പുഷ്പ 2 1000 കോടി ക്ലബ്ബില്‍ കയറിയതിന്റെ സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും അല്ലു അര്‍ജുന്‍ ആരാധകരുമെല്ലാം.
1000 കോടിയെന്ന സ്വപ്‌ന നേട്ടത്തില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും പക്ഷേ ആ റെക്കോര്‍ഡും തകര്‍ക്കപ്പെടേണ്ടതുണ്ടെന്നായിരുന്നു അല്ലു അര്‍ജുന്‍ പറഞ്ഞത്.
‘1000 കോടി എന്ന നമ്പര്‍ ജനങ്ങളുടെ സ്‌നേഹത്തിന്റെ പ്രതിഫലനം മാത്രമാണ്. നമ്പര്‍ താല്‍ക്കാലികമാണ്. എന്നാല്‍ നിങ്ങളുടെ ഹൃദയത്തില്‍ നിന്നുള്ള സ്‌നേഹം എന്നെന്നേക്കുമായി നിലനില്‍ക്കും.
എനിക്ക് നിങ്ങള്‍ തരുന്ന ആ സ്‌നേഹത്തിന് നന്ദി. നമ്പറുകള്‍ തകര്‍ക്കപ്പെടേണ്ടതാണെന്ന് ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നു. ഞാന്‍ ഈ ഒരു അവസ്ഥയില്‍ എത്തിച്ചേരുന്നതും ഈ നേട്ടം ആസ്വദിക്കുന്നതും എല്ലാം സന്തോഷകരമാണ്.
അല്ലു അര്‍ജുനല്ല, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയത് ഷാരൂഖ് ഖാന്‍
ഈ സന്തോഷം ഒരുപക്ഷേ, രണ്ടോ മൂന്നോ മാസങ്ങളെ ഉണ്ടാവുകയുള്ളൂ. കാരണം ഈ റെക്കോര്‍ഡുകള്‍ ഞാന്‍ ആസ്വദിക്കുമ്പോഴും അത് തകര്‍ക്കപ്പെടേണ്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
എനിക്ക് സന്തോഷമേയുള്ളൂ.
തെലുങ്ക്, തമിഴ്, ഹിന്ദി ഏതും ആയിക്കൊള്ളട്ടെ. പക്ഷേ, റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടേണ്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം അത് നമ്മുടെ വളര്‍ച്ചയെയാണ് കാണിക്കുന്നത്.
ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന ടൈറ്റില്‍ ബാധ്യത: നയന്‍താര
നമ്മുടെ യാത്ര ശരിയായ പാതയിലാണെന്നും നമ്മള്‍ പുരോഗതിയിലേക്കാണ് പോകുന്നതെന്നുമാണ് അത് തെളിയിക്കുന്നത്. നമ്പറുകള്‍ തകര്‍ത്ത് പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെടട്ടെ,’ ദല്‍ഹിയില്‍ നടന്ന വിജയാഘോഷച്ചടങ്ങില്‍ അല്ലു അര്‍ജുന്‍ പറഞ്ഞു.
പുഷ്പ 2 ദി റൂള്‍ റിലീസ് ദിവസം മുതല്‍ തന്നെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. തെലുങ്കിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ ഹിന്ദിയില്‍ നിന്ന് നേടാനും ചിത്രത്തിനായിരുന്നു.
Content Highlight: Allu Arjun About 1000 crore Collection on Pushpa2