പണ്ടത്തെ സിനിമകളിലെ ഇമോഷണല്‍ ലയേഴ്‌സൊന്നും ഇന്നത്തെ പല പടത്തിലും ഇല്ല: ഷെയിന്‍ നിഗം

/

ഷെയ്ന്‍ നിഗം തമിഴില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് മദ്രാസ്‌കാരന്‍. കലൈയരസനും നിഹാരിക കൊനിദേലയുമാണ് മറ്റ് രണ്ട് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

വാലി മോഹന്‍ ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലറാണ് സിനിമയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഷെയ്ന്‍ തന്നെയാണ് തമിഴില്‍ തന്റെ കഥാപാത്രത്തിനായി ഡബ്ബ് ചെയ്തിരിക്കുന്നതും.

തമിഴ് സിനിമയെ കുറിച്ചും ഇന്ന് മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ചില കാര്യങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഷെയ്ന്‍ നിഗം.

പണ്ട് നമ്മള്‍ കണ്ടിരുന്ന സിനിമകളിലെ ഇമോഷണല്‍ ലയേഴ്‌സൊന്നും ഇന്നത്തെ നമ്മുടെ പല പടത്തിലും ഇല്ലെന്ന് ഷെയ്ന്‍ പറയുന്നു.

ഓഡിയന്‍സ് ഇമോഷണലി ആ ടച്ച് വിട്ടെന്നും പക്ഷേ തമിഴില്‍ ഇപ്പോഴും ആ ഒരു സ്‌പേസുണ്ടെന്നും ഷെയ്ന്‍ പറയുന്നു.

ആരും എന്നെ എഴുതി തള്ളിയില്ല, പലരും പങ്കുവെച്ചത് ആ ഒരു വിഷമമായിരുന്നു: ആസിഫ് അലി

അവിടെ ഇപ്പോഴും അമ്മയോടുള്ള സ്‌നേഹം, അല്ലെങ്കില്‍ അങ്ങനെയൊക്കെയുള്ള എലമെന്റുകള്‍ ഉണ്ട്. നമ്മുടെ ഇവിടെ അത് ക്രിഞ്ചാണെങ്കില്‍ അവിടെ അത് പാസമാണെന്നും ഷെയ്ന്‍ പറഞ്ഞു.

‘തമിഴ് സിനിമയെ കുറിച്ച് ഒരുപാട് നല്ല കാര്യങ്ങള്‍ പറയാനുണ്ട്. ഇമോഷണല്‍ ആയിട്ടുള്ള സബ്ജക്ടുകള്‍ കുറച്ചുകൂടി ഉള്ളത് തമിഴില്‍ ആണെന്ന് പറയേണ്ടി വരും. അവര്‍ക്ക് അങ്ങനെ ഒരു സോഫ്റ്റര്‍ സൈഡുണ്ട്.

നമ്മുടെ ഇവിടെ കുറേക്കാലമായിട്ട് അങ്ങനെയൊരു സംഭവം പോയ ഫീലാണ്. അതായത് ആള്‍ക്കാര്‍ക്ക് ആ ഒരു ചെറിയൊരു സോഫ്റ്റ്‌നെസ് ഇല്ല.

പണ്ട് നമ്മള്‍ കണ്ടിരുന്ന സിനിമകളിലെ ഇമോഷണല്‍ ലയേഴ്‌സൊന്നും ഇന്നത്തെ നമ്മുടെ പല പടത്തിലും ഇല്ലാത്തതിന്റെ കാരണം ഓഡിയന്‍സ് ഇമോഷണലി ആ ടച്ച് വിട്ടതുകൊണ്ടാണ്.

പക്ഷേ തമിഴില്‍ ഇപ്പോഴും ആ ഒരു സ്‌പേസുണ്ട്. അവിടെ ഇപ്പോഴും അമ്മയോടുള്ള സ്‌നേഹം, അല്ലെങ്കില്‍ അങ്ങനെയൊക്കെയുള്ള എലമെന്റുകള്‍ ഉണ്ട്.

‘ഫസ്റ്റ് ഹാഫ് ലാഗ് ഉണ്ട് എന്നൊക്കെ എഴുതിവിടാനുള്ള ഗ്യാപ്പുണ്ട്’; രേഖാചിത്രത്തിന്റെ ഇന്റര്‍വെല്‍ പഞ്ചില്‍ ട്രോളുമായി അനശ്വര

നമ്മുടെ ഇവിടെ അത് ക്രിഞ്ചാണെങ്കില്‍ അവിടെ അത് പാസമാണ്. പേഴ്‌സണലി അതെനിക്ക് ഇഷ്ടമാണ്. ഞാന്‍ ഇച്ചിരി ക്രിഞ്ചൊക്കെ ഇഷ്ടപ്പെടുന്ന ആളാണ്. ഒരു സോഫ്റ്റര്‍സൈഡ് ഇല്ലെങ്കില്‍ നമ്മള്‍ മനുഷ്യരാണെന്ന് പറഞ്ഞിട്ട് എന്താണ് കാര്യം,’ ഷെയ്ന്‍ ചോദിക്കുന്നു .

ആര്‍.ഡി.എക്‌സ് കഴിഞ്ഞിരിക്കുന്ന സമയത്താണ് തമിഴില്‍ നിന്ന് ഈ ഓഫര്‍ വന്നതെന്നും കഥ തന്നെയാണ് ആകര്‍ഷിച്ചതെന്നും ഷെയ്ന്‍ പറയുന്നു.

തമിഴില്‍ നിന്ന് ലീഡായിട്ടുള്ള ഓഫര്‍ വന്ന സമയമായിരുന്നു. കുമ്പളങ്ങി കഴിഞ്ഞ സമയത്തും ഓഫര്‍ വന്നിരുന്നു. അത് ലീഡ് കഥാപാത്രമായിരുന്നില്ല.

എന്റെ ജീവിതത്തിലെ പുണ്യാളന്‍ സൗബിക്കയാണ്, എനിക്കൊരു ജീവിതം തന്നത് അദ്ദേഹം: അര്‍ജുന്‍ അശോകന്‍

ഇതിന്റെ സംവിധായകനാണ് എനിക്ക് മെസ്സേജ് അയച്ചത്. അങ്ങനെ കഥ കേട്ടു. മൂന്ന് മാസത്തിലാണ് പടം കമ്മിറ്റ് ചെയ്യുന്നത്. ലീഡ് റോളൊന്നുമല്ല എന്നെ എക്‌സൈറ്റ് ചെയ്യിച്ചത്. തമിഴ് സിനിമ ചെയ്യണമെന്ന് വിചാരിച്ച സമയവും ആയിരുന്നില്ല. ഒരു കഥ കേട്ടു ഇഷ്ടപ്പെട്ടു. ഇത് മലയാളത്തില്‍ ആയിരുന്നെങ്കിലും ചെയ്‌തേനെ,’ ഷെയ്ന്‍ പറഞ്ഞു.

എസ്. ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി. ജഗദീഷ് നിര്‍മിക്കുന്ന ചിത്രത്തിന് സാം സി.എസാണ് സംഗീതം നിര്‍വഹിക്കുന്നത്.

Content Highlight: Actor Shane Nigam about His new Movie Madraskaaran

Exit mobile version