പ്രായം കൂടുന്തോറും പുച്ഛം കൂടുന്ന നടനാണ് അദ്ദേഹം: പൃഥ്വിരാജ്

ജയ ജയ ജയ ജയ ഹേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബേസില്‍ ജോസഫിനേയും പൃഥ്വിരാജിനേയും പ്രധാനകഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയില്‍.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ചിത്രം മാറി. പൃഥ്വിരാജ്-ബേസില്‍ കോമ്പോയും നിഖില വിമല്‍, അനശ്വര രാജന്‍, ബൈജു തുടങ്ങിയ നീണ്ടതാരങ്ങളുടെ പ്രകടനങ്ങളും ചിത്രത്തെ മറ്റൊരു ലെവലില്‍ എത്തിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷന്‍ നടന്നത്. പരിപാടിക്കിടെ താരങ്ങള്‍ പറഞ്ഞ പല കമന്റുകളും വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജിനെ കുറിച്ച് ബൈജുവും ബൈജുവിനെ കുറിച്ചും പൃഥ്വിയും പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ലൈംഗികാതിക്രമം; ജയസൂര്യയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

പ്രായം കൂടുന്തോറും പുച്ഛം കൂടിവരുന്ന നടനാണ് ബൈജുവെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. അതുപോലെ പ്രായം കൂടുന്തോറും ഷര്‍ട്ടിലെ ഡിസൈന്‍ കൂടിവരുന്ന നടനാണ് ജഗദീഷെന്നും രണ്ട് പേരെയും തനിക്ക് ചെറുപ്പം മുതല്‍ക്കേ അറിയാമെന്നും പൃഥ്വിരാജ് കൂട്ടിചേചര്‍ത്തു.

‘ഈ സിനിമയില്‍ എടുത്തു പറയേണ്ട രണ്ടുപേരുണ്ട്. പ്രായം കൂടുന്തോറും ഷര്‍ട്ടിലെ ഡിസൈന്‍ കൂടി വരുന്ന ജഗദീഷേട്ടനും പ്രായം കൂടുന്തോറും പുച്ഛം കൂടിവരുന്ന ബൈജു ചേട്ടനും. എനിക്ക് പേഴ്സണലി രണ്ട് പേരോടും നല്ല ബന്ധമാണുള്ളത്. എന്നെ ചെറിയ പ്രായം മുതല്‍ക്കേ കാണുന്ന ആളുകളാണ് അവര്‍. ഇന്നും അവരോടൊപ്പം സജീവമായി അഭിനയിക്കാന്‍ പറ്റുന്നത് വലിയ കാര്യമാണ്.

എനിക്ക് അതൊരു വലിയ പാഠമാണ്. കാരണം, ജഗദീഷേട്ടന്‍ ഇനി പുതിയ പിള്ളേരുടെ കൂടെ സിനിമ ചെയ്യുമ്പോള്‍ അവരുടെ വൈബിലുള്ള നടനായി മാറുന്നുണ്ട്. അതുപോലെ ബൈജു ചേട്ടന്‍ ഇപ്പോള്‍ വിപിന്‍ ദാസിന്റെ സിനമയിലാണ് അഭിനയിക്കുന്നതെങ്കില്‍ ആ ഗ്രാമറിലുള്ള ആക്ടറാണ്. എനിക്കും അതുപോലെയാകണമെന്നാണ് എന്റെ പ്രാര്‍ത്ഥന,’ പൃഥ്വിരാജ് പറഞ്ഞു.

മറുപടി നല്‍കേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ടായിരുന്നു; അങ്ങനെയെങ്കില്‍ കൂട്ടരാജിയില്‍ ഒരു അര്‍ത്ഥമുണ്ടായാനേ: നിഖില വിമല്‍

ഇതേ പരിപാടിയില്‍ സിനിമാ സെറ്റിലെ പൃഥ്വി എങ്ങനെയാണെന്ന് ബൈജുവും പറഞ്ഞിരുന്നു. പൃഥ്വി സംവിധാനം ചെയ്ത ലൂസഫറിലും രണ്ടാം ഭാഗമായ എമ്പുരാനിലും ഒരു പ്രധാന വേഷത്തില്‍ ബൈജു അഭിനയിക്കുന്നുണ്ട്.

