തിയേറ്ററുകളില്‍ പൊടിപാറിക്കാന്‍ അറക്കല്‍ മാധവനുണ്ണി എത്തുന്നു; വല്യേട്ടന്‍ റീ റിലീസിന്

‘വല്ല്യേട്ടനി’ല്ലാതെ മലയാളികള്‍ക്ക് ഒരാഘോഷവും ഉണ്ടവാറില്ലെന്ന സ്ഥിതിയായിരുന്നു ഈ അടുത്തകാലം വരെ. വിവിധ ചാനലുകളിലായി നിരവധി തവണയാണ് ഈ സിനിമ സംപ്രേഷണം ചെയ്തത്. കരിയറിലെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നായ അറക്കല്‍ മാധവനുണ്ണിയായി മമ്മൂട്ടി തകര്‍ത്ത ചിതത്തിന് വലിയ റിപ്പീറ്റ് വാല്യുവും ഉണ്ടായിരുന്നു.

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത റിലീസ് ചെയ്തിട്ട് 24 വര്‍ഷം പിന്നിട്ടിരിക്കുകയാണ്.

‘വല്യേട്ടന്‍’ റീറിലീസിന് ഒരുങ്ങുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഷാജി കൈലാസ് – രഞ്ജിത്ത് കൂട്ടുകെട്ടിലെ ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് വല്യേട്ടന്‍.

കരിയറിലെ വലിയ ഹിറ്റുകളിലൊന്നായ ‘നരസിംഹ’ത്തിനു ശേഷം ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് വല്യേട്ടന്‍. ഒരേ വര്‍ഷമാണ് ഇരു ചിത്രങ്ങളും തീയേറ്ററുകളിലെത്തിയത്-2000ല്‍. നരസിംഹം ജനുവരിയിലും വല്യേട്ടന്‍ സെപ്റ്റംബറിലും.

ഇതിനെല്ലാം പിന്നില്‍ അവരാണ്, സിനിമയില്‍ നിന്നും എന്നെ മാറ്റി; പറ്റിക്കപ്പെട്ട സിനിമകളുണ്ട്: വിന്‍സി അലോഷ്യസ്

ദി കിംഗ്, ദി ട്രൂത്ത് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും ഷാജി കൈലാസും ഒരുമിച്ച ചിത്രം കൂടിയായിരുന്നു വല്യേട്ടന്‍. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കര, അനില്‍ അമ്പലക്കര എന്നിവര്‍ നിര്‍മ്മിച്ച ഈ ചിത്രം ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് 4K ഡോള്‍ബി അറ്റ്‌മോസ് സിസ്റ്റത്തില്‍ നൂതനശബ്ദ ദൃശ്യവിസ്മയങ്ങളുടെ അകമ്പടിയോടെ എത്തുന്നത്.

അമ്പലക്കര ഫിലിംസ് നിര്‍മ്മിച്ച ഈ ചിത്രം 4സ ഡോള്‍ബി അറ്റ്‌മോസ് സിസ്റ്റത്തില്‍ അവതരിപ്പിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്. ഈ ചിത്രത്തിന്റെ 4സ വിഷ്യല്‍ ട്രാന്‍സ്ഫര്‍ നടത്തിയിരിക്കുന്നത് യു. എസ്സിലാണ്.

ഗോട്ടിന്റെ ബജറ്റിന്റെ പകുതിയും വിജയ് സാറിന്റെ പ്രതിഫലമാണ്: അര്‍ച്ചന കല്പാത്തി

ശോഭന നായികയായ ചിത്രത്തില്‍ സായ് കുമാര്‍, എന്‍ എഫ് വര്‍ഗീസ്, സിദ്ദിഖ്, മനോജ് കെ ജയന്‍, സുധീഷ്, വിജയകുമാര്‍, ഇന്നസെന്റ്, കലാഭവന്‍ മണി, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ക്യാപ്റ്റന്‍ രാജു തുടങ്ങി വലിയ താരനിര അണിനിരന്നിരുന്നു. ചിത്രം സാമ്പത്തികമായി വലിയ വിജയവുമായിരുന്നു.

ഗാനങ്ങള്‍- ഗിരീഷ് പുത്തഞ്ചേരി, സംഗീതം – രാജാമണി, ഛായാഗ്രഹണം – രവിവര്‍മ്മന്‍, എഡിറ്റിംഗ്- എല്‍. ഭൂമിനാഥന്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഈ ചിത്രം സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തും. പി.ആര്‍.ഒ -വാഴൂര്‍ ജോസ്.

Content Highlight: Mammootty Movie Valliettan on Re Release

 

 

Exit mobile version