ആ മമ്മൂട്ടി ചിത്രത്തിന്റെ കഥയെഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനായി; എല്ലാവരും എന്റെ ഗുരുനാഥന്മാര്‍: ശ്രീനിവാസന്‍

മമ്മൂട്ടിയെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ഒരു മറവത്തൂര്‍ കനവിന്റെ സമയത്ത് തന്നെയാണ് താന്‍ ചിന്താവിഷ്ടയായ ശ്യാമളയെന്ന സിനിമയുടെ തിരക്കഥ എഴുതിയതെന്ന് പറയുകയാണ് ശ്രീനിവാസന്‍. രണ്ട് സിനിമക്കും വേണ്ടി ഒരേ സമയം തിരക്കഥ എഴുതാന്‍ താന്‍ നിര്‍ബന്ധിതനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വണ്‍ റ്റു ടോക്ക്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.

Also Read: ആ വലിയ സംവിധായകന്‍ എന്നെ വിളിച്ച് കുറച്ചുനാള്‍ വീട്ടിലിരിക്കണമെന്ന് പറഞ്ഞു: അപ്പുണ്ണി ശശി

‘എല്ലാ സംവിധായകരുടെയും വര്‍ക്ക് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ എല്ലാവരും എന്റെ ഗുരുനാഥന്മാരാണെന്ന് വേണം പറയാന്‍. എല്ലാവരില്‍ നിന്നുമായി ബേസിക്കായിട്ടുള്ള ചില കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. പിന്നെ ഒരു സിനിമ ചെയ്യുമ്പോള്‍ സീനിന് അനുസരിച്ച് നമ്മള്‍ മേക്കിങ്ങില്‍ വ്യത്യാസം വരുത്തുകയാണ് ചെയ്യുക. കഥ എഴുതുമ്പോഴാകട്ടെ നമ്മള്‍ ചില കാര്യങ്ങള്‍ അതില്‍ നിന്ന് കണ്‍സീവ് ചെയ്യുമല്ലോ. പല സിനിമകളും ചെയ്യുന്നത് അങ്ങനെയാണ്.

Also Read: ആ ഒരു കാരണം കൊണ്ട് ആടുജീവിതത്തിലെ സൗണ്ട്ട്രാക്കിന് ഗ്രാമി അവാര്‍ഡില്‍ മത്സരിക്കാനായില്ല: എ.ആര്‍. റഹ്‌മാന്‍

ഞാന്‍ എന്റെ ചിന്താവിഷ്ടയായ ശ്യാമളയെന്ന സിനിമയും ലാല്‍ ജോസിന്റെ ഒരു മറവത്തൂര്‍ കനവെന്ന സിനിമയും ഒരേ സമയം മദിരാശിയില്‍ വെച്ചിട്ട് എഴുതാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. അതായത് രണ്ട് സിനിമക്കും വേണ്ടി എഴുതാന്‍ നിര്‍ബന്ധിതനായി. രാവിലെ മുതല്‍ ഉച്ചവരെ മറവത്തൂര്‍ കനവിന്റെ കഥ എഴുതുകയും ഉച്ച ശേഷം ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ എഴുതുകയും ചെയ്യും. അങ്ങനെ മറവത്തൂര്‍ കനവ് പകുതി മുക്കാല്‍ ഭാഗം വരെ എഴുതി സമയത്ത് അതിന്റെ ഷൂട്ടിങ് തുടങ്ങി.

Also Read: തങ്കനും മാത്യുവും കെട്ടിപ്പിടിക്കുന്ന ഒരു സീന്‍ കാതലില്‍ പോലും വേണ്ടെന്ന് എനിക്ക് തോന്നാത്തതിന്റെ കാരണം അതാണ്: ജിയോ ബേബി

പിന്നെ ഷൂട്ടിങ് സ്ഥലത്ത് വെച്ചാണ് അത് എഴുതി പൂര്‍ത്തിയാക്കുന്നത്. ചിന്താവിഷ്ടയായ ശ്യാമളയുടെ 25 സീനുകള്‍ എഴുതി കഴിഞ്ഞപ്പോള്‍ തൃശ്ശൂരില്‍ വെച്ചായിരുന്നു ഷൂട്ട് ചെയ്തത്. അവിടുത്തെ ഹോട്ടലില്‍ പോയി താമസിച്ച് ഞാന്‍ എഴുതിയ കുറച്ച് സീനുകളുണ്ട്. അത് പിന്നീട് എടുത്ത് വായിച്ച് നോക്കി. അന്ന് ആ 25 സീനും ശരിയായില്ലെന്ന് തോന്നി. അത് പൂര്‍ണമായും അന്ന് മാറ്റേണ്ടി വന്നു,’ ശ്രീനിവാസന്‍ പറയുന്നു.

Content Highlight: Sreenivasan Talks About Lal Jose’s Oru Maravathoor Kanav

 

Exit mobile version