്കേഷനില്‍ നിന്ന് മുങ്ങാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നും അങ്ങനെ മുങ്ങാനൊന്നും പറ്റില്ലെന്നും മുങ്ങിയാലും മറ്റൊരു ദിവസം ഡേറ്റ് കൊടുക്കേണ്ടി വരുമെന്നുമെന്നുമായിരുന്നു നിഖിലയുടെ മറുപടി. അപ്പോള്‍ പിന്നെ ആ ദിവസം തന്നെ ചെയ്യുന്നതല്ലേ ലാഭമെന്നും സ്‌കൂളിലൊന്നും ക്ലാസ് കട്ട് ചെയ്ത് മുങ്ങുന്നത് പോലെയല്ലല്ലോ ഇത് എന്നും നിഖില പറയുന്നു.

ഏതെങ്കിലും സിനിമയുടെ സ്‌ക്രിപ്റ്റിലെ ഡയലോഗുകള്‍ മാറ്റി എഴുതിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു നിഖിലയുടെ മറുപടി.

ആ സിനിമയില്‍ ഞാന്‍ അഭിനയിക്കണമെന്നാണ് പ്രിയന്‍ പറയുന്നത്; ആദ്യ നായകന് തന്നെ ആ ഭാഗ്യം ലഭിക്കുക അപൂര്‍വം: മോഹന്‍ലാല്‍

ചില ഡയലോഗുകള്‍ ലിറ്ററല്‍ ലാംഗ്വേജ് ആയിരിക്കുമെന്നും അതിനെ നോര്‍മല്‍ സംസാരഭാഷയിലേക്ക് മാറ്റിയിട്ടുണ്ടെന്നുമായിരുന്നു നിഖില പറഞ്ഞത്. ഇത് മാറ്റാന്‍ പറ്റുമോ എന്ന് അവരോട് ചോദിക്കും. അവരുടെ കൂടി പെര്‍മിഷനിലാണ് മാറ്റുക.

സിനിമ പ്രൊമോഷനുകളെ കുറിച്ചും അഭിമുഖങ്ങളില്‍ വരുന്ന ചോദ്യത്തെ കുറിച്ചുമൊക്കെ നിഖല സംസാരിക്കുന്നുണ്ട്. ചില സിനിമ പ്രൊമോട്ട് ചെയ്യാന്‍ വന്നിരിക്കുമ്പോഴും അത് വിട്ടിട്ടുള്ള കാര്യങ്ങളാണ് ചോദിക്കാറ്. അത് എന്തിനാണെന്ന് തോന്നാറുണ്ട്. പ്രൊമോട്ട് ചെയ്യാന്‍ വന്ന സിനിമയെ കുറിച്ചായിരിക്കില്ല പലര്‍ക്കും അറിയേണ്ടത്, നിഖില പറയുന്നു.

Content Highlight: Actress Nikhila Vimal on Nalen and his Performance

Exit mobile version