മലയാളത്തെ പെട്ടിക്കട വുഡ് എന്നായിരുന്നു അവര്‍ ആക്ഷേപിച്ചത്, ഇപ്പോള്‍ എന്തുപറയുന്നു: ടൊവിനോ തോമസ്

മലയാള സിനിമയുടെ ഭാഗ്യവര്‍ഷമായാണ് 2024 നെ വിലയിരുത്തുന്നത്. തുടര്‍ച്ചയായി നാല് ചിത്രങ്ങളാണ് 100 കോടി ക്ലബ്ബില്‍ ആദ്യമാസങ്ങളില്‍ തന്നെ ഇടം പിടിച്ചത്. ചെറിയൊരു താഴ്ച ഇടക്കാലത്തുണ്ടായെങ്കിലും ഓണം റിലീസുകള്‍ക്ക് പിന്നാലെ തിയേറ്ററുകള്‍ ഹൗസ് ഫുള്‍ ആവുകയാണ്. കിഷ്‌കിന്ധാകാണ്ഡവും അജയന്റെ രണ്ടാം മോഷണവും ഉള്‍പ്പെടെ വലിയ ഹിറ്റുകളാണ് ഇന്‍ഡ്ട്രിയില്‍ ഉണ്ടായത്.

മലയാള സിനിമയ്ക്ക് ഇന്നുണ്ടായ ഈ ഉയര്‍ച്ചയെ കുറിച്ചും മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്ന സമയത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസ്.

കൊവിഡ് സമയത്ത് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിച്ചത് മലയാള സിനിമയാണെന്നും കഴിഞ്ഞ വര്‍ഷം ഇറങ്ങിയ പല ചിത്രങ്ങളും ഒരുപാട് മുമ്പ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയതാണെന്നും ഈ വര്‍ഷം മലയാളത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയ മഞ്ഞുമ്മല്‍ ബോയ്‌സ് 2022ല്‍ ഷൂട്ട് തുടങ്ങിയിരുന്നുവെന്നും ടൊവിനോ പറഞ്ഞു.

നുണക്കുഴിയില്‍ ഹിറ്റായ ആ ഡയലോഗ് ബേസില്‍ കയ്യില്‍ നിന്നിട്ടതാണ്: തിരക്കഥാകൃത്ത്

‘ഒരു സമയത്ത് മലയാള സിനിമയെ പെട്ടിക്കട വുഡ് എന്നൊക്കെ വിളിച്ചിരുന്നവര്‍ ഉണ്ടായിരുന്നു. അതൊക്കെ കേള്‍ക്കുമ്പോള്‍ സിനിമയ്ക്കുള്ളില്‍ വര്‍ക്ക് ചെയ്യുന്ന ആളുകള്‍ എന്ന നിലയ്ക്ക് ഞങ്ങള്‍ക്ക് നല്ല വിഷമമുണ്ടായിരുന്നു.

കാരണം നമ്മള്‍ ഇന്ന് ഷൂട്ട് ചെയ്തിട്ട് നാളെ ഇറക്കുന്ന ഒന്നല്ലല്ലോ സിനിമ. കൊറോണയൊക്കെ വന്നപ്പോള്‍ പരിമിതികള്‍ക്കിടയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുണ്ടാവുക ഒരുപക്ഷേ മലയാളം ഇന്‍ഡസ്ട്രിയായിരിക്കും.

അന്നൊക്കെ ആദ്യം ഒ. ടി. ടിയില്‍ സിനിമകള്‍ക്ക് ഒരു തള്ള് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് സെല്ലാവാതെ ഇരിക്കുന്ന അവസ്ഥയൊക്കെ വന്നിരുന്നു.

പാട്ടിൽ പഞ്ചാബി ടച്ച് വേണമെന്ന് ആന്റണി പെരുമ്പാവൂർ, ഒടുവിൽ ആ ഗാനം എക്കാലത്തെയും വലിയ ഹിറ്റായി: ദീപക് ദേവ്

കഴിഞ്ഞ കൊല്ലം ഇറങ്ങിയ സിനിമകളില്‍ ഭൂരിഭാഗവും കഴിഞ്ഞ വര്‍ഷം ഷൂട്ട് ചെയ്ത ചിത്രങ്ങളല്ല. വളരെയധികം സ്ട്രഗിള്‍ ചെയ്തിരുന്ന സിനിമകളും കഴിഞ്ഞ വര്‍ഷമാണ് റിലീസ് ചെയ്തത്.

മഞ്ഞുമ്മല്‍ ബോയ്‌സ് 2022ല്‍ ഷൂട്ട് ചെയ്തിരുന്ന സിനിമയാണ്. നമ്മളെ പെട്ടിക്കട വുഡ് എന്നൊക്കെ വിളിക്കുമ്പോഴും മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഷൂട്ട് നടക്കുന്നുണ്ട് എന്നാലോചിക്കണം.

ഈ സമയത്തൈാക്കെ മലയാള സിനിമ വലിയ പ്രതിസന്ധിയിലാണെന്നും മലയാള സിനിമയുടെ അവസാനമാണെന്നുമൊക്കെ പറഞ്ഞവരൊക്കെയുണ്ട്.

വലിയ വലിയ സിനിമകള്‍ ചെയ്യണം ഇറക്കണമെന്നുള്ള ചിന്തകള്‍ ആദ്യ മുതലേ ഉണ്ടായിരുന്നു. എന്നാല്‍ അതിന് മൊത്തത്തില്‍ എല്ലാമൊന്ന് ഒത്തുവന്നത് കഴിഞ്ഞ വര്‍ഷമൊക്കെയാണ്. അപ്പോഴൊക്കെ ഷൂട്ട് ചെയ്ത സിനിമകള്‍ ഇറങ്ങുന്നതേയുള്ളൂ.

എമ്പുരാനിലെ പാട്ടിനായി പൃഥ്വിയോട് റഫറന്‍സ് ചോദിച്ചു, മറുപടി ഇതായിരുന്നു: ദീപക് ദേവ്

അതൊക്കെ വെച്ചുനോക്കുമ്പോള്‍ സമയം എടുത്തിട്ടാണെങ്കിലും ആളുകള്‍ അത് മാറിപറയുന്നുണ്ട്. ഇന്ന് മലയാള സിനിമയെ കുറിച്ച് ആളുകള്‍ നല്ലത് പറയുന്നു. അങ്ങനെ സംഭവിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു.

മഞ്ഞുമ്മല്‍ ഷൂട്ട് നടക്കുമ്പോള്‍ ആ സെറ്റിലൊക്കെ ഞാന്‍ പോയിരുന്നു. എല്ലാവരും നമ്മുടെ സുഹൃത്തുക്കളല്ലേ. മഞ്ഞുമ്മല്‍ വലിയ വിജയമാവുമെന്ന് അന്ന് തന്നെ ഉറപ്പുണ്ടായിരുന്നു.

ഈ വര്‍ഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ എന്നാണ് എന്റെ സംശയം. തീര്‍ച്ചയായും ആ ഒരു കുതിപ്പിന് തടസമില്ലാതെ നമ്മുടെ സിനിമയും മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം.

ഇപ്പോള്‍ ഇറങ്ങി വലിയ വിജയമായി കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് പുതിയ വാതിലുകള്‍ തുറക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്,’ടൊവിനോ പറയുന്നു.

Content Highlight: Actor Tovino Thomas About Success Of Malayalam Industry

Exit mobile version