നിവിന് മറുപടിയുമായി പരാതിക്കാരി; മയക്കുമരുന്നു നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചു; തന്നെ അറിയില്ലെന്ന വാദം കള്ളം

തിരുവനന്തപുരം: നടന്‍ നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി. പരാതിക്കാരിയെ അറിയില്ലെന്നും താന്‍ നിരപരാധിയാണെന്നും പറഞ്ഞ് നിവിന്‍ പോളി വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് പെണ്‍കുട്ടി വീണ്ടും രംഗത്തെത്തിയത്.

നിര്‍മാതാവ് എ.കെ. സുനിലാണ് നിവിനെ പരിചയപ്പെടുത്തിയതെന്നും മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പരാതിക്കാരി പ്രതികരിച്ചു.

ദുബായില്‍ വെച്ചാണ് തനിക്ക് നേരെ അതിക്രമം ഉണ്ടായത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചത്. നേരത്തെ പരാതി നല്‍കിയതാണ്. ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല. ശ്രേയ എന്നയാളാണ് ഈ സംഘത്തെ പരിചയപ്പെടുത്തിയതെന്നും പരാതിക്കാരി പറയുന്നു.

എന്നാല്‍, പെണ്‍കുട്ടിയുടെ ആരോപണം നിവിന്‍ പോളി നിഷേധിച്ചിരുന്നു. പരാതി അടിസ്ഥാനരഹിതമാണെന്നും ഈ പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നിവിന്‍ പോളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു

‘ബറോസിന്റെ കാസ്റ്റിങ്ങിലും ഒരു പ്രത്യേകതയുണ്ട്..’ അത് പ്രണവാണോ? മറുപടിയുമായി മോഹന്‍ലാല്‍

പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. കരുതിക്കൂട്ടി അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമമാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും നിവിന്‍ പോളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

തന്നെ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതില്‍ ആറാം പ്രതിയാക്കിയാണ് നടന്‍ നിവിന്‍ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. നിര്‍മാതാവ് എ കെ സുനില്‍ അടക്കം കേസില്‍ ആറ് പ്രതികളാണുള്ളത്. നിവിന്‍ പോളി ആറാം പ്രതിയാണ്.

ഒന്നരമാസം മുന്പ് കേസിന്റെ കാര്യം പറഞ്ഞ് ഒരു സി.ഐ തന്നെ വിളിച്ചിരുന്നെന്നും പരാതി വായിച്ചു കേള്‍പ്പിച്ചിരുന്നെന്നും നിവിന്‍ പോളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പരാതിക്കാരിയെ അറിയില്ലെന്ന് താന്‍ പൊലീസിനോട് പറഞ്ഞു. വ്യാജ പരാതിയാകാമെന്ന് പൊലീസ് തന്നെ തന്നോട് പറഞ്ഞെന്നും നിവിന്‍ പോളി പ്രതികരിച്ചു.

പൃഥ്വിയെ കാണുമ്പോൾ ഒരു കൗതുകം തോന്നും, അവനിലെ സംവിധായകനെയാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്: സായ് കുമാർ

റൂറല്‍ എസ്.പിക്ക് ലഭിച്ച പരാതിയിന്മേലാണ് ഊന്നുകല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഏത് സിനിമയുമായി ബന്ധപ്പെട്ടാണ് പീഡനം നടന്നതെന്ന വിവരങ്ങള്‍ കൂടുതല്‍ വിശദമായ അന്വേഷണത്തിന് ശേഷമേ അറിയാനാകൂ. മൊഴിയെടുപ്പിനും അന്വേഷണത്തിനും ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാമേഖലയിലെ നിരവധി പേര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. നടനും സി.പി.ഐ.എം എം.എല്‍.എയുമായ മുകേഷ്, ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ രഞ്ജിത്, അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ്, മണിയന്‍പിള്ള രാജു, ബാബുരാജ്, ഇടവേള ബാബു എന്നിവര്‍ക്കെതിരയാണ് പരാതി ഉയര്‍ന്നത്.

Content Highlight: Malayalam Movie News  Sexual Allegation against Nivin Pauly

Exit mobile version