ഈ കഥ ഉൾകൊള്ളാൻ സമൂഹം വളർന്നിട്ടില്ലെന്ന് മമ്മൂക്കയന്ന് പറഞ്ഞു: രഞ്ജൻ പ്രമോദ്

മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയ തിരക്കഥാകൃത്താണ് രഞ്ജൻ പ്രമോദ്. ഫോട്ടോഗ്രാഫർ, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകനായും അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. രഞ്ജൻ പ്രമോദിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രമായിരുന്നു ഓ.ബേബി.

ലേഡി സൂപ്പർസ്റ്റാർ എന്ന വാക്കിന്റെ ഭംഗി പൂർണമായി നഷ്ടമായി: മഞ്ജു വാര്യർ
തന്റെ കയ്യിലുള്ള ഒരു കഥയെ കുറിച്ച് സംസാരിക്കുകയാണ് രഞ്ജൻ പ്രമോദ്. കയ്യിലൊരു ബിഗ് ബഡ്ജറ്റ് കഥയുണ്ടെന്നും അതിനെ കുറിച്ച് മമ്മൂട്ടിയോട് പറഞ്ഞിട്ടുണ്ടെന്നും രഞ്ജൻ പറയുന്നു.

എന്നാൽ ആ കഥ സ്വീകരിക്കാൻ ഇന്നത്തെ സമൂഹം റെഡിയായിട്ടില്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടിയെന്നും കഥ കേട്ട് അദ്ദേഹം ഷോക്കായെന്നും രഞ്ജൻ പ്രമോദ് പറഞ്ഞു. മതപരമായ കാര്യങ്ങൾ പറയുന്നത് കൊണ്ട് പ്രേക്ഷകർ ആ കഥ എങ്ങനെ സ്വീകരിക്കുമെന്ന് തനിക്ക് അറിയില്ലെന്നും രഞ്ജൻ പ്രമോദ് കൂട്ടിച്ചേർത്തു. ദി ഫോർത്തിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആ നടന്റെ പരാതി കാരണം എനിക്കാ സിനിമയുടെ വിജയം ആസ്വദിക്കാന്‍ സാധിച്ചില്ല: ലാല്‍ ജോസ്
‘വലിയ ബഡ്ജറ്റിൽ ചെയ്യേണ്ട ഒരു സിനിമ എന്റെ കയ്യിലുണ്ട്. അങ്ങനെ ഒരു സിനിമയെ ഉൾകൊള്ളാൻ പ്രേക്ഷകർ തയ്യാറാവുമോ എന്നെനിക്കറിയില്ല. ഞാൻ മമ്മൂക്കയോട് ആ കഥ പറഞ്ഞിരുന്നു. അപ്പോൾ മമ്മൂക്ക പറഞ്ഞത്, ഈ കഥയെ ഉൾകൊള്ളാൻ മാത്രം നമ്മുടെ സമുദായം, നമ്മുടെ സമൂഹം വളർന്നിട്ടില്ല എന്നായിരുന്നു.

അതുകൊണ്ട് കുറേകാലം കഴിഞ്ഞിട്ട് ചെയ്തോ ഈ സിനിമ, ഇപ്പോൾ ഏതെങ്കിലും ബുക്കിൽ എഴുതി വെച്ചോളാൻ മമ്മൂക്ക പറഞ്ഞു. ഭാവിയിൽ വേറെയാരെങ്കിലും ചെയ്യുകയാണെങ്കിൽ നിന്റെ മക്കൾക്ക് പറയാം എന്റെ അച്ഛൻ ഇത് കുറെകാലം മുമ്പ് ആലോചിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അങ്ങനെയൊരു സംഭവമാണത്. ഒരു റിയൽ സംഭവമാണ്. മമ്മൂക്കയോട് പറഞ്ഞപ്പോൾ പുള്ളി ഷോക്കായിട്ടാണ് കേട്ട് കൊണ്ടിരുന്നത്. എങ്ങനെയായിരിക്കും അതിന്റെ പ്രൊഡക്ഷൻ നടക്കുകയെന്ന് എനിക്കറിയില്ല. പക്ഷെ അതെനിക്ക് ചെയ്യണമെന്നുണ്ട്.

ആ നടന്റെ പരാതി കാരണം എനിക്കാ സിനിമയുടെ വിജയം ആസ്വദിക്കാന്‍ സാധിച്ചില്ല: ലാല്‍ ജോസ്

കുറച്ച് മതപരമായ കാര്യങ്ങൾ അതിനകത്തേക്ക് വന്നേക്കാം. അങ്ങനെ ഒരു കഥാപാത്രത്തെ എടുത്ത് കഴിഞ്ഞാൽ പ്രേക്ഷകർ എങ്ങനെ ഉൾകൊള്ളും എന്നതിൽ സംശയമുണ്ട്,’രഞ്ജൻ പ്രമോദ് പറയുന്നു.

Content Highlight: Ranjan Pramod About Mammootty

Exit mobile version