ഫീല്‍ഡ് ഔട്ട് ആയ നടിയെന്ന കമന്റ്; മറുപടിയുമായി പാര്‍വതി തിരുവോത്ത്

മലയാള സിനിമയില്‍ അഭിനയം കൊണ്ടും ശക്തമായ നിലപാടുകള്‍ കൊണ്ടും പ്രശസ്തയാണ് നടി പാര്‍വതി തിരുവോത്ത്. ശക്തമായ നിരവധി കഥാപാത്രങ്ങള്‍ പാര്‍വതി മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.

മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം സജീവമാണ് ഇന്ന് പാര്‍വതി തിരുവോത്ത്. ഏറ്റവും ഒടുവില്‍ പുറത്തിയ ഉള്ളൊഴുക്കും എം.ടി വാസുദേവന്‍ നായരുടെ ഒമ്പത് തിരക്കഥകളെ ആസ്ഥാനമാക്കി 8 സംവിധായകര്‍ ഒരുക്കിയ 9 സിനിമകള്‍ ചേര്‍ന്ന ‘മനോരഥങ്ങള്‍’ എന്ന ആന്തോളജി സിരീസിലെ കാഴ്ച എന്ന ചിത്രത്തിലും ശക്തമായ കഥാപാത്രങ്ങളെയാണ് പാര്‍വതി അവതരിപ്പിച്ചിരിക്കുന്നത്. അത്തരത്തില്‍ മലയാള സിനിമയില്‍ വീണ്ടും സജീവമാകുകയാണ് പാര്‍വതി.

ഒരു സിനിമയായി മാത്രം പ്ലാൻ ചെയ്ത ആ മോഹൻലാൽ ചിത്രം ഒടുവിൽ രണ്ട് പാർട്ടായി മാറി: സിബി മലയിൽ

മലയാള സിനിമയില്‍ നിന്ന് കുറച്ചുകാലം മാറി നിന്നപ്പോള്‍ ‘നിലപാടുകള്‍ കൊണ്ട് ഫീല്‍ഡ് ഔട്ട് ആയ നടി’ എന്നതരത്തിലുള്ള കമന്റുകള്‍ പാര്‍വതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കു താഴെ വന്നിരുന്നു.

ഫീല്‍ഡ് ഔട്ട് ആയ നടി എന്ന കമന്റുകളെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് പാര്‍വതി. ‘ആളുകള്‍ അവരുടെ സമയം കളഞ്ഞ് കമന്റിടുന്നു, ഞാന്‍ അഭിനയിക്കുന്നു’ എന്നായിരുന്നു ഇതിന് പാര്‍വതി നല്‍കിയ മറുപടി.

‘ ഇതൊക്കെ ആളുകളുടെ കമന്റുകള്‍ മാത്രമായാണ് ഞാന്‍ കാണുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ എന്നെ നിര്‍വചിക്കുന്നില്ല. ആരെയും ആരുടെയും അഭിപ്രായങ്ങള്‍ നിര്‍വചിക്കുന്നില്ല.

പൃഥ്വിയുടെ പാട്ടില്‍ ഹൈ പിച്ച് പാടിയത് കാര്‍ത്തികാണോ എന്ന് വിളിച്ചുചോദിച്ചവരുണ്ട്; പൃഥ്വിയുടെ മറുപടി ഇതായിരുന്നു: ദീപക് ദേവ്

ഞാന്‍ ഈ സമയത്തൊക്കെ അഭിനയിച്ചുകൊണ്ടേയിരിക്കുകയാണ്. ഇതൊന്നും എന്നെ സംബന്ധിച്ച് ഒരു പ്രശ്‌നമല്ല. ആളുകള്‍ അവര്‍ ആഗ്രഹിക്കുന്നതുപോലെ ആയിരിക്കില്ലേ ജീവിക്കുക.

ഒരാള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ അത് അവരെ പറ്റിയല്ലേ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്നത്. അതില്‍ അവരുടെ സത്യം മാത്രമല്ലേ ഉള്ളൂ. എന്നാല്‍ എന്റെ സത്യങ്ങള്‍ അതില്‍ വരുന്നേ ഇല്ല, ആരും അറിയുന്നില്ല. അതില്‍ എനിക്ക് കുഴപ്പമില്ല, ഞാന്‍ എന്റെ ജോലി ചെയ്യുന്നു,’ പാര്‍വതി പറഞ്ഞു.

Content Highlight: Parvathy Thiruvothu About Field Out Actress Comments

Exit mobile version