പൃഥ്വിരാജിന്റെ ലൊക്കേഷനില്‍ കൃത്യസമയം പാലിക്കണമെന്നും ഇല്ലെങ്കില്‍ അതൊരു പണിയാണെന്നുമാമ് ബൈജു പറഞ്ഞത്.

വളരെ സ്നേഹമൊക്കെയുള്ള നടനാണ് പൃഥ്വിരാജ് എന്നും എന്നാല്‍ ലൊക്കേഷനില്‍ കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ ഒരു നോട്ടം നോക്കമെന്നും ആ സമയത്ത് അദ്ദേഹത്തിന്റെ അച്ഛന്‍ സുകുമാരനെ ഓര്‍മ വരുമെന്നും ബൈജു സന്തോഷ് പറഞ്ഞു.

രാജു സംവിധാനം ചെയ്യുന്ന എമ്പുരാനില്‍ ഞാന്‍ അഭിനയിച്ചു, ഇനിയും കുറച്ചു പരിപാടികള്‍ ബാക്കിയുണ്ട്. അത് അടുത്ത മാസമൊക്കെ ആകുമ്പോള്‍ കഴിയുമെന്ന് തോന്നുന്നു.

ഫഹദിന്റെ ആ സിനിമക്ക് തമിഴ്‌നാട്ടില്‍ നിന്ന് കിട്ടിയ റെസ്‌പോണ്‍സ് കണ്ട് ഞാന്‍ ഞെട്ടിപ്പോയി: ടൊവിനോ

ഞാന്‍ ഒരുപാട് സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. എനിക്ക് ആരെയും പ്രത്യേകിച്ച് പേടിയൊന്നും തോന്നിയിട്ടില്ല. പക്ഷെ ഞാന്‍ കൃത്യസമയത്ത് രാവിലെ ഷൂട്ടിങ്ങിനു പോയിട്ടുള്ളത് രാജു സംവിധാനം ചെയ്ത സിനിമക്ക് വേണ്ടിയാണ്.

കാരണം ആള് ഭയങ്കര സ്നേഹമൊക്കെയാണ് പക്ഷേ ഭയങ്കര പ്രെഫഷണലും ആണ്. നമ്മള്‍ കൃത്യ സമയത്ത് വന്നില്ലെങ്കില്‍ ഒരു നോട്ടമുണ്ട്. ഒരു നോട്ടം മാത്രമേ ഉള്ളൂ. അതു കാണുമ്പോള്‍ എനിക്ക് സുകുവേട്ടനെ ഓര്‍മ്മ വരും. സുകുവേട്ടന്റെ അതേ നോട്ടമാണ്, ബൈജു പറഞ്ഞു.

ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രം തന്നെ സംബന്ധിച്ച് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നെന്നും ബൈജു പറഞ്ഞു.

ഗുരുവായൂരമ്പല നടയിലിന്റെ സെറ്റില്‍ വെച്ച് നടന്ന ആ കാര്യം കണ്ടപ്പോള്‍ ഞാന്‍ അമ്മാവന്‍ വൈബായോ എന്ന് തോന്നിപ്പോയി: പൃഥ്വിരാജ്

‘ഷൂട്ടിന് നമ്മള്‍ അതിരാവിലെ തന്നെ വരണം. അത് എന്നെ സംബന്ധിച്ച് ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാലും ഞാന്‍ രാവിലെ വരും. ഞാന്‍ ആദ്യം വിളിച്ചു ചോദിക്കും ‘രാജു വന്നോ?’ എന്ന്. അതു കഴിഞ്ഞ് ഞാന്‍ അവിടെ എത്തിയാല്‍ മതി.

ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ഒരു ഹിറ്റ് സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നതാണ് ഒരു നടനെ സംബന്ധിച്ച് ഭാഗ്യം എന്ന് പറയുന്നത്., ബൈജു പറഞ്ഞു.

 

 

Exit mobile version