ടൊവിനോയുടെ നായികയാണെന്ന് പറഞ്ഞപ്പോള്‍ പെട്ടെന്ന് തല കറങ്ങുന്നതുപോലെ തോന്നി: സുരഭി ലക്ഷ്മി

ടെലിവിഷന്‍ രംഗത്തിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് സുരഭി ലക്ഷ്മി. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സുരഭി 2017ല്‍ മിന്നാമിനുങ്ങിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി. ടൊവിനോ തോമസ് നായകനാകുന്ന അജയന്റെ രണ്ടാം മോഷണമാണ് സുരഭിയുടെ ഏറ്റവും പുതിയ ചിത്രം. ടൊവിനോ മൂന്ന് വേഷത്തിലെത്തുന്ന സിനിമയില്‍ മണിയന്‍ എന്ന കഥാപാത്രത്തിന്റെ നായികയായ മാണിക്യം എന്ന കഥാപാത്രമായാണ് സുരഭി എത്തുന്നത്.

Also Read: തിയേറ്ററുകളില്‍ പൊടിപാറിക്കാന്‍ അറക്കല്‍ മാധവനുണ്ണി എത്തുന്നു; വല്യേട്ടന്‍ റീ റിലീസിന്

ചിത്രത്തിലേക്ക് സംവിധായകന്‍ തന്നെ വിളിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സുരഭി ലക്ഷ്മി. ജിതില്‍ ലാലിനെ എന്ന് നിന്റെ മൊയ്തീന്‍ മുതല്‍ക്കേ അറിയാമായിരുന്നെന്നും കഥ കേട്ടപ്പോള്‍ താന്‍ ചെയ്യാമെന്ന് ജിതിനോട് പറയുകയും ചെയ്‌തെന്ന് സുരഭി പറഞ്ഞു. ടൊവിനോയുടെ നായികയാണെന്ന് പറഞ്ഞപ്പോള്‍ ആദ്യം തമാശ പറയുകയാണെന്ന് കരുതിയെന്നും സീരിയസായിട്ടാണ് പറഞ്ഞതെന്ന് അറിഞ്ഞപ്പോള്‍ തലകറങ്ങുന്നതുപോലെ തോന്നിയെന്നും സുരഭി കൂട്ടിച്ചേര്‍ത്തു.

ടൊവിനോക്ക് വേരെ സുന്ദരിയായ നായികയെ കിട്ടില്ലേ എന്ന് താന്‍ ജിതിനോട് ചോദിച്ചെന്നും അതിന് ജിതിന്‍ പറഞ്ഞ മറുപടി കേട്ട് ഞെട്ടിയെന്നും സുരഭി പറഞ്ഞു. സുന്ദരിമരായ നായികമാര്‍ വെറെയുണ്ടെന്നാണ് ജിതിന്‍ തന്നോട് പറഞ്ഞതെന്നും പിന്നീട് ജിതിനെ കളിയാക്കാന്‍ പോയില്ലെന്നും സുരഭി കൂട്ടിച്ചേര്‍ത്തു. അജയന്റെ രണ്ടാം മോഷണവുമായി ബന്ധപ്പെട്ട് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് സുരഭി ഇക്കാര്യം പറഞ്ഞത്.

Also Read: ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും ലാഭമുണ്ടാക്കിയത് ഈ മലയാള ചിത്രം !

‘ജിതിനെ ഞാന്‍ ആദ്യമായി കാണുന്നത് എന്ന് നിന്റെ മൊയ്തീന്റെ സെറ്റില്‍ വെച്ചാണ്. ആ സിനിമയുടെ അസോസിയേറ്റായിരുന്നു ജിതിന്‍. മൊയ്തീന്റെ ഷൂട്ട് കഴിഞ്ഞ് കുറച്ച് മാസത്തിന് ശേഷം തിരുവനന്തപുരത്തെ ഒരു മാളില്‍ വെച്ച് ഞാന്‍ അവനെ കണ്ടു. അവിടെ വെച്ചാണ് ജിതിന്‍ ഈ സിനിമയുടെ കഥ എന്നോട് പറഞ്ഞത്. ടൊവിനോയുടെ നായികയായിട്ടാണ് എന്നെ മനസില്‍ കണ്ടതെന്ന് അവന്‍ പറഞ്ഞതും ഞാന്‍ ഞെട്ടി. എനിക്ക് തലകറങ്ങുന്നതുപോലെ തോന്നി. പിന്നീട് സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഈ സിനിമ ചെയ്യാമെന്ന് തീരുമാനിച്ചു.

ടൊവിനോ ഇതില്‍ മൂന്ന് വേഷത്തിലാണ് വരുന്നത്. അതില്‍ മണിയന്‍ എന്ന കഥാപാത്രത്തിന്റെ പെയറായിട്ടാണ് എന്റെ ക്യാരക്ടര്‍. സെറ്റില്‍ എത്തിയ സമയത്ത് ഞാന്‍ ജിതിനോട് വെറുതെ തമാശക്ക്, ടൊവിനോക്ക് സുന്ദരിയായ നായികയെ കിട്ടില്ലേ എന്ന് ജിതിനോട് ചോദിച്ചു. ഞാന്‍ അവനെ കളിയാക്കുകയാണെന്ന് മനസിലക്കിയപ്പോള്‍ ‘സുന്ദരിമാരായ നായികമാര്‍ വേറെയുണ്ട് ഐശ്വര്യ രാജേഷും, കൃതി ഷെട്ടിയും ടൊവിയുടെ നായികമാരാണ്’ എന്ന് പറഞ്ഞ് എന്റെ വായടച്ചു. പിന്നെ ഞാനവനെ കളിയാക്കാന്‍ പോയിട്ടില്ല,’ സുരഭി ലക്ഷ്മി പറഞ്ഞു.

Content Highlight: Surabhi Lakshmi about her character in Ajayante Randam Moshanam

Exit mobile version