ലേഡി സൂപ്പർസ്റ്റാർ എന്ന വാക്കിന്റെ ഭംഗി പൂർണമായി നഷ്ടമായി: മഞ്ജു വാര്യർ

മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച മഞ്ജു വാര്യര്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കളിയാട്ടം, കന്മദം, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് എന്നീ സിനിമകളിലെ പ്രകടനം നിരവധി പ്രശംസ നേടി. കരിയറില്‍ വലിയൊരു ഇടവേള എടുത്തതിന് ശേഷം തിരിച്ചുവരവിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ മഞ്ജുവിന് സാധിച്ചു. ഇന്ന് അന്യഭാഷകളിലും തിരക്കുള്ള നടിയാണ് മഞ്ജു.

ആ നടന്റെ പരാതി കാരണം എനിക്കാ സിനിമയുടെ വിജയം ആസ്വദിക്കാന്‍ സാധിച്ചില്ല: ലാല്‍ ജോസ്
തിരിച്ചുവരവിന് പിന്നാലെ ആരാധകർക്കിടയിൽ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലാണ് മഞ്ജു വാര്യർ അറിയപ്പെടുന്നത്. എന്നാൽ പലപ്പോഴും തനിക്ക് ആ പേരിൽ അറിയപ്പെടാൻ താത്പര്യമില്ലെന്ന് മഞ്ജു വാര്യർ പറഞ്ഞിട്ടുണ്ട്. ആരാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന വിഷയത്തെ കുറിച്ച് പലപ്പോഴും സോഷ്യൽ മീഡിയകളിൽ ചർച്ചകൾ വരെ നടക്കാറുമുണ്ട്. ഉർവശി, നയൻ‌താര തുടങ്ങിയ പേരുകളെല്ലാം അവയിൽ മുഴങ്ങി കേൾക്കാറുണ്ട്.

എന്നാൽ ലേഡി സൂപ്പർസ്റ്റാർ എന്ന വാക്ക് ഒരുപാട് ഉപയോഗിക്കപ്പെട്ട് അതിന്റെ ഭംഗി പോയെന്നാണ് മഞ്ജു വാര്യർ പറയുന്നത്. തന്റെ ആഗ്രഹത്തിനനുസരിച്ചല്ല അങ്ങനെ വിളിക്കുന്നതെന്നും മഞ്ജു വാര്യർ പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട്‌ സംസാരിക്കുകയായിരുന്നു മഞ്ജു.

തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ സെറ്റില്‍ എന്തും പോയി ചോദിക്കാന്‍ ഫ്രീഡം അയാളുടെ അടുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ: മാത്യു തോമസ്
‘ആ വാക്കിപ്പോൾ ഒരുപാട് ഓവർ യൂസ് ചെയ്ത്, പലതരത്തിൽ അവനവന്റെ സൗകര്യത്തിനനുസരിച്ച് വ്യാഖ്യാനിക്കപ്പെട്ട് അതിന്റെ ഭംഗി പോയി. എനിക്ക് അങ്ങനെയാണ് തോന്നുന്നത്.

എന്റെ ആഗ്രഹത്തിനനുസരിച്ചല്ല അങ്ങനെ വിളിക്കുന്നത്. അതിന്റെ പേരിൽ അവരുടേതായ ചില അഭിപ്രായങ്ങൾ അറിയിക്കുന്നത് എന്റെ അറിവോടെയോ അല്ലെങ്കിൽ ഞാൻ പറഞ്ഞിട്ടോ അല്ല. ലേഡി സൂപ്പർ സ്റ്റാർ എന്ന വാക്കിന്റെ ഭംഗി പൂർണമായി നഷ്ടമായത് പോലെയാണ് എനിക്ക് തോന്നുന്നത്,’ മഞ്ജു വാര്യർ പറയുന്നു.

നന്നായി സംസാരിക്കുമെന്ന് പറഞ്ഞ് മമ്മൂക്ക എന്നെ സജസ്റ്റ് ചെയ്തു; അന്ന് ഞാന്‍ ഒരുപാട് ടെന്‍ഷനടിച്ചു: മിയ

അതേസമയം മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തിയ ഫുട്ടേജ് എന്ന ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയിരുന്നു. സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം വീഡിയോ റെക്കോഡിലൂടെയാണ് കഥ പറയുന്നത്. വിശാഖ് നായർ, ഗായത്രി അശോക് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

content Highlight: Manju Warier Talk About Lady Superstar Term

Exit mobile version