1987ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും സുഹാസിനിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍.
മമ്മുട്ടി, സുഹാസിനി, സുകുമാരി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.
മണിവത്തൂരിലെ ആയിരം ശിവരാത്രികളുടെ ഷൂട്ടിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് സുഹാസിനി.
മമ്മൂക്കയേയും മോഹന്‍ലാലിനെയും പോലെയല്ല ദുല്‍ഖറും ഫഹദും പെരുമാറുന്നത്; അതൊരു മാറ്റമാണ്: ജഗദീഷ്
ചിത്രത്തില്‍ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് കണ്ട് കരഞ്ഞുപോയ സമയത്തെ കുറിച്ചാണ് സുഹാസിനി സംസാരിക്കുന്നത്.
താന്‍ മരിച്ചു കിടക്കുന്ന സീനില്‍ മമ്മൂക്ക കരയുന്നത് കണ്ട് താനും അറിയാതെ കരഞ്ഞുപോയെന്നും ഉടനെ ഫാസില്‍ കട്ട് വിളിക്കുകയായിരുന്നെന്നും സുഹാസിനി പറയുന്നു.
‘ഫാസില്‍ എന്നെ വിളിച്ച് ഒരു മലയാളം സിനിമ ചെയ്യണമെന്ന് പറഞ്ഞു. രണ്ട് കഥകള്‍ എന്നോട് പറഞ്ഞു. ഒന്ന് കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടിയും മറ്റൊന്ന് മണിവത്തൂരിലെ ആയിരം ശിവരാത്രികളും.
അപ്പോള്‍ തന്നെ ഞാന്‍ മണിവത്തൂരിലെ ആ ക്യാരക്ടര്‍ ഓക്കെ ആണെന്ന് പറഞ്ഞു. ബ്യൂട്ടിഫുളായ ഒരു റൊമാന്റിക് സ്റ്റോറിയായിരുന്നു അത്. ബേസിക്കലി എനിക്ക് റൊമാന്‍സ് അത്ര ഇഷ്ടമല്ല. ഞാന്‍ ഒരു റൊമാന്റിക് പേഴ്‌സണ്‍ അല്ല.
ശോഭന അതിഗംഭീര ആര്‍ടിസ്റ്റ് ആകുമ്പോഴും ഉര്‍വശിയോട് ഇഷ്ടം തോന്നാനുള്ള കാരണം: മഞ്ജു പിള്ള
പക്ഷേ ആ രണ്ട് കഥാപാത്രങ്ങളേയും എനിക്ക് ഇഷ്ടമായി. അതില്‍ കന്യാകുമാരിയില്‍ നിന്നെടുത്ത ഒരു സീനുണ്ടല്ലോ.
നീന അവള്‍ ഗര്‍ഭിണിയാണെന്ന് മമ്മൂട്ടിയുടെ കഥാപാത്രത്തോട് പറയുമ്പോള്‍ എനിക്ക് എന്തെങ്കിലും ഒരു സമ്മാനം നിനക്ക് തരണമെന്ന് മമ്മൂക്കയുടെ കഥാപാത്രം പറയുന്നുണ്ട്.
പോകല്ലേ പോകല്ല എന്റെ ഭാര്യയ്ക്ക് നിന്നെ വേണമെന്ന് പറഞ്ഞുള്ള ആ ഓട്ടം. അതൊക്കെ എത്ര ക്യൂട്ട് സീനാണ്.
അതിലെ മറ്റൊരു സീന്‍ ഞാന്‍ മരിച്ച ശേഷം എന്റെ ബോഡി കാണാന്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ വിളിച്ചുകൊണ്ടുവരുന്നുണ്ട്. അദ്ദേഹം ഒരു വീല്‍ചെയറിലാണ് വരുന്നത്. വന്നിട്ട് മമ്മൂട്ടി എന്നെ പിടിച്ചിട്ട് കരയുന്നതാണ് രംഗം.
പെട്ടെന്ന് തന്നെ ഡയറക്ടര്‍ കട്ട് കട്ട് എന്ന് പറഞ്ഞു. മറ്റൊന്നുമല്ല മമ്മൂക്ക കരയുന്നത് കേട്ടിട്ട് എന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകുകയാണ്.
റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടുമ്പോഴേ വളര്‍ച്ചയുണ്ടാകൂ; 1000 കോടി നേട്ടത്തില്‍ അല്ലു അര്‍ജുന്‍
അവരുടെ ആ വൈബ്രേഷന്‍, ആ പെര്‍ഫോമന്‍സ് ഞാന്‍ കണ്ണടച്ച് കിടക്കുമ്പോള്‍ പോലും എനിക്ക് ഫീല്‍ ചെയ്തു.
അയ്യോ ഡെഡ്‌ബോഡി കരയുന്നു എന്ന് പറഞ്ഞാണ് ഡയറക്ടര്‍ കട്ട് വിളിക്കുന്നത്. മമ്മൂട്ടി ആകെ അപ്‌സെറ്റായി. അദ്ദേഹം നന്നായി ചെയ്തതായിരുന്നു എന്ന് പറഞ്ഞു. അതൊരുതരം കോംപ്ലിമെന്ററി ആക്ടിങ് ആണ്,’ സുഹാസിനി പറഞ്ഞു.
Content Highlight: Suhasini about mammoottys performance in Manivathoorile aayiram sivarathrikal