നടന്‍ പൃഥ്വിരാജിനെ കുറിച്ചും ഒരു സിനിമയില്‍ താന്‍ അഭിനയിച്ച ഒരു ഭാഗം പൃഥ്വി ഷൂട്ട് ചെയ്തതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ആസിഫ് അലി.
ആസിഫും പൃഥ്വിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ സപ്തമശ്രീ തസ്‌കരന്‍ എന്ന സിനിമയെ കുറിച്ചായിരുന്നു ആസിഫ് സംസാരിച്ചത്.
ആ സമയത്തൊന്നും പൃഥ്വി തന്നെ സംബന്ധിച്ച് ഒരു കോ സ്റ്റാര്‍ ആയിരുന്നില്ലെന്നും പൃഥ്വിയെ വലിയ സ്റ്റാറായിട്ടാണ് താന്‍ അന്നും കണ്ടിട്ടുള്ളതെന്നും ആസിഫ് പറയുന്നു.
ആ സീന്‍ പ്ലാന്‍ ചെയ്തതും ഷൂട്ട് ചെയ്തതും പൃഥ്വി ആയിരുന്നു. മൂപ്പര്‍ക്ക് ആ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ അതില്‍ ഏറ്റവും എക്സൈറ്റിങ് ആയിട്ടുള്ള ഇന്‍ഡ്രോ എന്റേതായിട്ട് തോന്നി.
അപ്പോള്‍ മുതല്‍ ഇത് ഞാന്‍ ഷൂട്ട് ചെയ്യുമെന്ന് പറയുന്നുണ്ടായിരുന്നു. പിന്നെ അനിലേട്ടനും ചില്‍ ആയിട്ടുള്ള ആളാണ്. മൂപ്പര്‍ക്ക് അത് പ്രശ്നമൊന്നും ഇല്ലായിരുന്നു, ആസിഫ് പറഞ്ഞു.
നമ്മുടെ ഒരു കോ സ്റ്റര്‍ നമ്മളെ ഡയറക്ട് ചെയ്യുകയെന്ന് പറയുമ്പോള്‍ എന്താണ് തോന്നിയത് എന്ന ചോദ്യത്തിന് പൃഥ്വി തനിക്ക് കോ സ്റ്റാര്‍ അല്ലെന്നും സ്റ്റാര്‍ ആണെന്നുമായിരുന്നു ആസിഫിന്റെ മറുപടി.
‘അന്ന് നമ്മള്‍ ലൊക്കേഷില്‍ വരുമ്പോള്‍ സ്വന്തമായിട്ട് വാനിറ്റിയുള്ള അത്രയും പോഷായി വരുന്ന ഇത്രയും സിനിമകള്‍ ചെയ്തിട്ടുള്ള സൂപ്പര്‍സ്റ്റാര്‍ഡമിലാണ് പൃഥ്വി ഉള്ളത്. അദ്ദേഹത്തിന്റെ കൂടെ കോ സോറ്റാര്‍ എന്ന കംഫര്‍ട്ട് എനിക്ക് എക്സ്പീരിയന്‍സ് ചെയ്തിട്ടില്ല.
അമല്‍ നീരദിനൊപ്പം ഒരു സിനിമ ചെയ്യാന്‍ അന്ന് ഞാന്‍ എലിജിബിള്‍ അല്ലായിരുന്നു: ആസിഫ് അലി
മൂപ്പര്‍ നമ്മളുടെ അടുത്ത് വന്ന് സംസാരിക്കുകയും വാനിറ്റിയിലേക്ക് പോയി ഇരിക്കാനുള്ള സ്വാതന്ത്ര്യമൊക്കെ ഉണ്ടെങ്കിലും എനിക്ക് എപ്പോഴും ഒരു ഡിസ്റ്റന്‍സ് ഉണ്ടായിരുന്നു.
പുള്ളി ഒരു ഫ്രേം വെച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ എക്സ്പെക്ടേഷനിലേക്ക് എത്തുമോ എന്ന പേടിയുണ്ടായിരുന്നു. പക്ഷേ അത് രസമായി വന്നു,’ ആസിഫ് പറഞ്ഞു.
സിനിമയിലെ തന്റെ വിമര്‍ശകര്‍ ഭാര്യയും സുഹൃത്തുക്കളുമാണെന്നും ആസിഫ് അഭിമുഖത്തില്‍ പറഞ്ഞു. ‘എന്റെ വൈഫും സുഹൃത്തുക്കളുമാണ് എന്റെ വിമര്‍ശകര്‍.
ഒരു സിനിമ പൊട്ടുമ്പോല്‍ അത് ഏറ്റവും അവസാനം അറിയുന്നത് അതിലെ ഹീറോയാണെന്ന ഒരു ഡയലോഗ് നമ്മള്‍ ഒരു സിനിമയില്‍ കേട്ടിട്ടുണ്ടല്ലോ. ആ അവസ്ഥ എനിക്ക് വരരുതെന്ന നിര്‍ബന്ധമുണ്ട്.
പുരുഷന്മാരില്‍ ഞാന്‍ ആദ്യം അടുത്തറിഞ്ഞ ഫെമിനിസ്റ്റ് : പാര്‍വതി തിരുവോത്ത്
ജെനുവിനായി ഓരോ കാര്യങ്ങളും പറയണം. ഇന്ന ഇന്ന പ്രശ്നമുണ്ട് എന്ന് പറയുന്ന നല്ല സര്‍ക്കിളുണ്ട്. എന്നിട്ടും ഞാന്‍ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നു (ചിരി).
ഷുഗര്‍ കോട്ടഡ് ലൈസ് എല്ലാവരേയുും ബാധിക്കും. വലിയ വിഷമമാകുന്നതിനേക്കാള്‍ നല്ലത് കാര്യം നേരെ പറയുന്നതാണ്. എന്റെ ഒരു സിനിമ നന്നായാലും മോശമായാലും ഞാന്‍ മാത്രമാണ് അതിന്റെ കാരണക്കാരന്‍. സ്‌ക്രിപ്റ്റ് തെരഞ്ഞെടുക്കുന്നത് ഞാന്‍ ഒറ്റയ്ക്കാണ്. വേറൊരാള്‍ ഉപദേശിച്ചിട്ട് പരാജയം സംഭവിക്കുമ്പോഴാണല്ലോ നമുക്ക് കൂടുതല്‍ വിഷമമാകുക,’ ആസിഫ് പറയുന്നു.
Content Highlight: Prithvi is not a co-star for me, he is a super star, says Asif Ali