മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമൊക്കെയാണ് ശ്രീനിവാസന്‍. ആരോഗ്യപരമായ ചില കാരണങ്ങളാല്‍ ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും ശ്രീനിവാസന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും ഇഷ്ടമാണ്.
ഒരു കാലത്ത് മലയാള സിനിമയില്‍ ഹിറ്റുകളുടെ നീണ്ട നിര സമ്മാനിച്ച നടനായിരുന്നു ശ്രീനിവാസന്‍. സത്യന്‍അന്തിക്കാടിനും കമലിനും സിബി മലയിലിനും പ്രിയദര്‍ശനും ഒപ്പമെല്ലാം ഒത്തിരി സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.
മലയാളത്തിലെ ഒട്ടുമിക്ക നടിമാര്‍ക്കൊപ്പമെല്ലാം വര്‍ക്ക് ചെയ്തിട്ടുള്ള നടന്‍ കൂടിയാണ് ശ്രീനിവാസന്‍.
ഇക്കാലയളവിനുള്ളിലെ തന്റെ അഭിനയ ജീവിതത്തിനിടയില്‍ തന്നെ അഭിനയം കൊണ്ട് ഞെട്ടിച്ച ഒരു നടിയെ കുറിച്ച് സംസാരിക്കുകയാണ് ശ്രീനിവാസന്‍.
മറ്റാരുമല്ല ഉര്‍വശിയെ കുറിച്ചാണ് ശ്രീനിവാസന്‍ സംസാരിക്കുന്നത്. തന്റെ കൂടെ അഭിനയിച്ചവരില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി ഉര്‍വശിയാണെന്ന് ശ്രീനിവാസന്‍ പറയുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.
‘ ഒപ്പം അഭിനയിച്ചവരില്‍ എനിക്ക് ഏറ്റവും ഇഷ്ടം ഉര്‍വശിയെ ആണ്. പൊന്മുട്ടയിടുന്ന താറാവിലും തലയണമന്ത്രത്തിലുമെല്ലാം ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്,’ ശ്രീനിവാസന്‍ പറയുന്നു.
നായികമാരെക്കൊണ്ടെല്ലാം ‘ഓവര്‍ ഓള്‍സ്’ ധരിപ്പിക്കുന്ന അമല്‍ നീരദ്; ജ്യോതിര്‍മയി പറയുന്നു
ഉര്‍വശി-ശ്രീനിവാസന്‍ കോമ്പോ മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. തട്ടാന്‍ ഭാസ്‌ക്കരനേയും സ്‌നേഹലതയേയും മലയാളികള്‍ ഇന്നും മനസില്‍ സൂക്ഷിക്കുന്നുണ്ട്.
അതുപോലെ തലയണമന്ത്രത്തിലെ സുകുമാരനും കാഞ്ചനയും ഇന്നും പലരുടേയും പേഴ്‌സണല്‍ ഫേവറൈറ്റുകളില്‍ ഒന്നാണ്.
Content Higlight: Sreenivasan about his most favourite actress