അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെ ശക്തമായ ഒരു കഥാപാത്രവുമായി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. ഏറെ നാളത്തെ ഇടവേളകള്‍ക്ക് ശേഷമാണ് ഇത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രം സുരഭിയെ തേടിയെത്തുന്നത്. മണിയന്റെ മാണിക്യമായി സുരഭി അസാധ്യപ്രകടനം കാഴ്ചവെക്കുകയും ചെയ്തു.
ദേശീയ അവാര്‍ഡ് നേട്ടത്തിന് ശേഷം ചാന്‍സിനായി വിളിച്ചപ്പോള്‍ തനിക്ക് കിട്ടിയ മറുപടിയെ കുറിച്ച് പറയുകയാണ് നടി സുരഭി ലക്ഷ്മി. നായികയാവണം എന്നതായിരുന്നില്ല തന്റെ ചിന്തയെന്നും നമ്മുടെ കഥാപാത്രം നന്നായും സത്യസന്ധമായും ചെയ്യുക എന്നതായിരുന്നെന്നും സുരഭി പറയുന്നു.
ഫീല്‍ഡ് ഔട്ട് ആയ നടിയെന്ന കമന്റ്; മറുപടിയുമായി പാര്‍വതി തിരുവോത്ത്
പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള റോളുകള്‍ ചെയ്തതുകൊണ്ട് മുതിര്‍ന്ന നടി എന്നൊരു ഇമേജ് ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടെന്നായിരുന്നു സുരഭിയുടെ മറുപടി.
‘ രണ്ട് വലിയ മക്കളുടെ അമ്മയായാണ് ഞാന്‍ സീരിയലില്‍ വന്നത്. കുമാരിയിലും വ്യത്യസ്ത വേഷമായിരുന്നു. നന്നായി ചെയ്യുക എന്നതിനാണ് അവിടേയും പ്രാധാന്യം കൊടുത്തത്.
തുടക്കംതൊട്ടേ പ്രായത്തില്‍ക്കവിഞ്ഞ പക്വതയുള്ള റോളുകള്‍ ചെയ്തതുകൊണ്ട് ആളുകളുടെ മനസില്‍ എനിക്ക് സ്‌ക്രീന്‍ ഏജ് കുറച്ച് കൂടുതലാണ്.
അവാര്‍ഡ് കിട്ടിയശേഷം ചാന്‍സ് ചോദിച്ച് പലരേയും ബന്ധപ്പെട്ടിരുന്നു. നായികയാക്കാനാവില്ല എന്നാണ് കിട്ടിയ മറുപടി. പക്ഷേ അവിടെയാണ് ജിതിന്‍ ലാല്‍ വ്യത്യസ്തനാവുന്നത്.
മാണിക്യം പോലൊരു കഥാപാത്രം എന്നെ അദ്ദേഹം ആത്മവിശ്വാസത്തോടെ ഏല്‍പ്പിച്ചു. ഇങ്ങനെ ഒരു കഥാപാത്രം എനിക്ക് ചെയ്യാനാവുമെന്ന ചിന്ത അദ്ദേഹത്തിന് വന്നു. ടൊവിനോയുടെ കഴിവുകള്‍ ഇത്രയേറെ പുറത്തുകൊണ്ടുവന്ന വേറൊരു സംവിധായകനില്ല,’ സുരഭി പറയുന്നു.
ഫീല്‍ഡ് ഔട്ട് ആയ നടിയെന്ന കമന്റ്; മറുപടിയുമായി പാര്‍വതി തിരുവോത്ത്
നായികയാവണം എന്നതായിരുന്നില്ല ചിന്ത. നമ്മുടെ കഥാപാത്രം നന്നായും സത്യസന്ധമായും ചെയ്യുക എന്നതാണ്. നമ്മുടെ കഥാപാത്രത്തെ കള്ളത്തരമില്ലാതെ ഏറ്റവും ആത്മാര്‍ത്ഥമായി സമീപിക്കുകയും ചെയ്യുക എന്നതുമാത്രമേ ഓരോ സിനിമയിലും ഞാന്‍ ചെയ്തിട്ടുള്ളൂ.
നായികയ്ക്കപ്പുറം ഏത് കഥാപാത്രവും അനായാസം ചെയ്യാന്‍ കഴിയുന്ന നടിയെന്ന നിലയില്‍ വളരാനാണ് ശ്രമിച്ചിട്ടുള്ളത്. അങ്ങനെ ചെയ്തതിന്റെ ഭാഗമായിട്ടായിരിക്കാം മാണിക്യമെന്ന കഥാപാത്രവും എന്നിലേക്ക് വന്നത്, സുരഭി പറയുന്നു.
Content Highlight: Actress Surabhi Lakshmi About the Lead Roles And Chances